വിനായക ചതുർത്തി ദിനം ആയി ആഘോഷിക്കുന്ന ദിനമാണ് ഓഗസ്റ്റ് ഇരുപതാം തീയതി. ഒരുപാട് പ്രത്യേകതകൾ ഉള്ള ഒരു ദിനമാണ് ഈ വിനായക ചതുർത്തി. പ്രത്യേകമായി വിഘ്നങ്ങൾ എല്ലാം എടുത്തു മാറ്റുന്ന ദേവനാണ് വിഘ്നേശ്വരൻ. അതുകൊണ്ടുതന്നെ നിങ്ങളുടെ ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ നേരിട്ടിട്ടുള്ളവരാണ് എങ്കിൽ ദുഃഖങ്ങളും പ്രശ്നങ്ങളും എല്ലാം എടുത്തുമാറ്റി ജീവിതം കൂടുതൽ പോസിറ്റീവ് ആകാനും സന്തോഷം നിറയ്ക്കാനും വിനായക ചതുർത്തി നിങ്ങളെ സഹായിക്കും.
ഏറ്റവും പ്രധാനമായും വിനായക ചതുര ദിനത്തിൽ ഗണപതി ക്ഷേത്രത്തിൽ പോകാൻ സാധിക്കുകയാണ് എങ്കിൽ അത് മഹാഭാഗ്യമായി കരുതണം. ഇത്തരത്തിൽ ക്ഷേത്രത്തിൽ പോകുമ്പോൾ വിനായകനായി ഗണപതി ഹോമം നടത്താനായി ശ്രമിക്കുക. നിങ്ങളെക്കൊണ്ട് സാധിക്കുന്ന വഴിപാടുകളും ചെയ്യണം. പ്രത്യേകമായി കറുകമാല സമർപ്പിക്കുന്നത് ഒരുപാട് നേട്ടങ്ങൾ ഉണ്ടാകാൻ സഹായിക്കും. ഈ പ്രത്യേക വിനായക ചതുർത്തിനത്തിൽ ഒരുപാട് നേട്ടങ്ങൾ ഉണ്ടാകാൻ പോകുന്നവരും.
ഈ ദിനം ഒരുപാട് മാറ്റങ്ങൾ ഉണ്ടാക്കാൻ പോകുന്നതുമായ ചില നക്ഷത്രങ്ങളുണ്ട്. കൂട്ടത്തിൽ ഏറ്റവും ആദ്യത്തേത് അശ്വതി നക്ഷത്രമാണ്. മനസ്സിൽ ഒരുപാട് നന്മയും സ്നേഹവും ഉള്ളവരായിരിക്കും അശ്വതി നക്ഷത്രക്കാർ. വിനായക ചതുർത്തി ദിനത്തിൽ ഈ നക്ഷത്രത്തിൽ ജനിച്ച ആളുകൾ ക്ഷേത്രത്തിൽ പോകാനായി ശ്രമിക്കണം. അതുപോലെതന്നെ ഓം ഗൺ ഗൺപതേ നമഃ എന്ന ഗണപതി മന്ത്രവും നിങ്ങൾക്ക് സാധിക്കുന്ന അത്ര തവണ ഉരു വിടണം. ഭരണി നക്ഷത്രത്തിൽ ജനിച്ച ആളുകളും ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങളെ നേരിട്ടുള്ളവരാണ് .
എങ്കിലും ഇനി ഇവരുടെ ജീവിതത്തിൽ നന്മയും സമൃദ്ധിയും ആണ് സംഭവിക്കാനിരിക്കുന്നത്. ഭഗവാനോട് നിങ്ങളുടെ ദുഃഖങ്ങളും ആവശ്യങ്ങളും പറഞ്ഞു പ്രാർത്ഥിക്കുക. തിരുവാതിര നക്ഷത്രത്തിൽ ജനിച്ച ആളുകളുടെ ജീവിതത്തിലും സൗഭാഗ്യത്തിന്റെ കാലമാണ് ഇനി വരാനിരിക്കുന്നത്. പ്രത്യേകമായി ഇവർ വിനായക ചതുർത്തി ദിനത്തിൽ ക്ഷേത്രത്തിൽ പോയി ഗണപതി ദർശനം നടത്തുക. ഇതുപോലെതന്നെ മകം നക്ഷത്രത്തിൽ ജനിച്ച ആളുകളുടെ ജീവിതത്തിലും സമൃദ്ധി ഉണ്ടാകുന്നതിനായി ഗണപതി ക്ഷേത്രങ്ങൾ ദർശിക്കുന്നതും വഴിപാടുകൾ നടത്തുന്നതും സഹായിക്കും.