ശരീരത്തിന്റെ നിലനിൽപ്പിനെ ഏറ്റവും ആധാരമായ അവയവമാണ് നട്ടെല്ല്. എന്നാൽ ഈ നട്ടെല്ലിന്റെ ഡെസ്ക്കുകൾ തമ്മിലുള്ള ബന്ധം വിച്ചേദിക്കപ്പെടുമ്പോഴോ ഡിസ്ക്കിനിടയിൽ ഗ്യാപ്പ് സൃഷ്ടിക്കപ്പെടുമ്പോഴോ ഇത് നിങ്ങളുടെ നട്ടെല്ലിന് മാത്രമല്ല നിങ്ങളുടെ ശരീരത്തിന് പല ഭാഗങ്ങളെയും ബാധിക്കും. ഒരുപാട് ചെറിയ ഡിസ്കുകൾ കൂട്ടിച്ചേർത്ത് വെച്ച ഒരു അവയവ ഭാഗമാണ് നട്ടെല്ല്.
എന്നാൽ ഈ നട്ടെല്ലിന്റെ ഡിസ്കുകൾ തമ്മിലുള്ള ബന്ധം ചില സമയങ്ങളിൽ അകന്നു പോകുന്നതായി കാണാം. ഇങ്ങനെ അകന്നു പോകുമ്പോൾ ഇത് നട്ടെല്ലിന്റെ നിലനിൽപ്പിനെ ബാധിക്കും. നടുവേദന പിന്നീട് തല്ലികളഞ്ഞാൽ പോകാത്ത ഒരു അവസ്ഥയിലേക്ക് എത്തിച്ചേരും. പിസിഒഡി പോലുള്ള പ്രശ്നങ്ങളും തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങളും ഉണ്ടാകുമ്പോഴും ഇത്തരത്തിലുള്ള നടുവേദന ഉണ്ടാകുന്നതിനുള്ള സാധ്യതകൾ.
കാണുന്നു. മാത്രമല്ല ശരീരം അമിതമായി വണ്ണം വയ്ക്കുന്ന സാഹചര്യങ്ങളിൽ നടുവിന് നിങ്ങളുടെ ശരീരത്തിന്റെ ഭാരം താങ്ങാൻ ആകാതെ വരുമ്പോൾ നട്ടെല്ലിന് വേദന അനുഭവപ്പെടാം. നട്ടെല്ലിന്റെ ഏറ്റവും അവസാന ഭാഗത്തെ ഡിസ്കിനിടയിലൂടെ കടന്നുപോകുന്ന ഞരമ്പുകൾ ആണ് സയാറ്റിക്ക ഞരമ്പുകൾ. ഈ സയാറ്റി ഞരമ്പുകൾ ഡിസ്ക്കിന്റെ സ്ഥാനഭ്രംശം മൂലം ഇതിനിടയിൽ ഞെരുങ്ങി പോകുന്ന അവസ്ഥകൾ ഉണ്ടാകും.
ഇത്തരം അവസ്ഥകൾ നിങ്ങളുടെ നട്ടെല്ല് വേദന മാത്രമല്ല നട്ടെല്ലിൽ നിന്നും കാലിലേക്ക് ഇറങ്ങുന്ന വേദനയും അനുഭവപ്പെടാൻ ഇടയാക്കും. ചെറിയ രീതിയിലുള്ള വ്യായാമ മുറകൾ ഒരു ഡോക്ടറുടെയോ ഫിസിയോതെറാപ്പിസ്റ്റ്ന്ടെയോ സഹായത്തോടെ നിങ്ങൾക്ക് ചെയ്യാം. അതുപോലെതന്നെ ശരീരഭാരം കുറയ്ക്കുക എന്നതും ഇക്കാര്യത്തിൽ ശ്രദ്ധയോടെ ചെയ്യണം. നല്ല ആരോഗ്യകരമായ രീതിയിലുള്ള ഭക്ഷണക്രമങ്ങളും പാലിക്കണം.