നീലയമരി ഉപയോഗിച്ചു നിങ്ങൾ ഹെയർ ഡൈ ചെയ്യാറുണ്ടോ, എങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുത്.

ഒരുപാട് തരത്തിലുള്ള അല്ലെങ്കിൽ ഒരുപാട് പേരുകളുള്ള ഹെയർ ഡൈകൾ നമുക്ക് കടകളിൽ നിന്നും ഇന്ന് ലഭ്യമാണ്. എന്നാൽ ഈ ഹെയർ വാങ്ങി ഉപയോഗിക്കുമ്പോൾ ശരീരത്തിൽ ഉണ്ടാകുന്ന ചില അലർജി പ്രശ്നങ്ങളെ മനസ്സിലാക്കാതെ പോകരുത്. മിക്കവാറും ആളുകൾക്കും പലതരത്തിലുള്ള മാറിമാറി ഉപയോഗിക്കുന്നതുകൊണ്ട് തലയിൽ ചൊറിച്ചിലും ചുവന്ന തടിച്ചപ്പാടുകളും അനുഭവപ്പെടാം.

   

താരൻ മൂലമുള്ള ബുദ്ധിമുട്ടുകളും ഇതിന്റെ ഭാഗമായി വല്ലാതെ അനുഭവപ്പെടാറുണ്ട്. നിങ്ങൾ ശരീരത്തുള്ള അസ്വസ്ഥതകൾ ഉണ്ടാകുന്നുണ്ടെങ്കിൽ തീർച്ചയായും ഇത്തരം ഹെയർ ഡൈകൾ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. നിങ്ങളുടെ വീട്ടിൽ നിങ്ങൾ തന്നെ തയ്യാറാക്കി ഉപയോഗിക്കുന്ന നാച്ചുറൽ ഹെയർ ഡൈ ഉപയോഗിക്കുകയാണ് എങ്കിൽ വളരെ പെട്ടെന്ന് തന്നെ ഈ പ്രശ്നങ്ങളെ പരിഹരിക്കാൻ ആകും.

തലമുടി കൂടുതൽ കറുത്തു ഇരുണ്ടതായി ലഭിക്കുകയും ഒപ്പം അലർജി പ്രശ്നങ്ങൾ ഇല്ലാതാവുകയും ചെയ്യും. ഇങ്ങനെ ഉപയോഗിക്കുന്ന സമയത്ത് നീലയമരി പൗഡർ പൂർണ്ണമായും നിങ്ങൾക്ക് വിശ്വസിച്ച് ഉപയോഗിക്കാം. എന്നാൽ നല്ല കമ്പനികളുടെ നല്ല നാച്ചുറൽ ആയുള്ള നീലയമരി പൗഡർ നോക്കി തന്നെ വേടിക്കുക. നീലയമരിയുടെ ഇലകൾ ഉണ്ട് എങ്കിൽ ഉണക്കിപ്പൊടിച്ച് ഉപയോഗിക്കുന്നത് കൊണ്ടും തെറ്റില്ല.

നീലയമലയുടെ പൊടിയും ഹെന്ന പൊടിയും തുല്യ അളവിൽ ഒരു ചില്ലു കുപ്പിയിലിട്ട് മിക്സ് ചെയ്തു വെച്ചാൽ വളരെ എളുപ്പത്തിൽ ഇത് നിങ്ങൾക്ക് എടുത്ത് ഉപയോഗിക്കാൻ സാധിക്കും. തലമുടി കറുത്ത് കിട്ടുന്നതിന് നീലയമരി പൊടി നിങ്ങൾക്ക് കൂടുതൽ ഉപകരിക്കും. നനവ് തട്ടാത്ത ഭാഗങ്ങളിൽ ഈ പൊടി സൂക്ഷ്മമായി എടുത്തു വയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *