വാസ്തു ശാസ്ത്രപ്രകാരം ഒരു വീട് പണിയുന്ന സമയത്ത് ഒരുപാട് തരത്തിലുള്ള കാര്യങ്ങൾക്ക് പ്രാധാന്യം കൊടുത്ത് ശ്രദ്ധിക്കേണ്ടതുണ്ട്. പ്രത്യേകമായി വീടിന്റെ പ്രധാന വാതിൽ എന്നതിന് ഒരുപാട് സവിശേഷതകൾ ഉണ്ട്.ഒരു വീടിനകത്തേക്കുള്ള എല്ലാ തരത്തിലുള്ള എനർജിയും പുതിയ ചിന്തകളും എല്ലാം തന്നെ കടന്നുവരുന്നത് ഈ പ്രധാന വാതിലിലൂടെയാണ്. അതുകൊണ്ടുതന്നെ പ്രധാന വാതിൽ വളരെ വൃത്തിയും ശുദ്ധവുമായി സൂക്ഷിക്കുക. പ്രത്യേകിച്ച് നിങ്ങളുടെ വീടിന്റെ പ്രധാന വാതിൽ ഏത് ഭാഗത്തേക്കാണ് ദർശനം ചെയ്യുന്നത് .
എന്നതിനും ഒരുപാട് സവിശേഷതകൾ ഉണ്ട്. കൃത്യമായി നിങ്ങളുടെ വീടിന്റെ പ്രധാന വാതിൽ വടക്കുഭാഗത്തേക്ക് ദർശനമായി പണിയുന്നത് തന്നെയാണ് ഉത്തമം. സാമ്പത്തികമായ അഭിവൃദ്ധിയും സമാധാനവും സന്തോഷവുമായ ഒരു ജീവിതത്തിന് വടക്കുഭാഗത്തേക്കുള്ള ദർശനം സഹായകമാണ്. മാത്രമല്ല കിഴക്കുഭാഗത്തേക്ക് ദർശനമായിട്ടാണ് നിങ്ങൾ വീട് പണിയുന്നത് എങ്കിൽ നിങ്ങളുടെ വീട്ടിൽ പോസിറ്റീവ് എനർജി നിലനിൽക്കും കാരണം ഉദയസൂര്യന്റെ കിരണങ്ങൾ ആദ്യമായി പതിക്കുന്നത് കിഴക്കുഭാഗത്ത് ആണ് .
എന്നതുകൊണ്ട് തന്നെ നിങ്ങളുടെ വീട്ടിലേക്ക് പുതിയ ചിന്തകളും പോസിറ്റീവ് എനർജി ധാരാളമായി കടന്നുവരും. പടിഞ്ഞാറ് ഭാഗത്തേക്ക് വീടിന്റെ ദർശനം വന്ന പണിയാവുന്ന ചില ആളുകൾ എന്നത് കലാപരമായി കായികമായും മുന്നിട്ടുനിൽക്കുന്ന ആളുകളാണ്. ഇത്തരക്കാർ പടിഞ്ഞാറ് ഭാഗത്തേക്ക് ദർശനമായി വീട് പണിയുന്നത് തന്നെയാണ് എന്തുകൊണ്ടും അനുയോജ്യം. എന്നാൽ തെക്കുഭാഗത്തേക്ക് ദർശനമായി വീട് വീടിന്റെ പ്രധാന വാതിലോ വരുന്നത് വലിയ ദോഷം ചെയ്യും. ഒരുതരത്തിലും അനുയോജ്യമായ ഒരു കാര്യമല്ല.
തെക്കുഭാഗത്തേക്ക് ദർശനം വരുന്ന പ്രധാന വാതിൽ. ഇതുകൊണ്ട് ഉണ്ടാകുന്ന ദോഷങ്ങൾ ഒഴിവാക്കുന്നതിന് വേണ്ടി ചുമരിന്റെ നടുഭാഗത്തായി പ്രധാനവാതിൽ സ്ഥാപിക്കാം. മാത്രമല്ല പ്രധാന വാതിൽ അകത്തേക്ക് തുറക്കുന്ന രീതിയിൽ ഒരിക്കലും ചെയ്യരുത്. തെക്കുഭാഗത്തേക്ക് ദർശനമുള്ള വീടുകളുടെ പ്രധാന വാതിൽ പുറത്തേക്ക് തുറക്കുന്ന രീതിയിൽ ആയിരിക്കണം പണിയേണ്ടത്. അതുപോലെതന്നെ ആയില്യം പൂരം പൂയം തിരുവോണം എന്നീ നക്ഷത്രത്തിൽ ജനിച്ച ആളുകൾ ഒരു കാരണവശാലും വീടിന്റെ പ്രധാന വാതിൽ തെക്കുഭാഗത്തേക്ക് പണിയരുത്. ഇത് സർവ്വ നാശത്തിന് ഇടയാക്കും. നിങ്ങളും വീട് പണിയുന്ന സമയത്ത് അതിന്റെ എല്ലാതരത്തിലുള്ള വാസ്തുവിനും പ്രാധാന്യം കൊടുക്കണം.