ശരീരത്തിന് ആരോഗ്യം അല്ലാത്ത ഒരു അവസ്ഥയിലേക്ക് എത്തിക്കുന്ന ഒരു രോഗാവസ്ഥയാണ് ഫാറ്റി ലിവർ. പലപ്പോഴും ഫാറ്റിലിവർ എന്ന അവസ്ഥയ്ക്ക് ലക്ഷണങ്ങൾ കുറവാണ് എന്നതുകൊണ്ട് തന്നെ നാം തിരിച്ചറിയാതെ പോകുന്നു. മറ്റേതെങ്കിലും രോഗത്തിന്റെ ഭാഗമായി സ്കാനിങ് നടത്തുന്ന സമയത്തായിരിക്കും ഫാറ്റി ലിവർ എന്ന അവസ്ഥ കാണപ്പെടുന്നത്.
നിങ്ങളുടെ ശരീരത്തിന് ഉയരത്തിനനുസരിച്ച് അല്ല നിങ്ങൾ ഭാരം ഉള്ളത് എങ്കിൽ നിങ്ങൾക്ക് ഫാറ്റി ലിവർ എന്ന അവസ്ഥ ഉണ്ടാകാൻ സാധ്യത കൂടുതലാണ്. കൃത്യമായ ഒരു ബോഡി മാസ് ഇൻഡക്സിലേക്ക് ശരീരഭാരം നിയന്ത്രിക്കാനായി ശ്രമിക്കുക. ശരീരത്തിന്റെ ഭാരം കൂടുന്തോറും ഫാറ്റ് ലിവർ മാത്രമല്ല പലതരത്തിലുള്ള രോഗാവസ്ഥകളും നിങ്ങളിലേക്ക് വന്നുചേരാം.
ശരീരഭാരം ഇല്ലാത്ത ആളുകൾക്കും ഫാറ്റിലിവർ എന്ന അവസ്ഥ കണ്ടു വരാറുണ്ട്. ഇവരുടെ ശരീരത്തിലെ കൊഴുപ്പ് വയറിൽ മാത്രമായി അടിഞ്ഞു കൂടുന്ന ഒരു അവസ്ഥ ആയിരിക്കും കാണപ്പെടുക. നിങ്ങളുടെ ശരീരത്തിൽ നിലനിൽക്കുന്ന ഫാറ്റി ലിവർ എന്ന അവസ്ഥ ഇല്ലാതാക്കുന്നതിന് വേണ്ടി തീർച്ചയായും ഭക്ഷണക്രമീകരണം ജീവിതശൈലിയും നിയന്ത്രിക്കുക തന്നെയാണ് വേണ്ടത്. അതുപോലെതന്നെ ദിവസവും നിങ്ങൾക്ക് ഇതിനെ പ്രതിരോധ മാർഗമായി ഒരു മാന്ത്രിക പാനീയം കുടിക്കാം.
ഇത് തയ്യാറാക്കുന്നതിനായി വീട്ടിൽ തന്നെ വളർത്തിയെടുക്കുന്ന പച്ചമഞ്ഞൾ ഉണക്കി പൊടിച്ചെടുത്ത് ഉപയോഗിക്കാം. ഒരു ടീസ്പൂൺ ഇങ്ങനെ ഉണ്ടാക്കിയ മഞ്ഞൾ പൊടിയിലേക്ക് ഒരു ടീസ്പൂൺ അളവിൽ തന്നെ കറുവപ്പട്ട പൊടിച്ചതും ചേർത്ത് നല്ലപോലെ ഒരു ഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ച് എടുക്കാം. ഇതിലേക്ക് ഒരു ഗ്രീൻ ടീയുടെ ബാഗ് 30 സെക്കൻഡ് മുക്കി വയ്ക്കാം. ഈ ചായ ദിവസവും ഒരു ഗ്ലാസ് കുടിക്കുന്നത് നിങ്ങളുടെ ഫ്ലാറ്റി ലിവർ എന്ന അവസ്ഥയെ മറികടക്കാൻ സഹായിക്കും.