സുബ്രഹ്മണ്യസ്വാമിയോട് പ്രാർത്ഥിക്കുന്ന ആളുകളാണ് എങ്കിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ദിവസമാണ് ഈ ഷഷ്ടി ദിവസം. ഇത്തവണത്തെ ഷഷ്ടിക്ക് ഒരുപാട് പ്രത്യേകതകൾ ഉണ്ട്. കാരണം സുബ്രഹ്മണ്യസ്വാമിക്ക് ഏറ്റവും ഒരു ദിവസമാണ് ചൊവ്വാഴ്ച ദിവസം. അതുപോലെതന്നെ സ്വാമിയുടെ ഇഷ്ടപ്പെട്ട മൂന്ന് നക്ഷത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട കാർത്തിക നക്ഷത്രമാണ് നാളത്തെ ദിവസം. ഇത്തരത്തിൽ സ്വാമിക്ക് ഇഷ്ടപ്പെട്ട എല്ലാ പ്രത്യേകതകളും കൂടി ചേർന്നുവരുന്ന ഒരു ദിവസമാണ് .
എന്നതുകൊണ്ട് തന്നെ നിങ്ങൾക്ക് പ്രത്യേകമായി അന്നേ ദിവസം വ്രതം എടുത്തു കൊണ്ട് പ്രാർത്ഥിക്കാം. വ്രതം എടുക്കുമ്പോൾ പൂർണ്ണമായും ആഹാരം ഒഴിവാക്കുന്ന രീതിയിലോ അല്ലെങ്കിൽ അരിയാഹാരങ്ങൾ മാത്രം ഉപേക്ഷിക്കുന്ന രീതിയിൽ വ്രതം തുടരാം. വ്രതം ആരംഭിക്കുന്ന ദിവസത്തിൽ ബ്രഹ്മമോർത്തൽ തന്നെ എഴുന്നേറ്റ് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ പോയി പ്രാർത്ഥിച്ച ഭഗവാനെ കാണിക്ക അർപ്പിച്ചു മനസ്സിൽ സങ്കല്പമെടുത്തുകൊണ്ട് നിങ്ങൾ വീട്ടിലേക്ക് തിരിച്ചു വരണം.
സാധിക്കുന്നവരാണ് എങ്കിൽ അന്നേദിവസം പൂർണമായും ക്ഷേത്രത്തിൽ ചെലവഴിക്കാനായി ശ്രമിക്കുക. പിറ്റേദിവസം ഇതുപോലെതന്നെ ക്ഷേത്രത്തിൽ ചെന്ന് പ്രാർത്ഥിച്ച് തീർത്ഥം കുടിച്ചുകൊണ്ട് നിങ്ങൾക്ക് വ്രതം അവസാനിപ്പിക്കാം. നിങ്ങളും ഇത്തരത്തിൽ വ്രതം എടുത്ത് പ്രാർത്ഥിക്കുന്നുണ്ട് എങ്കിൽ നിങ്ങളുടെ മനസ്സിലുള്ള എത്ര വലിയ ആഗ്രഹവും വളരെ പെട്ടെന്ന് തന്നെ സാധിച്ചു കിട്ടും എന്ന് മനസ്സിലാക്കുക. വീട്ടിലുള്ള സുബ്രഹ്മണ്യസ്വാമിയിലെ ചിത്രം പൂജാമുറിയിലോ നിലവിളക്ക് കത്തിക്കുന്ന ഭാഗത്തോ തുടച്ചു മിനുക്കി വെച്ചുകൊണ്ട് .
നിങ്ങൾക്ക് വ്രതപ്രാർത്ഥനകൾ നടത്താം. ഇതിനു മുൻപിൽ ആയി മൂന്ന് വെറ്റില വിളക്കും കൂടി കത്തിക്കുകയാണെങ്കിൽ അത്യുത്തമം. ഇതിനായി മൂന്ന് വലിയ വെറ്റിലകൾ നിവർത്തിവെക്കുക ഇതിനുമുകളിലായി മൂന്ന് ചിരാത് വിളക്ക് വെച്ച് അതിലേക്ക് നെയ്യൊഴിച്ച് തിരിയുടെ അഗ്രഭാഗം കിഴക്കോട്ട് വരുന്ന രീതിയിൽ വച്ചുകൊണ്ട് വിളക്ക് കത്തിക്കാം. ഇങ്ങനെ വിളക്ക് കത്തിക്കുന്നതിനോടൊപ്പം തന്നെ നിങ്ങളുടെ മനസ്സിൽ ഒരു മന്ത്രം മൂന്നു തവണയെങ്കിലും ഉരുവിടണം. ഓം വജത് ഭൂവേ നമഃ എന്നതാണ് മന്ത്രം. ഈ മന്ത്രം വിളക്ക് വച്ചശേഷം മൂന്നു തവണയെങ്കിലും നിങ്ങൾ പ്രാർത്ഥിച്ചു എങ്കിൽ നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങളും സൗഭാഗ്യങ്ങളും വരുന്നത് കാണാം.