മുടിയഴകൾ നനയ്ക്കുന്നത് മൂലം മാനസികമായി പോലും ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാകും. നര എന്നത് നമുക്ക് ഉള്ള പ്രായത്തിനേക്കാൾ പത്തോ പതിനഞ്ച് വയസ്സ് കൂടുതൽ മുഖത്ത് തോന്നിക്കുന്ന ഒരു അവസ്ഥയാണ്. അതുകൊണ്ട് തന്നെ മുടിയിഴകളുടെ ഓരോ ഇഴ നരയ്ക്കുമ്പോൾ തന്നെ ഇതിനുവേണ്ട പരിഹാരം കണ്ടെത്തി ചെയ്യേണ്ടതാണ്. ഒരു ഡോക്ടറുടെ സഹായത്തോടെ വേണ്ട മരുന്നുകളാണ് കഴിക്കേണ്ടത് എങ്കിൽ അത്.
ചെയ്യാൻ ശ്രമിക്കുക. ചില ആളുകൾക്കെങ്കിലും ടൈ ഉപയോഗിക്കുന്നതുകൊണ്ട് അലർജികൾ ഒന്നുമില്ല എങ്കിൽ ഇതിനു വേണ്ടി ഹെയർ ടൈകൾ ഉപയോഗിക്കാം. എന്നാൽ ഇവ കൂടുതൽ നര ഉണ്ടാക്കും എന്നതുകൊണ്ടുതന്നെ നാച്ചുറൽ ആയിട്ടുള്ള മാർഗങ്ങൾ ഉപയോഗിക്കുകയാണ് കൂടുതൽ ഉത്തമം. ഹെന്ന ചെയ്യുകയാണ് എങ്കിൽ ചെമ്പിച്ചു പോകുന്ന ഒരു അവസ്ഥയുണ്ട്. ഈ കാരണം കൊണ്ട് തന്നെ മുടികളെ കറുപ്പിക്കുന്ന നാച്ചുറൽ മാർഗങ്ങൾ നമുക്ക് ഉപയോഗിക്കാം.
ഇതിനുവേണ്ടിയുള്ള ഒരു പാക്കും നമുക്ക് തയ്യാറാക്കി എടുക്കാം. പ്രധാനമായും ഇതിനുവേണ്ടി ഹെന്ന പൗഡർ തന്നെയാണ് ആവശ്യമായി ഉള്ളത്. രണ്ട് സ്പൂൺ ഹെന്ന പൗഡർ രണ്ട് സ്പൂൺ തന്നെ നീല അമരിയുടെ പൗഡർ ഉപയോഗിക്കാം. ഇവ രണ്ടും നല്ല തിളച്ച കുറുകിയ കാപ്പിപ്പൊടി വെള്ളത്തിലേക്ക് വേണം ചേർക്കാൻ. ഇതിനോടൊപ്പം തന്നെ നെല്ലിക്കയുടെ പൊടിയും ഒരു സ്പൂൺ അളവിൽ ചേർക്കാം.
അശ്വഗന്ധ ചൂർണ്ണം അങ്ങാടി കടകളിൽ നിന്നും മേടിച്ച് ഒരു സ്പൂൺ അതും ചേർത്ത് നല്ലപോലെ യോജിപ്പിക്കാം ത്രിഫല ചൂർണ്ണം കൂടി കിട്ടുകയാണെങ്കിൽ ചേർത്ത് കൊടുത്താൽ നല്ലതാണ്. ഇവ എല്ലാം തലേദിവസം രാവിലെ നല്ല പോലെ ഒരു ഇരുമ്പ് പാത്രത്തിൽ യോജിപ്പിച്ച് വെച്ച ശേഷം പിറ്റേദിവസം ഉച്ചസമയത്ത് തലയിൽ ഉപയോഗിക്കാം. പ്രത്യേകമായി ശ്രദ്ധിച്ചു മുടിയിഴകളിൽ മാത്രം ഇത് ഉപയോഗിക്കുക.