മുടി വളർച്ച ഇനി ഇരട്ടിയാകും, ഇടതൂർന്ന മുടിയിഴകൾ ഇനി നിങ്ങൾക്കും സ്വന്തം.

ധാരാളമായി മുടികൊഴിച്ചിൽ അനുഭവിക്കുന്ന ആളുകൾ നമുക്ക് ചുറ്റും ഉണ്ടാകും. നിങ്ങളുടെ ഇത്തരത്തിലുള്ള മുടികൊഴിച്ചിൽ നിങ്ങൾക്ക് വലിയ ബുദ്ധിമുട്ടായി അനുഭവപ്പെടുന്നുണ്ട് എങ്കിൽ, തീർച്ചയായും ഉപയോഗിച്ചു നോക്കാവുന്ന ഒരു നല്ല ഹെൽത്ത് ഡ്രിങ്കാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

   

നിങ്ങൾക്ക് ദിവസവും ഉപയോഗിക്കാം. ചർമ്മ സംരക്ഷണത്തിനും, ശരീരത്തിന്റെ ആരോഗ്യവർദനവിനും, കേശ സംരക്ഷണത്തിനും ഈ ഡ്രിങ്ക് ദിവസവും കുടിക്കുന്നത് സഹായിക്കും. നിങ്ങളുടെ കേശ സംരക്ഷണം ആണ് നിങ്ങൾക്ക് ലക്ഷ്യമെങ്കിൽ നിങ്ങൾക്ക് ദിവസവും ഈ മൂന്ന് ഇൻഗ്രീഡിയൻസ് ചേർത്തുള്ള ഡ്രിങ്ക് ഉണ്ടാക്കി കഴിക്കാം. ഇടതൂർന്ന് തിക്കുള്ള തലമുടി നിങ്ങൾക്കും സ്വന്തമാക്കി എടുക്കാം.

മുടികൊഴിച്ചിൽ അകറ്റാനും മുടിയുടെ ആരോഗ്യം വർധിപ്പിക്കാനും ഇത് കുടിക്കുന്നത് സഹായിക്കും. പ്രധാനമായും ഇതിൽ ചേർക്കേണ്ടത് ഫ്ലാക്സ് സീഡ് ആണ്. ഒരു സ്പൂൺ ഫ്ലാക്സ് സീഡ് ഒരു പാത്രത്തിലേക്ക് ഇട്ടു കൊടുക്കാം. ഇതിലേക്ക് തന്നെ 15 ഉണക്കമുന്തിരി കൂടി ചേർത്തു കൊടുക്കാം. ഉണക്കമുന്തിരി മുടിയുടെ ഷൈനിങ് വർദ്ധിപ്പിക്കും. വീഴകൾ നല്ല മിനുസമുള്ളതാക്കാൻ ഇത് ചേർക്കുന്നത് ഉപകാരപ്പെടും. ഇതിനോടൊപ്പം തന്നെ ഒരു തണ്ട് കറിവേപ്പില കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കാം.

നിങ്ങൾക്ക് കുടിക്കാൻ എത്രത്തോളം കഴിയുമോ അത്രയും വെള്ളം ചേർക്കാം ഏറ്റവും കുറഞ്ഞത് ഒരു ഗ്ലാസ് വെള്ളമാണ് ഇതിലേക്ക് ചേർക്കേണ്ടത്. നല്ലപോലെ ഇത് തിളപ്പിച്ച് എടുത്ത ശേഷം ചെറുചൂടോടുകൂടി ദിവസവും രാവിലെ വെറും വയറ്റിൽ കുടിക്കാം. വെറും വയറ്റിൽ കുടിക്കുന്നത് തന്നെയാണ് കൂടുതൽ ഗുണം നൽകുക. സാധിക്കാത്തവരാണ് എങ്കിൽ നിങ്ങൾക്ക് രാവിലെ ഭക്ഷണശേഷം കഴിക്കാം. തുടർച്ചയായി ഒരു മാസമെങ്കിലും ഇത് ഉപയോഗിച്ചാൽ നിങ്ങൾക്ക് നല്ല മാറ്റം കാണാനാകും.

Leave a Reply

Your email address will not be published. Required fields are marked *