ശ്രീകൃഷ്ണ ഭഗവാന്റെ ജന്മനക്ഷത്രമാണ് അഷ്ടമി രോഹിണി. ഈ രോഹിണി നക്ഷത്രവും ശ്രീകൃഷ്ണ ജയന്തി ദിവസമായി ആഘോഷിക്കുന്നു. നമ്മുടെ മക്കൾ ജനിച്ച ദിവസം നാം വളരെ ആഘോഷപൂർവ്വമായി തന്നെ കൊണ്ടാടാറുണ്ട്. ഇത്തരത്തിൽ ശ്രീകൃഷ്ണ ഭഗവാനെ നമ്മുടെ മക്കൾക്ക് തുല്യമായി കരുതിക്കൊണ്ട് നമ്മുടെ വീട്ടിൽ ശ്രീകൃഷ്ണ ഭഗവാന്റെ ജന്മദിനം വളരെ ആഘോഷമായി തന്നെ കൊണ്ടാടണം.
ഇത്തരത്തിൽ കൃഷ്ണന്റെ ജന്മദിനം ആഘോഷിക്കുന്ന ദിവസത്തിൽ പ്രത്യേകമായി ഭഗവാനെ ഇഷ്ടപ്പെട്ട ഭക്ഷണങ്ങളും തയ്യാറാക്കി വയ്ക്കണം. പ്രത്യേകമായി നിങ്ങളുടെ വീട്ടിലുള്ള ശ്രീകൃഷ്ണ ഭഗവാന്റെ വിഗ്രഹമോ ചിത്രമോ നല്ലപോലെ തുടച്ച് വൃത്തിയായി വെക്കണം. ഇവനെ മുൻപിലായി ഭഗവാനെ ഏറ്റവും പ്രിയപ്പെട്ട പഴങ്ങളായ മാമ്പഴം ഒരുക്കി വയ്ക്കണം. കടകളിൽ നിന്നും വേടിച്ചോ വീട്ടിലുണ്ടായ മാമ്പഴമോ ഇതിനുവേണ്ടി ഉപയോഗിക്കാം.
അതുപോലെതന്നെ വെണ്ണ കട്ട് ഉണ്ണികണ്ണനെയാണ് നാം എപ്പോഴും നോക്കി നിൽക്കുന്നത്. അതുകൊണ്ടുതന്നെ അന്നേദിവസം വീട്ടിലേക്ക് കടയിൽ നിന്നും മറ്റു വെണ്ണ വാങ്ങി കൊണ്ടുവരേണ്ടതും ആവശ്യമാണ്. ഇങ്ങനെയുള്ള വസ്തുക്കൾ വീട്ടിലേക്ക് വാങ്ങിക്കൊണ്ടുവരുന്നതും ഭഗവാന്റെ ദിവസം ആഘോഷമായി കൊണ്ടാടുന്നതും നിങ്ങളുടെ ജീവിതത്തിൽ വലിയ ഐശ്വര്യങ്ങൾ ഉണ്ടാക്കും. ജീവിതം കൂടുതൽ മനോഹരമാകുന്ന ജീവിതത്തിൽ ഞങ്ങൾ ആഗ്രഹിച്ച കാര്യങ്ങളെല്ലാം .
വളരെ പെട്ടെന്നുതന്നെ സാധിച്ചു കിട്ടുന്നതിനും ഇത്തരം ആഘോഷങ്ങൾ സഹായിക്കും. ആഘോഷങ്ങൾ എന്നതിലുപരിയായി ഭഗവാനെ നാം എത്രത്തോളം സ്നേഹിക്കുന്നു എന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഭഗവാന്റെ ചിത്രത്തിനു മുൻപിൽ താമര സമർപ്പിക്കുകയോ ക്ഷേത്രത്തിൽ താമര വഴിപാടായി അർപ്പിക്കുകയും ചെയ്യാം. പാൽപ്പായസം വെളിപാടായി നേരുന്നതും അന്നേദിവസം വളരെയധികം ഐശ്വര്യങ്ങൾ നിങ്ങൾക്കുണ്ടാകാൻ സഹായിക്കും. ഭഗവാന്റെ ക്ഷേത്രത്തിൽ പോയി നെയ്യ് വിളക്കും വഴിപാടായി സമർപ്പിക്കാം.