ഓരോ വ്യക്തികളുടെ ശരീരത്തിലെ ഓരോ അവയവങ്ങൾക്കും പ്രത്യേകം വിശേഷതകൾ ഉണ്ടായിരിക്കും. ചെറിയ നഖം പോലും ഒന്ന് മറ്റുള്ളവരിൽ നിന്നും വ്യത്യാസപ്പെട്ടിരിക്കുന്നു. ഇവിടെ നാല് പ്രത്യേക തരത്തിലുള്ള കാൽപാദങ്ങളുടെ ചിത്രങ്ങളാണ് നൽകിയിരിക്കുന്നത്. ആദ്യമായി നൽകിയിരിക്കുന്നത് വലിയ തള്ളവിരലും അതിനോട് ചേർന്ന് കൃത്യമായ ക്രമത്തിൽ ചെറുതായി വരുന്ന മറ്റ് വിരലുകളും ആണ്. രണ്ടാമതായി നൽകിയിരിക്കുന്നത് തള്ളവിരലിനേക്കാൾ വലിപ്പമുള്ള രണ്ടാമത്തെ വിരലുള്ള കാൽപാദമാണ്.
മൂന്നാമത് കാണിച്ചിരിക്കുന്നത് ആദ്യത്തെ മൂന്നു വിരലും ഒരേ വലിപ്പത്തിലും തൊട്ടു താഴെയായി രണ്ട് ചെറിയ വലിപ്പമുള്ള വിരലുകളും. നാലാമത്തേത് എല്ലാ വിരലുകൾക്കും ഒരേ നീളത്തിൽ ഉള്ളത്. ഈ നാല് കാൽപാദമുള്ള ആളുകളുടെയും സ്വഭാവ സവിശേഷതകളും വ്യത്യസ്തങ്ങളായിരിക്കും. ആദ്യത്തെ കാൽപാദമാണ് നിങ്ങൾ ഉള്ളത് എങ്കിൽ തീർച്ചയായും കുടുംബവുമായി ഒരുപാട് അടുപ്പം പുലർത്തുന്നവർ ആയിരിക്കും ഇവർ. മറ്റുള്ളവർക്ക് വേണ്ടി സ്വയം ത്യാഗം ചെയ്യാൻ തയ്യാറുള്ള ഒരു മനസ്സ് ആയിരിക്കും ഇവരുടേത്.
രണ്ടാമത് നൽകിയിരിക്കുന്ന കാൽപാദമാണ് നിങ്ങളോട് ഇത് എങ്കിൽ മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നതിന് വേണ്ടി എന്തു ചെയ്യാനും തയ്യാറുള്ളവർ ആയിരിക്കും. ഒരുപാട് തമാശകൾ പറയുന്ന ആളുകൾ ആയിരിക്കും. ചെറിയ ഒരു കൂട്ടം സുഹൃത്തുക്കൾ മാത്രമായിരിക്കും ഇവർക്ക് ഉണ്ടായിരിക്കുക. തന്റെ സന്തോഷത്തേക്കാൾ ഉപരി ചുറ്റുമുള്ളവരുടെ സന്തോഷമായിരിക്കും ഇവർക്ക് പ്രധാനം.
മൂന്നാമത്തെ കാൽപ്പാദം ആണ് നിങ്ങളുടേത് എങ്കിൽ ഒരുപാട് കാട് കയറി ചിന്തിക്കുന്ന ആളുകൾ ആയിരിക്കും. ഏതു കാര്യത്തിനും മുൻപ് തീരുമാനമെടുക്കാൻ അല്പം സമയം എടുക്കും. നാലാമത്തെ കാൽപാദമുള്ള ആളുകളാണ് എങ്കിൽ പറഞ്ഞ വാക്കിനേക്കാൾ ഉപരിയായി മറ്റൊന്നിനും പ്രാധാന്യം കൊടുക്കാത്തവർ ആയിരിക്കും.