തലമുടി കറുപ്പിക്കുന്നതിന് വേണ്ടി ഒരുപാട് തരത്തിലുള്ള ഹെയർ ടൈകൾ കടകളിൽ മേടിക്കാൻ കിട്ടും. എന്നാൽ ഇത്തരത്തിൽ മാർക്കറ്റിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന ഡൈ നിങ്ങളുടെ തലയോട്ടിയിലും ചർമ്മത്തിലും പലതരത്തിലുള്ള അലർജി പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. അതുകൊണ്ടുതന്നെ ഇവയിൽ അടങ്ങിയ കെമിക്കലുകളെ കുറിച്ച് തിരിച്ചറിഞ്ഞ് നിങ്ങൾക്ക് നാച്ചുറലായി ഡൈ വീട്ടിൽ തന്നെ തയ്യാറാക്കാം.
ഇങ്ങനെ നാച്ചുറലായി വീട്ടിൽ ഡൈ തയ്യാറാക്കുന്നതിനായി പ്രധാനമായും വരുന്നത് വാഴ കൂമ്പാണ്. വാഴക്കൂമ്പിന്റെ തൊലി ചുവന്ന നിറത്തിലുള്ളത് പൊളിച്ചടത്ത് ചെറിയ കഷണങ്ങളാക്കി നുറുക്കാം. ശേഷം ഇത് ഒരു മിക്സി ജാറിലേക്ക് ഇട്ടു കൊടുക്കാം. ഇതിലേക്ക് നാലോ അഞ്ചോ ചെറുനാരങ്ങ ചെറുതായി അരിഞ്ഞ് ചേർക്കാം.
ഇത് നല്ലപോലെ ഒരു ജ്യൂസ് പരുവത്തിൽ അരച്ചെടുക്കുക. ഒരു അരിപ്പയിലൂടെ അരിച്ചെടുത്ത് അൽപസമയം മൂടി സൂക്ഷിക്കാം. രണ്ട് ടീസ്പൂൺ ഹെന്ന പൗഡർ ലേക്ക് അല്പം ഈ ജ്യൂസ് വച്ച് കട്ടയില്ലാതെ ഉടച്ചെടുക്കാം. ഈ വാഴക്കൂമ്പിന്റെ ജ്യൂസ് ഒരു ഇരുമ്പ് ചട്ടിയിലേക്ക് ഒഴിച്ച് ഇതിലേക്ക് ഹെന്ന പൗഡർ കലക്കിയത് ചേർത്ത് നല്ലപോലെ വറ്റിച്ചെടുക്കാം.
ഇങ്ങനെ പറ്റിച്ച് എടുക്കുമ്പോൾ ഇതിന് നല്ല ഒരു കറുപ്പ് നിറം വരുന്നതായും ഇത് നല്ലപോലെ ഡ്രൈയായി വരുന്നതായി കാണാം. ഇങ്ങനെ ചെയ്ത ശേഷം ഇത് രാത്രി മുഴുവൻ മൂടിവയ്ക്കണം. പിറ്റേ ദിവസം രാവിലെ എടുത്തു നോക്കുമ്പോൾ തീർച്ചയായും ഇതിന് നല്ല ഒരു ബ്ലാക്ക് കളർ ഉണ്ടാകും. അലോവേര ജെൽ അല്ലെങ്കിൽ ചെറു ചൂടു വെള്ളം മിക്സ് ചെയ്ത് നിങ്ങൾക്ക് ഇത് തലയിൽ ഉപയോഗിക്കാം.