കൈകാലുകളിൽ ഇടയ്ക്കിടെ തരിപ്പും കോച്ച് പിടുത്തവും മരവിപ്പും അനുഭവപ്പെടുന്നുണ്ടോ. നിങ്ങളുടെ ശരീരത്തിൽ ജലാംശം കുറയുന്നതുകൊണ്ട് ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നുണ്ടാകും. നിങ്ങളുടെ ശരീരത്തിൽ ഉണ്ടാകുന്ന ഇത്തരം തരിപ്പും മഴവിപ്പും ഉണ്ടാകുന്നത് നിങ്ങളുടെ ജീവിതശൈലിയിൽ അല്പം ശ്രദ്ധ കൊടുത്താൽ തന്നെ മാറ്റിയെടുക്കാം. ഇപ്പോഴും ഇത്തരം ബുദ്ധിമുട്ട് ഉണ്ടാകുമ്പോൾ ശരിയായത് രക്തത്തിന്റെ അംശവും ഹീമോഗ്ലോബിന്റെ അംശവും കുറയുന്നത് സാധാരണമാണ്.
ശരീരത്തിൽ ഇത്തരം പ്രശ്നങ്ങൾ അനുഭവപ്പെടുമ്പോൾ തീർച്ചയായും നിങ്ങൾ നേരിട്ട് ഫാനിന്റെയോ എസിയുടെയോ തണുപ്പ് അനുഭവപ്പെടുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക. രാത്രിയിൽ കിടക്കുന്ന സമയത്ത് ഫാനിന്റെ താഴെ കിടക്കുന്ന രീതി ഒഴിവാക്കാം. ഇത്തരത്തിൽ മസില് കോച്ചി പിടിക്കുന്ന അവസ്ഥയും അനുഭവപ്പെടുന്ന അവസ്ഥയും ഉള്ളവർക്ക് ശരീരത്തിന് തണുപ്പ് അധികം സഹിക്കാൻ സാധിക്കില്ല. അതുകൊണ്ട് എപ്പോഴും കട്ടിയുള്ള വസ്ത്രങ്ങൾ ധരിച്ച് നടക്കാനായി ശ്രമിക്കണം.
പരമാവധിയും എസി ഫാൻ എന്നിവയുടെ ഉപയോഗം കുറയ്ക്കുകയും ചെയ്യുക. ഈസിയിൽ ഇരിക്കുന്ന ആളുകൾക്ക് മിക്കപ്പോഴും വെള്ളത്തിന്റെ അംശം ശരീരത്തിൽ കുറയുന്നത് മനസ്സിലാക്കാൻ ആകില്ല. അതുകൊണ്ടുതന്നെ ഇവർ വെള്ളം കുടിക്കുന്നത് അല്പം കുറവായിരിക്കും എന്നതും ഉറപ്പാണ്. അതുകൊണ്ടുതന്നെ നിർബന്ധമായി രണ്ടു ലിറ്റർ വെള്ളമെങ്കിലും ഒരു ദിവസം കുടിക്കുന്നുണ്ട് എന്നത് ഉറപ്പിക്കണം. ദിവസവും ഒരു മുട്ട എങ്കിലും പുഴുങ്ങി കഴിക്കാനായി ശ്രമിക്കുക.
നേന്ത്രപ്പഴവും ഈ രീതിയിൽ തന്നെ ദിവസവും ഒരെണ്ണം വീതം കഴിക്കാം. അവക്കാഡോ, മധുരക്കിഴങ്ങ് എന്നിവ ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തുക. നിങ്ങളുടെ ഭക്ഷണ ശൈലിയിൽ ജീവിതശൈലിയും അല്പം മാറ്റിയാൽ തന്നെ ഇത്തരത്തിലുള്ള മരവിപ്പ്, തരിപ്പ്, കോച്ചിപ്പിടുത്തം എന്നിവയെല്ലാം മാറ്റിയെടുക്കാൻ സാധിക്കും.