പല്ലുകളിൽ കേട് ഉണ്ടാകുന്നത്തിന്റെ ഭാഗമായി കറുത്ത പല്ലുകളും പൊടിഞ്ഞുപോകുന്ന അവസ്ഥയും എല്ലാം കാണാറുണ്ട്. എന്നാൽ ചിലർക്ക് ഈ പല്ല് കേടുവന്ന ഭാഗം അസഹനീയമായ വേദന പുറപ്പെടുവിക്കാറുണ്ട്. ഇത്തരത്തിൽ പല്ലിലുണ്ടാകുന്ന വേദന പൂർണമായും നീക്കം ചെയ്യാൻ നിങ്ങൾക്ക് വീട്ടിൽ തന്നെ ചില പ്രയോഗങ്ങൾ ചെയ്യാം.
നിങ്ങളും ഇത്തരത്തിലുള്ള മാർഗ്ഗങ്ങൾ പരീക്ഷിക്കുകയാണ് എങ്കിൽ വളരെ നാച്ചുറലായി മറ്റു വരുന്നതികളോ കെമിക്കലുകളും ഇല്ലാതെ പല്ലിന്റെ വേദന പൂർണമായും മാറ്റാം. ഇതിനായി വീട്ടിൽ തന്നെ ഉണക്കി പൊടിച്ചുണ്ടാക്കിയ അല്പം മഞ്ഞൾപൊടി ഒരു പാത്രത്തിലേക്ക് എടുക്കാം. ഇത് ഒരു കാൽ സ്പൂൺ അളവിലേക്ക് മാത്രം മതിയാകും.
ഇതിനോടൊപ്പം തന്നെ നാലോ അഞ്ചോ തുള്ളി ചെറുനാരങ്ങാനീരും ചേർത്ത് നല്ലപോലെ യോജിപ്പിക്കുക. നാലോ അഞ്ചോ അല്ലി വെളുത്തുള്ളി കൂടി അരച്ച് പേസ്റ്റ് രൂപത്തിലാക്കി ഈ മഞ്ഞൾപ്പൊടി മിക്സിലേക്ക് ചേർക്കാം. നിങ്ങളുടെ പല്ലുകളിൽ വേദനയുള്ള ഭാഗത്ത് ഈ മിക്സ് ഒരു ഉരുള പോലെ ആക്കി വയ്ക്കാം. ഇങ്ങനെ വെച്ച് 10 മിനിറ്റിനുശേഷം നിങ്ങൾക്ക് ചെറുചൂടുള്ള വെള്ളം ഉപയോഗിച്ച് വാ കൊള്ളാം. തുടർച്ചയായി രണ്ടുദിവസം തന്നെ ചെയ്താൽ നിങ്ങൾക്ക് നല്ല രീതിയിൽ തന്നെ പല്ലുവേദന പൂർണമായും മാറിക്കിട്ടും.
വെളുത്തുള്ളിയും മഞ്ഞളും നല്ല രണ്ട് ആന്റി ഓക്സിഡന്റുകളാണ്. ശരീരത്തിൽ ഉണ്ടാകുന്ന പല അണുക്കളെയും വിമുക്തമാക്കാൻ ഈ വെളുത്തുള്ളിയും മഞ്ഞളും ഉപയോഗിക്കാം. നിങ്ങളുടെ ശരീരത്തിലുള്ള ഏത് തരത്തിലുള്ള വേദനകളും ഇല്ലാതാക്കുന്നതിനും ആ ഭാഗത്തുള്ള പഴുപ്പും അണുക്കളും ഇല്ലാതാക്കാനും മഞ്ഞൾപൊടി വളരെ ഉപകാരപ്രദമാണ്. മഞ്ഞളും വെളുത്തുള്ളിയും ചേർത്തുള്ള മിക്സ് ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ നല്ല രോഗപ്രതിരോധശേഷി ലഭിക്കും.