നിങ്ങളുടെ വീട്ടിൽ തുടർച്ചയായി എലികളുടെ ശല്യം അനുഭവപ്പെടുന്നുണ്ടോ. എങ്കിൽ ഈ എലികളെ തുരത്തുന്നതിന് നിങ്ങൾക്ക് ഒരു ഇല കൊണ്ട് മാത്രം പ്രതിവിധിയുണ്ട്. നാട്ടിൻപുറങ്ങളിലും എല്ലാം കാണുന്ന ഒരു ചെടിയാണ് എരിക്ക്. ഈ എരിക്കിന്റെ ഇല കൊണ്ട് ചെറിയ രീതിയിലുള്ള ഒരു പ്രയോഗം നടത്തിയാൽ വീടിന്റെ പരിസരത്തേക്ക് പോലും പിന്നീട് എലി വരില്ല.
ഇത്തരത്തിൽ എലി ശല്യം പൂർണമായും ഇല്ലാതാക്കാൻ നിങ്ങൾക്ക് എരിക്കിന്റെ ഇല നിങ്ങളുടെ വീട്ടിൽ വരുന്ന ഭാഗം ശ്രദ്ധിച്ച് ഭാഗത്ത് ചെറുതായി നുറുക്കി ഇടാം. തുടർച്ചയായി മൂന്നുദിവസം ഈ ഇല ഇങ്ങനെ ഇട്ടാൽ തന്നെ എലി പിന്നീട് ആ ഭാഗത്തേക്ക് വരില്ല. ഓരോ ദിവസവും വ്യത്യസ്തമായ ഇലകൾ വേണം ഉപയോഗിക്കാൻ. ഒരു ദിവസം ഉപയോഗിച്ച ഇല വീണ്ടും പിറ്റേദിവസം ഉപയോഗിക്കാൻ പാടില്ല.
പകരം പുതിയ ഇല വേണം വയ്ക്കാൻ. ഇങ്ങനെ മൂന്നുദിവസം തുടർച്ചയായി പുതിയ ഇരിക്കും ഇലകൾ വീടിന്റെ എലി വരുന്ന ഭാഗം നോക്കി ശ്രദ്ധിച്ച് വയ്ക്കുകയാണ് എങ്കിൽ ഇനി ആ ഭാഗത്ത് നിന്നും വിരണ്ടോടും. എലിക്ക് ഒരുതരത്തിലും ഇഷ്ടമില്ലാത്ത ഒരു ഗന്ധമാണ് ഈ എരിക്കിന്റെ ഇലക്ക് ഉള്ളത്. അതുകൊണ്ടുതന്നെ നിങ്ങൾക്ക് ഇനി വീട്ടിൽ പ്രയോഗം ചെയ്തു നോക്കാം.
വീട്ടിൽ എലി ശല്യം വർധിക്കുമ്പോൾ നിങ്ങളുടെ വിലപ്പെട്ട പല വസ്തുക്കളും ഇത് കരണ്ട് നശിപ്പിക്കാറുണ്ട്. അതുകൊണ്ട് ഇനി എലികളെ തുടക്കത്തിലെ വിരട്ടി ഓടിക്കുന്നതാണ് ഉത്തമം. നിങ്ങൾക്കും ഇത്തരത്തിൽ എലി വലിയ ഒരു ശല്യമായി തീരുന്നു എങ്കിൽ തീർച്ചയായും എരിക്കിന്റെ ഇല പച്ചക്ക് ഇങ്ങനെ ഉപയോഗിക്കാം.