പല കാരണങ്ങൾ കൊണ്ടും മുടികൊഴിചിൽ ഇന്ന് ഒരുപാട് പേർക്ക് അധികമായി കാണപ്പെടുന്നു. പ്രത്യേകിച്ചും കൊറോണ കാലം കഴിഞ്ഞപ്പോൾ മുടി കൊഴിച്ചിൽ ബുദ്ധിമുട്ടുകൊണ്ട് അനുഭവിക്കുന്ന ആളുകളുടെ എണ്ണം നിരവധിയായി വർദ്ധിച്ചിരിക്കുന്നു. പ്രത്യേകിച്ചും ഇങ്ങനെ മുടികൊഴിച്ചിൽ ഉണ്ടാകാൻ കാരണമാകുന്നത് തന്നെ നിങ്ങളുടെ ശരീരത്തിന് അകത്തുള്ള ചില വിറ്റാമിനുകളുടെയും.
പോഷകങ്ങളുടെയും കുറവുകൊണ്ട് ആകാനുള്ള സാധ്യതയുണ്ട്. ഇതു മാത്രമല്ല നിങ്ങളുടെ ദഹന വ്യവസ്ഥയിലുള്ള ചില ബാക്ടീരിയൽ പ്രവർത്തനങ്ങളും മുടികൊഴിച്ചിലിന് ഒരു പ്രധാന കാരണമായി മനസ്സിലാക്കാം. അതുകൊണ്ടുതന്നെ മുടികൊഴിച്ചിൽ ഉണ്ടാകുമ്പോൾ തലയ്ക്ക് പുറമേ എന്തെങ്കിലും ചെയ്യുന്നതുകൊണ്ട് പൂർണ്ണമായ ഫലം ലഭിക്കണം എന്ന് നിർബന്ധം ഇല്ല.
എങ്കിലും നിങ്ങൾക്ക് ചെറിയ രീതിയിൽ തലയോടിന് പുറമേ ചെയ്യുന്ന പ്രവർത്തികളും അല്പം എങ്കിലും വ്യത്യാസം ഉണ്ടാക്കാറുണ്ട്. ഇത്തരത്തിൽ നിങ്ങൾക്കുണ്ടാകുന്ന മുടികൊഴിച്ചിലിനെ ചെറിയ രീതിയിൽ എങ്കിലും വ്യത്യാസം വരുത്തുന്നതിന് ഉലുവ ഉപയോഗിച്ചുള്ള പ്രയോഗം സഹായിക്കും. തലേദിവസം വെള്ളത്തിൽ കുതിർത്തെടുത്ത ഉലുവ അരച്ച് പേസ്റ്റ് രൂപമാക്കി തലയോട്ടിയിൽ തേച്ച് പിടിപ്പിച്ച് 10 മിനിറ്റിനു ശേഷം കുളിക്കാം. മുരിങ്ങയില അരച്ച് പേസ്റ്റ് രൂപമാക്കി തലയോട്ടിയിൽ തേച്ചുപിടിപ്പിച്ചും ഈ മുടികൊഴിച്ചിലിനെ പരിഹരിക്കാം.
കറകളഞ്ഞ് പേസ്റ്റാക്കി തലയിൽ തേച്ചുപിടിപ്പിക്കാം. ഓരോ ദിവസവും ഓരോ ആ രീതിയിൽ ചെയ്തുകൊണ്ട് നിങ്ങൾക്ക് ഈ മുടികൊഴിച്ചിലും താരൻ പ്രശ്നങ്ങളും നിസ്സാരമായി തന്നെ പരിഹരിക്കാം. ഇതിനോടൊപ്പം തന്നെ നിങ്ങളുടെ ദഹന വ്യവസ്ഥയിൽ നല്ല ബാക്ടീരിയകളെ ഉണ്ടാക്കുന്ന ഭക്ഷണ രീതികളും പാലിക്കാം. ധാരാളമായി വെള്ളം കുടിക്കാനും നിങ്ങൾ മറന്നുപോകരുത്. ശരീരത്തിൽ ജലാംശം കുറയുന്നതിന് ഭാഗമായി ഇത്തരത്തിൽ മുടികൊഴിച്ചിൽ ഉണ്ടാകാം.