ഒരുപാട് കെമിക്കലുകൾ അടങ്ങിയിട്ടുള്ള ഹെയർ ഡൈകളാണ് ഇന്ന് മാർക്കറ്റുകളിൽ ലഭിക്കുന്നത്. അതുകൊണ്ടുതന്നെ ഇവ വാങ്ങി ഉപയോഗിക്കുന്നത് വഴി നിങ്ങളുടെ മുടിയിഴകൾ കറുക്കുമെങ്കിലും തലയോടിനും മുഖത്തിനും പോലും അലർജി ഉണ്ടാക്കാൻ കാരണമാകും. എന്നാൽ ഒരുതരത്തിലുള്ള അലർജിയും ഉണ്ടാകാതെ നിങ്ങളുടെ മുടിയിഴകളെ നാച്ചുറലായി കറുപ്പിക്കാൻ വീട്ടിൽ തന്നെ ഡൈ തയ്യാറാക്കാം.
ഡൈ തയ്യാറാക്കാൻ വളരെ ചുരുക്കം ഇൻഗ്രീഡിയൻസ് മാത്രമാണ് ആവശ്യമായിട്ടുള്ളത്. നിങ്ങളുടെ വീട്ടിൽ ഉപയോഗശൂന്യമായ ഒരു പഴയ ഇരുമ്പ് ചീനച്ചട്ടി ഉണ്ടെങ്കിൽ, നിങ്ങൾക്ക് ഈസിയായി ഇത് തയ്യാറാക്കാം. ഒരു കപ്പ് ഉലുവയും ഒപ്പം തന്നെ ഒരു കപ്പ് കരിംജീരകവും ചേർത്ത് നല്ലപോലെ ഡ്രൈ ആക്കി കറുത്ത നിറം ആകുന്നത് വരെ വറുത്തെടുക്കുക.
ശേഷം ഇത് മിക്സിയുടെ ജാറിൽ നല്ലപോലെ നൈസ് ആക്കി പൊടിക്കുക. നിങ്ങൾക്ക് ഇത് ഇങ്ങനെ തന്നെ ഒരു നല്ല മൂടിയുള്ള പാത്രത്തിൽ അടച്ചു സൂക്ഷിക്കാം. ആവശ്യാനുസരണം ഇതിൽ നിന്നും പൊടിയെടുത്ത് ഡൈ തയ്യാറാക്കാനായി ഉപയോഗിക്കാം. ശേഷം ഇതിലേക്ക് ചേർത്തു കൊടുക്കേണ്ടത് നെല്ലിക്ക പൊടി രണ്ട് ടേബിൾ സ്പൂൺ ചെറുതായി റോസ്റ്റ് ചെയ്ത് എടുത്തതാണ്. രണ്ട് ടേബിൾ സ്പൂൺ ഉലുവ കരിംജീരകം പൊടിയും രണ്ട് ടേബിൾ സ്പൂൺ നെല്ലിക്ക പൊടിയും കൂടി നല്ലപോലെ മിക്സ് ആക്കി എടുക്കാം.
ഇതിലേക്ക് നനവിന് ആവശ്യമായ തിളപ്പിച്ച വെള്ളം കൂടി ചേർത്തു കൊടുക്കാം. രണ്ടോ മൂന്നോ ടേബിൾസ്പൂൺ ചായ ഒരു ഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ച് അല്പം ഒന്ന് വറ്റിച്ചെടുത്തു വേണം ഉപയോഗിക്കാൻ. ശേഷം ഒരു ഇരുമ്പ് ചീനച്ചട്ടിയിൽ തന്നെ ഇത് മൂടി ഒരു രാത്രി മുഴുവൻ സൂക്ഷിച്ചുവയ്ക്കുക. ഇരുമ്പ് ചീനച്ചട്ടി ഇല്ല എങ്കിൽ സൂക്ഷിച്ചുവയ്ക്കുന്ന പാത്രത്തിനകത്ത് ഒരു കഷണം ഇരുമ്പ് ഇട്ടുവയ്ക്കുക. രാവിലെ ഇതിലേക്ക് പേസ്റ്റ് രൂപമാകാൻ വേണ്ടി ചായ വെള്ളമോ ഒലിവ് ഓയിലോ ചേർത്ത് നിങ്ങളുടെ തലയിൽ ഡൈ ആയി ഉപയോഗിക്കാം.