ഒരുപാട് സമയം മൊബൈൽ ഫോണുകളും ടിവിയിൽ നോക്കിയിരിക്കുന്ന അവസ്ഥയും മൂലം തന്നെ കണ്ണുകളുടെ താഴെയായി കറുപ്പ് നിറം കാണപ്പെടാറുണ്ട്. ചിലർക്ക് ഉറക്കം നഷ്ടപ്പെടുന്നതിന്റെ ഭാഗമായി ഇത്തരത്തിലുള്ള കറുപ്പ് നിറം വരുന്നതായി കാണാം. നിങ്ങൾക്കും ഇത്തരത്തിൽ നിങ്ങളുടെ കണ്ണിനു താഴെ കറുത്ത നിറം കാണപ്പെടുന്നുണ്ടെങ്കിൽ.
തീർച്ചയായും ഇതിനുവേണ്ടി ബ്യൂട്ടിപാർലറുകളിൽ പോയി പണം ചെലവാക്കേണ്ടതില്ല. നിങ്ങളുടെ വീട്ടിലുള്ള ചില വസ്തുക്കൾ ഉപയോഗിച്ചുകൊണ്ട് നിങ്ങൾക്ക് ഈ കറുപ്പ് നിറം മാറ്റുന്നതിന് വേണ്ടിയുള്ള പ്രയോഗങ്ങൾ ചെയ്യാം. നാച്ചുറലായ വസ്തുക്കൾ മാത്രമാണ് ഉപയോഗിക്കുന്നത് എന്നതുകൊണ്ട് മറ്റ് സൈഡ് എഫക്ടുകൾ ഒന്നും ഇതിനെ തുടർന്ന് ഉണ്ടാകില്ല.
പാർലറുകളിലും മാർക്കറ്റിൽ നിന്നും മേടിക്കുന്ന പല ഫേസ് ക്രീമുകളും ഉപയോഗിക്കുന്നത് നിങ്ങളുടെ മുഖത്ത് കെമിക്കൽ റിയാക്ഷൻ ഉണ്ടാക്കാനും മുഖത്തിന്റെ ചർമ്മത്തിലെ സ്വാഭാവികത നഷ്ടപ്പെടാനും കാരണമാകുന്നു. നിങ്ങളുടെ വീട്ടിൽ അരിപ്പൊടി ഉണ്ടോ എങ്കിൽ നിങ്ങൾക്കും ഈ കറുപ്പ് നിറം വളരെ എളുപ്പം പരിഹരിക്കാം. ഒരു ടീസ്പൂൺ അരിപ്പൊടി ഒരു പാത്രത്തിലേക്ക് എടുക്കുക ഇതിലേക്ക് അല്പം ചെറുനാരങ്ങ നീരും കൂടി ചേർത്ത് നല്ലപോലെ യോജിപ്പിക്കാം.
ശേഷം ഒന്നോ രണ്ടോ ടീസ്പൂൺ അളവിലേക്ക് തണ്ണിമത്തൻ കൂടി എടുക്കാം. നല്ലപോലെ ഈ തണ്ണിമത്തൻ ഈ അരിപ്പൊടിയുമായി ഉടച്ച് യോജിപ്പിക്കുക. നല്ല ഒരു പേസ്റ്റ് പരുവം ആകട്ടെ വിധം നല്ലപോലെ ഉടച്ചെടുക്കണം. ശേഷം കണ്ണിനടിയിലോ മുഖത്ത് കറുപ്പ് നിറമുള്ള ഭാഗങ്ങളിലും ഇത് പുരട്ടിയിടാം. അരമണിക്കൂറിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. ഒറ്റത്തവണത്തെ ഉപയോഗം കൊണ്ട് തന്നെ നിങ്ങൾക്കും മുഖത്ത് നല്ല മാറ്റം കാണാനാകും.