അസഹനീയമായ നടുവേദന മൂലം പ്രയാസപ്പെടുന്ന ആളുകളാണ് നമുക്കിടയിൽ പലരും. നടുവേദന ഉണ്ടാകുന്നത് നട്ടെല്ലിനുള്ള ക്ഷതം കൊണ്ട് മാത്രമല്ല എന്ന തിരിച്ചറിവ് ഇല്ലാത്തതു കൊണ്ടാണ് പലരും ഇതിനുവേണ്ടി ചികിത്സകൾ തേടാത്തത്. യഥാർത്ഥത്തിൽ നട്ടെല്ലിന് ഉണ്ടാകുന്ന ഇത്തരത്തിലുള്ള വേദനകൾക്ക് പല കാരണങ്ങളും ഉണ്ടാകാം. പ്രത്യേകിച്ചും ശരീരത്തിൽ ജലാംശം കുറയുന്നതിന് ഭാഗമായി കാണപ്പെടുന്ന .
ഒരു പ്രധാന പ്രശ്നമാണ് മൂത്രത്തിൽ കല്ല്. ഇങ്ങനെ മൂത്രത്തിൽ കല്ല് ഉണ്ടാകുന്നത് നട്ടെല്ല് വേദനയ്ക്ക് ഒരു കാരണമാകാറുണ്ട്. അതുകൊണ്ടുതന്നെ നടുവേദന ഉണ്ടാകുമ്പോൾ ഇതിനെ നിസ്സാരമായി പിന്തള്ളരുത്. പല കാരണങ്ങൾ കൊണ്ടും മൂത്രത്തിൽ കല്ല് ഉണ്ടാകാറുണ്ട്. എങ്ങനെ മൂത്രത്തിൽ കല്ലുണ്ടാകുന്നുണ്ട് ഏറ്റവും പ്രധാനപ്പെട്ട കാരണം ശരീരത്തിലെ കാൽസ്യം പ്രോട്ടീൻ യൂറിക് ആസിഡ് എന്നിവയുടെ എല്ലാം അളവ്.
വർദ്ധിക്കുന്നതാണ്. കാൽസ്യം വലിയതോതിൽ വർദ്ധിക്കുന്നത് മൂലം കാൽസ്യം ഓക്സിലേറ്റുകൾ ശരീരത്തിൽ രൂപപ്പെടുകയും ഇവ കല്ലുകൾ ആയി മൂത്രാശയത്തിൽ അടിഞ്ഞു കൂടുകയും ചെയ്യും. ഇത്തരത്തിലുള്ള മൂത്രക്കല്ലുകൾ ആണ് അധികവും കണ്ടുവരാറുള്ളത്. എന്നാൽ പ്രോട്ടീൻ വിഘടിച്ച് ഉണ്ടാകുന്ന പ്യൂരിനിൽ നിന്നും ഉല്പാദിപ്പിക്കപ്പെടുന്ന യൂറിക്കാസിഡ് മൂലവും കല്ലുകൾ ഉണ്ടാകാറുണ്ട്. ഇങ്ങനെയുള്ള കല്ലുകൾ മൂത്രാശയത്തിലോ അനങ്ങാതെ കിടക്കുകയാണ് എങ്കിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകില്ല.
എന്നാൽ ഇവ ചലിക്കുകയോ മൂത്രനാളിയുടെ അഗ്രഭാഗം അടയുന്ന രീതിയിലേക്ക് ആവുകയും ചെയ്യുമ്പോഴാണ് വേദനകളും മൂത്രത്തിലൂടെ രക്തം പോകുന്ന അവസ്ഥയും ഉണ്ടാകുന്നത്. നിങ്ങളുടെ മൂത്രത്തിന്റെ നിറം മാറുകയോ അളവ് കുറയുകയോ അതിൽ രക്തം പോകുന്ന അവസ്ഥയോ കാണുന്നു എങ്കിൽ തീർച്ചയായും ഒരു ഡോക്ടറുടെ സഹായത്തോടെ ചികിത്സകൾ തുടരുക. ധാരാളമായി അളവിൽ വെള്ളം കുടിക്കുക ജലാംശം അധികമുള്ള പച്ചക്കറികളും പഴവർഗ്ഗങ്ങളും കഴിക്കുക.