ചർമ്മം കാണുമ്പോൾ പ്രായം കൂടുതൽ തോന്നുന്നുണ്ടോ, നിങ്ങൾക്ക് എന്നും ചെറുപ്പമായിരിക്കാം ഇത് ശ്രദ്ധിച്ചാൽ.

പ്രായം കൂടുന്തോറും ചർമ്മത്തിൽ ചുളിവുകളും പാടുകളും വർദ്ധിച്ചു വരും. എന്നാൽ ചെറുപ്പക്കാരാണ് എങ്കിലും ഇവരുടെ ചർമ്മത്തിന്റെ പ്രത്യേകതകളാൽ ഇവർക്ക് ഒരുപാട് പ്രായമുണ്ട് എന്ന് തോന്നിപ്പിക്കുന്ന ചില സാഹചര്യങ്ങൾ ഉണ്ട്. ചർമ്മത്തിൽ ഉണ്ടാകുന്ന ഇത്തരത്തിലുള്ള പ്രായ കൂടുതലിന് കാരണം നിങ്ങളുടെ ജീവിതശൈലിയിലെ ചില ക്രമക്കേടുകൾ ആണ്.

   

നിങ്ങളുടെ ജീവിതശൈലിയിൽ വരുന്ന ചില താള പിഴവുകൾ നികത്തിക്കൊണ്ടുതന്നെ നിങ്ങൾക്കും കൂടുതൽ ആരോഗ്യകരമായ ധർമ്മം സ്വന്തമാക്കാം. പ്രധാനമായും ചർമ്മത്തിൽ ചുളിവുകളും ടാനും ഉണ്ടാകുന്നതിന് ജലാംശം ശരീരത്തിൽ കുറയുന്നത് ഒരു കാരണമാണ്. തണ്ണിമത്തൻ കുക്കുമ്പർ ഓറഞ്ച് തുടങ്ങിയ പഴവർഗ്ഗങ്ങൾ ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തിയാൽ തന്നെ ഈ ജലാംശം കുറയുന്നത്.

തടയാനാകും. ദിവസവും കുറഞ്ഞത് മൂന്നു ലിറ്റർ വെള്ളമെങ്കിലും നിർബന്ധമായും കുടിക്കാൻ ശ്രദ്ധിക്കുക. ശരീരത്തിലെ ചില ഹോർമോണുകളുടെ ഏറ്റക്കുറച്ചിലുകളും ഇത്തരത്തിൽ പ്രായ കൂടുതൽ മുഖത്ത് തോന്നിക്കാൻ കാരണമാകാറുണ്ട്. വ്യായാമം ഇല്ലാത്ത ശരീരപ്രകൃതിയും നിങ്ങളുടെ ചർമ്മത്തിൽ കോശങ്ങളുടെ വിഭജനത്തിന് കാരണമാകാതെ വരുന്നു. ചർമ്മവും ആരോഗ്യവും കൂടുതൽ മനോഹരമാക്കാനും ആരോഗ്യകരമാക്കാനും നിങ്ങൾക്ക് ചില കാര്യങ്ങൾ ശ്രദ്ധിക്കാം.

മാർക്കറ്റിൽ ലഭിക്കുന്ന പലതരത്തിലുള്ള ഫേസ് ക്രീമുകളും മറ്റും വാങ്ങി ഉപയോഗിക്കുന്ന ശീലം ഉണ്ടെങ്കിൽ ഇത് ഒഴിവാക്കി നാച്ചുറൽ ആയ മാർഗങ്ങൾ പരീക്ഷിക്കാം. എങ്കിലും പലതരത്തിലുള്ള മാർഗ്ഗങ്ങളും മാറിമാറി പരീക്ഷിക്കുക എന്നതിനേക്കാൾ ഏതെങ്കിലും അനുയോജ്യമായ ഒരു രീതി സ്ഥിരമായി ചെയ്യുക എന്നതാണ് നല്ല രീതി. ഏതൊരു ഫേസ് പാക്കും പെട്ടെന്ന് ഒരു ദിവസം അവസാനിപ്പിക്കാതെയോ ആരംഭിക്കാതെയോ ചെറിയ രീതിയിൽ ആരംഭിക്കാനും ചെറിയ രീതിയിലേക്ക് കുറച്ചുകൊണ്ടുവന്ന് അവസാനിപ്പിക്കാനും ശ്രദ്ധിക്കുക.

Leave a Reply

Your email address will not be published. Required fields are marked *