കാലിന്റെ മസിലുകളുടെ ഭാഗത്ത് ഞരമ്പുകൾ തടിച്ചു വീർത്തു വരുകയും ചുരുണ്ടു കൂടിയ അവസ്ഥയിൽ കാണപ്പെടുകയും ചെയ്യുന്നത് പലപ്പോഴും നമ്മുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടാകും. ഇത്തരത്തിൽ കാലുകളിൽ ഞരമ്പ് തടിച്ചു വരുന്ന അവസ്ഥയ്ക്ക് കാരണമാകുന്നത് നിങ്ങളുടെ ജീവിത രീതിയിലെ ചില പ്രശ്നങ്ങൾ ആണ്. പ്രധാനമായും ഈ പ്രശ്നത്തിന് വെരിക്കോസ് വെയിൻ എന്നാണ് പറയുന്നത്. ഹൃദയത്തിൽ നിന്നും ശുദ്ധീകരിച്ചു വരുന്ന രക്തം ശരീരത്തിന്റെ പല ഭാഗങ്ങളിലേക്കും പ്രവർത്തനങ്ങൾക്കായി വിട്ടു നൽകുന്നു.
എന്നാൽ ഈ രക്തം കാലുകളുടെ ഭാഗത്തേക്ക് പോയി തിരിച്ച് ഹൃദയത്തിലേക്ക് വരാത്ത അവസ്ഥയാണ് വെരിക്കോസ് പ്രശ്നങ്ങൾക്ക് കാരണമാകുന്നത്. മുകളിലേക്ക് ഒഴുകുന്ന രക്തങ്ങൾ ഉണ്ടായാണ് രക്തം തിരിച്ചൊഴുകാതെ തടസ്സപ്പെട്ട് നിൽക്കുന്നത്. നിങ്ങൾക്ക് ഇത്തരത്തിലുള്ള വെരിക്കോസ് പ്രശ്നങ്ങൾ ഉണ്ട് എങ്കിൽ തീർച്ചയായും വീട്ടിൽ തന്നെ ചില പ്രതിവിധികൾ ഇതിനായി ചെയ്യാനാകും.
ഹൃദയത്തിന്റെ ഉയരത്തിനേക്കാൾ കൂടുതൽ ഉയർത്തി കാലുകൾ പൊക്കി വയ്ക്കുക എന്നതാണ് ചെയ്യാനാകുന്ന ഏറ്റവും നല്ല ഒരു മാർഗ്ഗം.ഇത് രക്തം തിരിച്ച് ഹൃദയത്തിലേക്ക് ഒഴുകുന്നതിന് സഹായിക്കും. ഒരു ടീസ്പൂൺ തേനിലോ ചെറു ചൂടുവെള്ളത്തിലോ ചേർത്ത് വെളുത്തുള്ളി ദിവസവും കഴിക്കുന്നതും വെരിക്കോസ് പ്രശ്നങ്ങളെ അകറ്റാൻ സഹായിക്കും.
രണ്ടു പച്ചത്തക്കാളി ഒരു ടീസ്പൂൺ തേനും ചേർത്ത് ദിവസവും കഴിക്കുന്നത് വെരിക്കോസ് പ്രശ്നങ്ങളെ നിയന്ത്രിക്കാൻ സഹായിക്കും. നിങ്ങളുടെ വീട്ടിൽ ഇത്തരത്തിലുള്ള വെരികോസ് പ്രശ്നങ്ങൾ ഉള്ളവരാണ് എങ്കിൽ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന ഭാഗത്ത് നല്ലപോലെ മസാജ് ചെയ്തു കൊടുക്കാം. ഇങ്ങനെ മസാജ് ചെയ്തു കൊടുക്കുന്നത് വഴി തന്നെ വേദന അകലുന്നതിനും രക്തയോട്ടം പുനരാവിഷ്കരിക്കാനും സഹായിക്കും.