ഇന്ന് നാം മലയാളികളുടേതെല്ലാം ഒരുപാട് മരുന്നുകൾ കഴിക്കുന്ന ഒരു ദുശീലം വളർന്നു വരുന്നുണ്ട്. ഇത്തരത്തിൽ അനാവശ്യമായി മരുന്നുകൾ കഴിക്കുന്ന ശീലം നിങ്ങൾക്ക് ഉണ്ടെങ്കിൽ തീർച്ചയായും നിങ്ങൾ വീണ്ടും ഒരു രോഗിയായി തന്നെ തുടരും. ഒരു രോഗത്തിന് കഴിക്കുന്ന മരുന്നുകൾ മറ്റു രോഗങ്ങൾക്ക് കൂടി നിങ്ങളെ ഇരയാക്കും. അതുകൊണ്ട് പലതരത്തിലുള്ള ജീവിതശൈലി രോഗങ്ങളും നിങ്ങൾക്ക് ഉണ്ടാകുമ്പോൾ ഇതിനുവേണ്ടി മരുന്നുകളെ ആശ്രയിക്കാതെ ഇരിക്കുന്നതാണ് കൂടുതൽ അനുയോജ്യം.
പലപ്പോഴും പ്രമേഹം പ്രഷർ കൊളസ്ട്രോൾ ലീഗസംബന്ധമായ രോഗങ്ങൾക്ക് മരുന്നുകൾ കഴിക്കുക എന്നതിലുപരിയായി നിങ്ങളുടെ ജീവിതശൈലി ആരോഗ്യകരമായി മാറ്റുക എന്നതാണ് ശ്രദ്ധിക്കേണ്ടത്. മരുന്നുകൾ കഴിക്കരുത് എന്നതല്ല ഉദ്ദേശിക്കുന്നത് എന്ന് ജീവിതശൈലിയിൽ ആരോഗ്യകരമായ മാറ്റങ്ങൾ വരുത്തിക്കൊണ്ട് മരുന്നുകൾ കൂടെ കഴിക്കുകയാണ് എങ്കിൽ വളരെ പെട്ടെന്ന് തന്നെ എല്ലാത്തരത്തിലുള്ള ജീവിതശൈലി രോഗങ്ങളെയും മറികടക്കാൻ സാധിക്കും.
പ്രത്യേകിച്ചും പ്രമേഹം പോലുള്ള രോഗാവസ്ഥകളിൽ നിസാരമായി അവഗണിക്കുന്നത് നിങ്ങളുടെ ശരീരത്തിലെ മറ്റ് അവയവങ്ങളുടെ ആരോഗ്യം നഷ്ടപ്പെടാനും കൂടുതൽ രോഗാവസ്ഥയിലേക്ക് നിങ്ങൾ എത്തുന്നതിനും കാരണമാകും. അതുകൊണ്ട് നിങ്ങളുടെ ഭക്ഷണത്തിൽ നിന്നും പൂർണ്ണമായും വെളുത്ത അരി ഉപയോഗിച്ചുള്ള ചോറ്, പഞ്ചസാര, മൈദ തുടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ എല്ലാം പൂർണമായും ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് കൂടുതൽ ഗുണകരം.
ഇത് മാത്രമല്ല അമിതമായി ഹോട്ടൽ ഭക്ഷണങ്ങൾ കഴിക്കുന്നതും ഒരുപാട് അനാരോഗ്യകരമായ രീതിയിൽ പാചകം ചെയ്യുന്ന ഭക്ഷ്യവസ്തുക്കൾ കഴിക്കുന്നത് നിങ്ങൾക്ക് കൂടുതൽ രോഗാവസ്ഥകൾ ഉണ്ടാകാൻ കാരണമാകും. നിങ്ങളുടെ ശരീരത്തിന് ഒട്ടും ചേരാത്ത രീതിയിലുള്ള ഭക്ഷണങ്ങൾ ഒരിക്കലും കഴിക്കാനായി ശ്രമിക്കരുത്. ഇവ കഴിക്കുന്നത് നിങ്ങളെ ഒരു രോഗിയായി തുടരാനുള്ള സാഹചര്യം സൃഷ്ടിക്കും.