ഉണക്കമുന്തിരി പലപ്പോഴും നാമൊക്കെ കഴിച്ചിട്ടുണ്ട്. എന്നാൽ ഇതിന്റെ യഥാർത്ഥ ഗുണങ്ങൾ അറിഞ്ഞു കൊണ്ടായിരിക്കില്ല എന്നത് ഒരു വാസ്തവമാണ്. കാരണം ഉണക്കമുന്തിയുടെ ഗുണങ്ങൾ എന്നത് ഒരുപാട് ഉണ്ട്. ഒന്നും രണ്ടും ഗുണങ്ങളല്ല ഇതിനുള്ളത് ഇതിന്റെ ഇത് ദിവസവും നിങ്ങൾ കഴിക്കുന്നത് കൊണ്ട് നിങ്ങളുടെ ശരീരത്തിൽ ഉണ്ടാക്കുന്ന ആരോഗ്യഗുണങ്ങൾ വളരെയേറെയാണ്.
കുതിർക്കാതെ കഴിക്കുന്നത് കൊണ്ട് പലപ്പോഴും ഈ ഗുണങ്ങൾ നമ്മുടെ ശരീരത്തിന് ലഭിക്കണമെന്നില്ല. അതുകൊണ്ടുതന്നെ തലേദിവസം ഒരു ഗ്ലാസ് വെള്ളത്തിൽ കഴുകിയെടുത്ത ഉണക്കമുന്തിരി ഒന്ന് കുതിർക്കാനായി വയ്ക്കുക. പിറ്റേദിവസം രാവിലെ വെറും വയറ്റിൽ ഈ ഉണക്കമുന്തിരി അതിന്റെ വെള്ളത്തോട് കൂടി തന്നെ കഴിക്കുന്നത് ഒരുപാട് ഗുണങ്ങൾ നിങ്ങൾക്ക് ഉണ്ടാക്കും.
ദഹന സംബന്ധമായ പ്രശ്നങ്ങളെല്ലാം പരിഹരിക്കാൻ ഉണക്കമുന്തിരി ഇങ്ങനെ കഴിക്കുന്നത് ഗുണപ്രദമാണ്. ചില ഭക്ഷണങ്ങളിൽ നിന്നും ഉണ്ടാക്കപ്പെടുന്ന അസിഡിറ്റി പോലുള്ള പ്രശ്നങ്ങളെ ശമിപ്പിക്കാനും ഉണക്കമുന്തിരി ഇങ്ങനെ കഴിക്കുന്നത് ഉപകാരപ്രദമാണ്. ചുണ്ടുകളുടെ സ്വാഭാവികം നിറം നിലനിർത്താൻ ഈ ഉണക്കമുന്തിരി ഇങ്ങനെ കഴിക്കുന്നത് ഉപകാരപ്പെടും. ധാരാളമായി അളവിൽ ഇതിനകത്ത് കാൽസ്യം ഉണ്ട് എന്നതുകൊണ്ട് തന്നെ എല്ലുകളുടെ ആരോഗ്യത്തിന് ഗുണപ്രദമാണ്. കാഴ്ച ശക്തിക്കും ഇത് ഒരു പരിധിവരെ സഹായകമാണ്.
ലൈംഗികമായ ശേഷി വർദ്ധിപ്പിക്കുന്നതിനും ഉണക്കമുന്തിരിക്ക് കഴിവുണ്ട് എന്നതുകൊണ്ടാണ് പലയിടങ്ങളിലും പ്രഥമരാത്രിയിൽ ഉണക്കമുന്തിരി പാലിൽ ചേർത്ത് കൊടുക്കുന്നത്. ചെറിയ കുട്ടികൾക്ക് ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റുന്നതിനും രക്തശുദ്ധി ഉണ്ടാകുന്നതിനും ഉണക്കമുന്തിരി കൊടുക്കാം. അനീമിയ പ്രശ്നങ്ങളെ പരിഹരിക്കാൻ ഉണക്കമുന്തിരി ഒരു പരിധിവരെ സഹായകമാണ്. അതുകൊണ്ടുതന്നെ ദിവസവും അല്പം ഉണക്കമുന്തിരി ഒരു ഗ്ലാസ് വെള്ളത്തിൽ കുതിർത്തെടുത്ത ശേഷം പിറ്റേ ദിവസം രാവിലെ വെറും വയറ്റിൽ കഴിക്കുക.