ഏതൊരു രോഗത്തിനും സ്വയം ചികിത്സ എന്നത് പലപ്പോഴും ബുദ്ധിമുട്ടുകൾ ഉണ്ടാകും. ഇത്തരത്തിൽ സ്വയം ചികിത്സകൾ നടത്താൻ ആളുകൾ മുതിരുന്ന ഒരു രോഗാവസ്ഥയാണ് തൈറോയ്ഡ്. തൈറോയ്ഡ് 2 തരത്തിലാണ് ഒരു വ്യക്തിയിലുണ്ടാകാനുള്ള സാധ്യത. ഹൈപ്പോ തൈറോയിസം ഹൈപ്പർ തൈറോയ്ഡിസം.
രണ്ട് തരത്തിലുള്ള തൈറോയ്ഡ് പ്രശ്നങ്ങളാണ് എങ്കിലും ഇതിന്റെ ഭാഗമായി ഒരുപാട് തരത്തിലുള്ള അസ്വസ്ഥതകൾ ശരീരത്തിൽ ഉണ്ടാകാറുണ്ട്. പ്രധാനമായും ഈ തൈറോയ്ഡ് ഗ്രന്ഥി കാണപ്പെടുന്നത് കഴുത്തിന്റെ ഭാഗത്ത് ഒരു ചിത്രശലഭത്തിന്റെ ആകൃതിയിലാണ്. ഈ ഗ്രന്ഥിയിൽ ഉത്പാദിപ്പിക്കുന്ന ഹോർമോണിയോടൊപ്പം തന്നെ തലച്ചോറിൽ നിന്നും ഉണ്ടാക്കപ്പെടുന്ന ഒരു ഹോർമോണും തൈറോയ്ഡ്.
ഗ്രന്ഥിയിൽ കാണപ്പെടുന്നു. ഈ തൈറോയ്ഡ് ഹോർമോൺ വർദ്ധിക്കും തോറും നിങ്ങളുടെ ശരീരത്തിൽ ഹോർമോണിന്റെ പ്രവർത്തനം കൂടുതലായി സംഭവിക്കും. ദഹനം വലിയ രീതിയിൽ നടക്കുന്നതിന് തൈറോയ്ഡ് ഹോർമോൺ കൂടുതലായി ഉത്പാദിപ്പിക്കുന്നത് കാരണമാകും ഇതുമൂലം ആ വ്യക്തിക്ക് വിശപ്പ് വർധിക്കാനുള്ള സാധ്യതയും കൂടും.ദഹനം വളരെ പെട്ടെന്ന് ആകാനുള്ള ഒരു ഹോർമോൺ ആണ് തൈറോയ്ഡ് ഹോർമോൺ. തൈറോയ്ഡ് ഹോർമോൺ കുറയുന്നതും ആ ശരീരത്തിൽ വ്യത്യാസങ്ങൾ ഉണ്ടാകും.
വിശപ്പ് വർധിക്കാനും ശരീരം ഇതിനനുസരിച്ച് തടി വയ്ക്കാത്ത അവസ്ഥയും ഹൈപ്പർ തൈറോയിസില്‍ കാണാം. ഏതുതരത്തിലുള്ള തൈറോയ്ഡ് പ്രശ്നങ്ങളാണ് എങ്കിലും ഇതിന്റെ ഭാഗമായി ആളുകൾ കാണപ്പെടുന്ന ഒരു പ്രധാന പ്രശ്നമാണ് വന്ധ്യത. നിങ്ങൾക്കും തൈറോയ്ഡ് പ്രശ്നങ്ങൾ ഉണ്ടെങ്കിൽ നിങ്ങളുടെ ജീവിത ശൈലിയിൽ വലിയ രീതിയിൽ തന്നെ മാറ്റങ്ങൾ വരുത്തുക. ചില ഭക്ഷണങ്ങൾ ഉപേക്ഷിച്ചും മറ്റു ചില ഭക്ഷണങ്ങൾ സ്വീകരിച്ചും നിങ്ങൾ തൈറോയിഡ് പ്രശ്നങ്ങളെ നേരിടണം.