നടുവേദന ഉണ്ടാകുമ്പോൾ മിക്കവരും തെറ്റിദ്ധരിക്കുന്ന ഒരു കാര്യമാണ് ഡിസ്ക്കിന്റെ കമ്പ്ലൈന്റ് കൊണ്ടാണ് നടുവേദന ഉണ്ടാകുന്നത് എന്ന്. എന്നാൽ ഡിസ്ക്കിന്റെ കംപ്ലൈന്റ്റ് കൊണ്ട് മറ്റു പ്രശ്നങ്ങൾ കൊണ്ടോ അല്ലാതെ തന്നെ നടുവേദന ഉണ്ടാകുന്നത് കാണാറുണ്ട്. പ്രധാനമായും ഇത്തരത്തിൽ നടുവേദന ഉണ്ടാകുന്നത് മൂത്രത്തിൽ കല്ല് ഉണ്ടാകുന്നത് കൊണ്ടാണ്.
മൂത്രമൊഴിക്കുമ്പോൾ മൂത്രത്തിൽ രക്തത്തിന്റെ അംശം കാണുന്നതും ഈ കല്ല് ഉണ്ടാകുന്നതിന്റെ ഭാഗമായി ഉണ്ടാകാറുണ്ട്. പ്രധാനമായും മൂത്രത്തിലുള്ള ഇത്തരം ഇൻഫെക്ഷനുകൾ ഇല്ലാതാക്കുന്നതിന് വേണ്ടി, നിങ്ങൾ ധാരാളമായി വെള്ളം കുടിക്കുക എന്ന കാര്യത്തിൽ ശ്രദ്ധപുലർത്തണം. വെള്ളം ധാരാളമായി കുടിക്കുന്നത് തന്നെ മൂത്രത്തിലെ ഇൻഫെക്ഷൻ ഇല്ലാതാക്കുന്നതിനും.
കല്ലും പസ്സ് സെല്ലുകളും പഴുപ്പും ഇല്ലാതാക്കാനും സഹായിക്കും. നിങ്ങളുടെ ഭക്ഷണത്തിൽ നിന്നും കല്ല് ഉണ്ടാകാൻ ഇടയുള്ള കാരണങ്ങൾ ഒഴിവാക്കുക. നേന്ത്രപ്പഴം, ബ്രോക്കോളി എന്നിവയെല്ലാം നിങ്ങളുടെ ധാരാളമായി ഉൾപ്പെടുത്താം. മൂത്രത്തിൽ കല്ല് ഉണ്ടാകുന്നത് പലവിധ കാരണങ്ങൾ കൊണ്ടാണ്. യൂറിക്കാസിഡ് അമിതമായി വർദ്ധിക്കുന്നതും മൂത്രത്തിൽ കല്ലുണ്ടാക്കാൻ കാരണമാകും. കാൽസ്യം ഓക്സലേറ്റ് കല്ലുകളും കാണപ്പെടാറുണ്ട്. ഇവയെല്ലാം ചലിക്കുമ്പോഴാണ് കൂടുതലും ബുദ്ധിമുട്ട് ഉണ്ടാക്കുന്നത്.
മൂത്രനാളിലോ മൂത്രസഞ്ചിയിലോ അനങ്ങാതെ ഇരിക്കുന്നതുകൊണ്ട് മറ്റ് ബുദ്ധിമുട്ടുകൾ ഒന്നും അനുഭവപ്പെടില്ല. മൂത്രമൊഴിക്കുന്ന സമയത്ത് ഈ കല്ലുകൾ അനങ്ങി മൂത്രനാളിയുടെ ആഗ്ര ഭാഗം അടയുന്ന രീതിയിലേക്ക് എത്തിയാൽ കുഞ്ഞിന്റെ മൂത്രം പോകാത്ത അവസ്ഥ പോലും ഉണ്ടാകാം. തെറ്റായ ചികിത്സാരീതികൾ മൂലം നിങ്ങൾക്ക് മറ്റ് രോഗങ്ങളും ഉണ്ടാകാം എന്നതുകൊണ്ട് തന്നെ ഒരിക്കലും ഇത്തരം അവസ്ഥകൾ ഉണ്ടാകാതിരിക്കുക. കൃത്യമായി ചികിത്സകളും മരുന്നുകളും തന്നെ ഇതിനുവേണ്ടി നിങ്ങൾ തിരഞ്ഞെടുക്കണം.