പലപ്പോഴും സ്ത്രീകൾ ആണെങ്കിലും പുരുഷന്മാർ ആണെങ്കിലും ഒരുപോലെ അനുഭവിക്കുന്ന ഒരു പ്രശ്നമാണ് താരൻ മുടി കൊഴിച്ച തല ചൊറിച്ചിൽ എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ . പ്രധാനമായും ഇത്തരത്തിൽ തലയിലെ താരൻ പ്രശ്നങ്ങൾ ഉണ്ടാകുന്നതിന്റെ കാരണം ഏതെങ്കിലും തരത്തിലുള്ള അലർജികളോ, നമ്മുടെ ശരീരത്തിന് താപനിലയിൽ ഉണ്ടാകുന്ന വ്യതിയാനങ്ങളും എല്ലാമാണ്.
ഇങ്ങനെയുള്ള താരൻ പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിനും മുടികൊഴിച്ചിൽ പോലുള്ള പ്രശ്നങ്ങളും ഒരു പരിധിവരെ തടയാനും വീട്ടിൽ തന്നെ ഉപയോഗിക്കുന്ന ഒരു ഷാമ്പു ഉപകാരപ്രദമാകാറുണ്ട്. ഒരിക്കലും തലയിൽ ഉപയോഗിക്കുന്നതിനുള്ള ഷാമ്പു കടകളിൽ നിന്നും മേടിക്കരുത്. കടകളിൽ നിന്നും മേടിക്കുന്ന ഷാമ്പുവിനെക്കാൾ കൂടുതൽ ഗുണകരവും ആരോഗ്യകരവുമായ.
ഷാമ്പു വീട്ടിൽ തന്നെ തയ്യാറാക്കാം. ഈ ഷാംപൂ തയ്യാറാക്കുന്നതിനായി ചെമ്പരത്തി ഇലയോ ചെമ്പരത്തി പൂക്കളും ഉപയോഗിക്കാം. എന്നാൽ ഇതിനോടൊപ്പം തന്നെ മറ്റൊരു ഇൻഗ്രീഡിയന്റ് കൂടി ചേർക്കേണ്ടതുണ്ട്. ഭക്ഷണം വേവിച്ചശേഷം വെറുതെ കളയുന്ന കഞ്ഞിവെള്ളമാണ് ആവശ്യമായിട്ടുള്ളത്. ഒരുതവണത്തെ ഉപയോഗത്തിനായി ഒരുപിടി ചെമ്പരത്തി ഇല എടുക്കാം.
ഇത് മിക്സിയുടെ ജാറിലിട്ട് ഒന്ന് അരച്ചെടുക്കു ശേഷം ഇതിലേക്ക് ഒരു കപ്പ് കഞ്ഞിവെള്ളം ഉപയോഗിക്കാം. നല്ല ഒരു ഷാമ്പു പരുവത്തിലേക്ക് ഇതിനെ അരച്ചെടുക്കണം. ദിവസവും എണ്ണ പുരട്ടി അല്പസമയം കഴിഞ്ഞ് കുളിക്കുന്ന സമയത്ത് ഈ ചെമ്പരത്തി താളി ഉപയോഗിച്ച് ഒന്നു കുളിച്ചു നോക്കൂ. തലയ്ക്ക് നല്ല ഒരു തണുപ്പും, താരൻ പ്രശ്നങ്ങളെ പൂർണ്ണമായും അകറ്റാനും, മുടികൊഴിച്ചിൽ ഇല്ലാതാക്കാനും, തലയിലുള്ള പൊടിപടലങ്ങളും അഴുക്കും കളയുന്നതിനും, ചൊറിച്ചിൽ മാറ്റാനും ഇത് വളരെയധികം ഉപകാരപ്രദമാണ്.