വയറിനകത്ത് കെട്ടിക്കിടക്കുന്ന വിര മുഴുവൻ പുറത്തു പോകും.

ചില ആളുകൾക്കെങ്കിലും വയറിനകത്ത് വിര കട്ടിലിന് ഒരുപാട് തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട് . ഇത്തരത്തിൽ നിങ്ങളുടെ ശരീരത്തിൽ വിരശല്യം ഉണ്ടാകുന്നത് ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. ചെറിയ കുട്ടികളാണ് കൂടുതലും വിരശല്യം കാണപ്പെടാറുള്ളത്. എന്നാൽ മുതിർന്നവരിലും ഇത് ഉണ്ടാകാറുണ്ട് എങ്കിലും കാഠിന്യം കുറവായിരിക്കും.

   

നിങ്ങൾക്കും ഇത്തരത്തിലുള്ള വീരശല്യം ഉണ്ടാകുന്നുണ്ടെങ്കിൽ ഇതിനു വേണ്ടി വീട്ടിലുള്ള ചില വസ്തുക്കൾ ഉപയോഗിച്ച് പ്രതിവിധി ചെയ്യാം. ഏറ്റവും ആവശ്യമായും ചെയ്യേണ്ട ഒരു പ്രതിവിധി എന്നത് വെറ്റില ഉപയോഗിച്ചാണ് . ഒരു വെറ്റില എടുത്തു നല്ലപോലെ കഴുകി വൃത്തിയാക്കിയ ശേഷം ചെറിയ കഷണങ്ങളാക്കി മുറിച്ച് ഒരു ഗ്ലാസ് വെള്ളത്തിലേക്ക് ഇട്ടുകൊടുക്കുക.

ഇതിലേക്ക് അഞ്ചോ ആറോ ഏലക്ക ചതച്ചതും ചേർത്തു കൊടുക്കാം. ശേഷം ഇത് നല്ലപോലെ വെട്ടി തിളപ്പിക്കുക. വെറ്റിലയുടെ നിറം മാറുന്നതോടുകൂടി ഓഫ് ചെയ്യാം. ശേഷം ഇത് ഒരു ദിവസത്തിന്റെ പലതവണകളായി കൂടിച്ചേർക്കുക. പച്ച പപ്പായ കഴിക്കുന്നതും വിരശല്യം ഇല്ലാതാക്കാൻ സഹായിക്കും. തുമ്പയുടെ പൂക്കളും ഇലകളും ഒരുപോലെ അരച്ച് പേസ്റ്റ് രൂപമാക്കി അല്പം തേൻ ചേർത്ത് കഴിക്കുന്നത് വിരശല്യം ഇല്ലാതാക്കാൻ സഹായിക്കും.

ഒരു ഗ്ലാസ് തേങ്ങാപ്പാലിൽ ഒരു അല്പം വെളുത്തുള്ളി ചതച്ചുചേർത്ത് കുടിക്കുന്നതും വിരശല്യം ഇല്ലാതാക്കാൻ സഹായിക്കും. ഒരു ടീസ്പൂൺ തേനും ഒരു ടീസ്പൂൺ ഇഞ്ചിനീരും ഒരു ടീസ്പൂൺ ചെറിയ ഉള്ളി നീരും ചേർത്ത് രാത്രി ഉറങ്ങുന്നതിനു മുൻപ് രാവിലെ എഴുന്നേറ്റ് ഉടനെയോ കുട്ടികൾക്ക് കൊടുക്കുന്നതും അവരുടെ വിര ശല്യം ഇല്ലാതാക്കാൻ സഹായിക്കും. ഇത്തരത്തിലുള്ള ഒരുപാട് മാർഗങ്ങളുണ്ട് എങ്കിലും നിങ്ങൾക്ക് അനുയോജ്യമായ മാർഗം തിരഞ്ഞെടുത്ത് നിങ്ങളിലെ വിരശല്യം വീട്ടിൽ തന്നെ ഇല്ലാതാക്കാം.

Leave a Reply

Your email address will not be published. Required fields are marked *