ശരീരത്തിന് തടി കൂടി എന്ന് നിങ്ങൾ പറയുന്നത് നിങ്ങളുടെ സൗന്ദര്യം നഷ്ടപ്പെടുന്നതിന്റെ ഭാഗമായിട്ടാണോ, എന്നാൽ നിങ്ങൾ മനസ്സിലാക്കേണ്ട ഒരു പ്രധാന കാര്യം ഇത് നിങ്ങളുടെ സൗന്ദര്യം മാത്രമല്ല ആരോഗ്യം കൂടി നഷ്ടപ്പെടുത്തുന്നുണ്ട്. ആരോഗ്യത്തിന് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കാൻ ഈ ശരീരഭാരം കൂടുന്നത് ഒരു കാരണമാകുന്നു. എന്നതുകൊണ്ട് തന്നെ നിങ്ങളുടെ ശരീരഭാരം നിങ്ങളുടെ ഉയരത്തിനനുസരിച്ച് നിലനിർത്താനായി ശ്രമിക്കുക.
ഉയർത്തി ശരീരഭാരം മാത്രം നിലനിൽക്കുക എന്നത് നിങ്ങളുടെ ആരോഗ്യം ജീവനെ പോലും പിടിച്ചു നിർത്താൻ സഹായിക്കും. ചില സാഹചര്യങ്ങളിൽ ശരീരത്തിന്റെ ഭാരം വർദ്ധിക്കുന്നത് നിങ്ങളുടെ രക്തക്കുഴലുകൾക്ക് ഡാമേജ് ഉണ്ടാക്കാനും രക്തക്കുഴലുകളിൽ ബ്ലോക്ക് ഉണ്ടാക്കി രക്തപ്രവാഹം തടസ്സപ്പെടുത്തുന്ന കാരണമാകും. ഇത്തരത്തിൽ കുഴലുകളിൽ ഡാമേജ് ഉണ്ടാകാതിരിക്കാൻ വേണ്ടി തീർച്ചയായും നിങ്ങളുടെ ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കേണ്ടതുണ്ട്.
കൊളസ്ട്രോൾ എന്നതിൽ തന്നെ രണ്ട് തരത്തിലുള്ള കൊളസ്ട്രോളുകൾ ആണ് ഉള്ളത്, നല്ല കൊളസ്ട്രോളും ചീത്ത കൊളസ്ട്രോളും. നല്ല കൊളസ്ട്രോളിന് വർദ്ധിപ്പിക്കുന്ന ഭക്ഷണങ്ങൾ കഴിച്ചുകൊണ്ട് ചീത്തയായ കൊഴുപ്പുകൾ ഒഴിവാക്കാൻ ശ്രമിക്കാം. നിങ്ങളുടെ ശരീരഭാരം കുറയ്ക്കുന്നതിനും ശരീരത്തിന്റെ ആരോഗ്യശേഷി വർദ്ധിപ്പിക്കുന്നതിനും ആയി നല്ല ഭക്ഷണശീലം വളർത്തിയെടുക്കാം. ഇതിനായി ദിവസവും ഭക്ഷണത്തിൽ ധാരാളമായി പച്ചക്കറികളും ഇലക്കറികളും ഉൾപ്പെടുത്തുക.
ഇവ നിങ്ങളുടെ ശരീരഭാരം കുറയ്ക്കാൻ വേണ്ടി മാത്രമല്ല ശരീരത്തിന് കൂടുതൽ ആരോഗ്യ ലഭിക്കുന്നതിനും നല്ല ഗുണങ്ങൾ ലഭിക്കുന്നതിനും സഹായിക്കും. നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും കാർബോഹൈഡ്രേറ്റിന്റെ അളവ് പരമാവധി കുറയ്ക്കാൻ ശ്രമിക്കണം. എന്നാൽ തീർത്തും ഒഴിവാക്കുക എന്നത് അസാധ്യവും അനാവശ്യവുമാണ്. ധാരാളമായി വൈറ്റമിൻ മിനറൽസും പ്രോട്ടീൻസും ശരീരത്തിനുള്ള ലഭിക്കുന്ന രീതിയിലായിരിക്കണം നിങ്ങളുടെ ഭക്ഷണ ശൈലി.