നട്ടെല്ലില്‍ നിന്നും കാലിലേക്ക് ഇറങ്ങുന്ന തരത്തിലുള്ള നടുവേദനകൾ ഇന്ന് ഒരുപാട് ആളുകൾ കാണപ്പെടുന്നു. ഇത്തരത്തിലുള്ള നടുവേദന ഉണ്ടാകുന്നതിന് കാരണമാകുന്നത് നിങ്ങളുടെ നടുവിൽ നിന്നും കാലിലേക്ക് ഇറങ്ങുന്ന ഞരമ്പുകൾക്ക് ഡാമേജ് സംഭവിക്കുന്നതാണ്. ശരീരത്തിന്റെ ഓരോ പ്രവർത്തനങ്ങളും നടക്കുന്നത് നാഡീ ഞരമ്പുകളുടെ കൃത്യമായ പ്രവർത്തനങ്ങളിലൂടെയാണ്.
എന്നാൽ ഈ ഞരമ്പുകൾക്ക് ഏതെങ്കിലും തരത്തിലുള്ള ഡാമേജ് വരുന്നത് വേദനകൾ തരിപ്പ് മരവിപ്പ് കഴപ്പ് എന്നിങ്ങനെയുള്ള പ്രശ്നങ്ങൾക്ക് കാരണമാകും. പ്രത്യേകിച്ചും നട്ടെല്ലിന്റെ ഏറ്റവും അവസാനഭാഗത്തുനിന്നും കാലിലേക്ക് ഇറങ്ങുന്ന ഞരമ്പുകളെ സയാറ്റിക്ക എന്ന് പറയുന്നു. ഞരമ്പുകൾ നട്ടെല്ലിന്റെ എന്തെങ്കിലും പ്രശ്നം കൊണ്ട് ഡിസ്കിനിടയിൽ ജാം ആകുന്നതുകൊണ്ടാണ് ഇത്തരത്തിലുള്ള വേദനകൾ അനുഭവപ്പെടുന്നത്.
ഇങ്ങനെ നട്ടെല്ലിനുള്ളിൽ ഞരമ്പുകൾ കുടുങ്ങിൽ പോകുന്നതിനും പല കാരണങ്ങളുണ്ട്. കൂട്ടത്തിൽ ഏറ്റവും പ്രധാനമായ കാരണം വെണ്ണത്തടി തന്നെയാണ്. ശരീരത്തിന്റെ ഭാരം അല്പം കൂടിയാൽ തന്നെ നിങ്ങൾക്ക് ഒരുപാട് തരത്തിലുള്ള പ്രയാസങ്ങൾ അനുഭവപ്പെടാറുണ്ട്. ഇത്തരത്തിൽ ശരീരത്തിന്റെ ഭാരം കൂടുമ്പോൾ നട്ടെല്ലിന് കൂടുതൽ സ്ട്രെയിൻ ചെയ്യേണ്ടതായും ഇതിന്റെ അവസാന ഭാഗത്ത് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടായി ഇത് ഞരമ്പുകളെ ഞെരുക്കി കളയുന്നതും കാരണമാകും.
നിങ്ങൾ അമിതമായി ശരീര ഭാരമുള്ള ആളുകളാണ് എങ്കിൽ ശരീര ഭാരം കുറയ്ക്കാൻ പരിശ്രമിക്കുക. ഡിസ്ക് താനും പറ്റുന്നതും ഇത്തരത്തിലുള്ള സയാറ്റിക്ക പ്രശ്നങ്ങൾ ഉണ്ടാക്കാൻ കാരണമാകും. അതുകൊണ്ടുതന്നെ ഈ നട്ടെല്ലിന്റെ ആരോഗ്യത്തെക്കുറിച്ച് കൂടുതൽ ബോധവാന്മാരാവുക. ഒരിക്കലും സ്വയം ചികിത്സകൾ ചെയ്യാതിരിക്കാനും ശ്രമിക്കണം. കാരണം ഇന്ന് മലയാളികൾ പലതരത്തിലുള്ള വീഡിയോകൾ കണ്ടിട്ടും സ്വയം ചികിത്സകൾക്ക് മുതിരുന്നതുകൊണ്ട് തന്നെ പല രീതിയിലും പ്രശ്നങ്ങൾ ഗുരുതരമാകാൻ കാരണമാകും.