ശരീര സൗന്ദര്യം നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന ആളുകളാണ് എങ്കിൽ ഇതിനു വേണ്ടി മുഖത്ത് ഒരുപാട് ഫെയ്സ് പാക്കുകൾ ഉപയോഗിക്കാറുണ്ടാകും.എന്നാൽ അതിൽ ഫേസ് പാക്കുകൾ ഉപയോഗിക്കുന്നതിനോടൊപ്പം തന്നെ ശരീരത്തിന് അകത്തേക്ക് ചില വിറ്റാമിനുകളുടെ സാന്നിധ്യം നൽകേണ്ടതുണ്ട്. ഇങ്ങനെ നിങ്ങൾക്ക് ശരീരം സൗന്ദര്യവും, ചർമ്മത്തിന്റെ തിളക്കവും, ചുളിവുകൾ ഇല്ലാതാക്കാനും, കുരുക്കളും മറ്റും വന്ന് ചർമം മങ്ങുന്നത് ഇല്ലാതാക്കാനും ദിവസവും ഒരു ജ്യൂസ് ശീലമാക്കാം. ചർമ്മത്തിന് ഇത്തരത്തിൽ തിളക്കം നൽകുവാൻ വേണ്ടി കഴിക്കേണ്ട ഒരു ജ്യൂസ് ആണ് എബിസി ജ്യൂസ്.
ആപ്പിൾ, ബീറ്റ്റൂട്ട്, ക്യാരറ്റ് എന്നിവ മൂന്നും ചേർത്ത് ജ്യൂസ് അടിച്ച് കഴിക്കുന്നതാണ് ഇത്. ഇങ്ങനെ എബിസി ജ്യൂസ് ഉണ്ടാക്കി കഴിക്കുമ്പോൾ ഇതിനെ കൃത്യമായ ഒരു അളവ് ഉണ്ട്. ഒരു ദിവസം രാവിലെ ഒരു ഗ്ലാസ് ജ്യൂസ് കുടിക്കുന്നതാണ് ഏറ്റവും ഉത്തമം. ഒരാൾക്ക് വേണ്ടിയാണ് ഉണ്ടാക്കുന്നത് എങ്കിൽ ഒരു ജ്യൂസിന് വേണ്ടി പകുതിഭാഗം ആപ്പിളും, പകുതിഭാഗം കാരറ്റും ഉപയോഗിക്കാം. ഇതിലേക്ക് ബീറ്റ് റൂട്ട് കാൽഭാഗം മാത്രം മതിയാകും. ചില ആളുകൾക്കെങ്കിലും ബീറ്റ്റൂട്ട് ടേസ്റ്റ് ഇഷ്ടപ്പെടാതെ വരും. ഇങ്ങനെയുള്ളവരാണ് എങ്കിൽ ഇതിൽ ഒരു ചെറിയ കഷണം ഇഞ്ചിയും അല്പം ചെറുനാരങ്ങാ നീരും കൂടി ചേർത്ത് ജ്യൂസ് ഉണ്ടാക്കാം.
ദിവസവും ഇങ്ങനെയുള്ള ജ്യൂസ് കുടിക്കുന്നത് നിങ്ങടെ ചരമ സൗന്ദര്യം വർദ്ധിപ്പിക്കാൻ സഹായിക്കും. എന്നാൽ ഇത് അരിക്കാതെ കുടിക്കുന്നതാണ് ഉത്തമം. വിറ്റമിൻ സി വിറ്റമിൻ ഇ എന്നിവ ധാരാളമായി ഉള്ളതുകൊണ്ട് തന്നെ ചർമ്മത്തിലെ പ്രശ്നങ്ങളും ഇല്ലാതാക്കാൻ സഹായിക്കും. അതുപോലെതന്നെ ചർമ്മത്തിന് പ്രായം കൂടുതൽ തോന്നിക്കുന്ന അവസ്ഥകളും ഇത് മാറ്റും. അതുപോലെതന്നെ ഇതിലടങ്ങിയിരിക്കുന്ന വിറ്റമിൻ ബി 12 സാന്നിധ്യം നിങ്ങളുടെ നാഡീവ്യൂഹങ്ങൾക്ക് കൂടുതൽ കരുത്ത് പകരും. വിറ്റാമിൻ ഡി യും ധാരാളമായി ജ്യൂസിൽ അടങ്ങിയിരിക്കുന്നു.
കാഴ്ച ശക്തി വർധിപ്പിക്കാനും കണ്ണിന്റെ കാഴ്ചമാങ്ങുന്ന അവസ്ഥ ഇല്ലാതാക്കാനും ഈ ജ്യൂസ് ദിവസവും കഴിക്കുന്നത് സഹായിക്കും. ദഹന വ്യവസ്ഥയെ ഒരു ഓർഡർ ഉണ്ടാക്കാൻ വേണ്ടിയും ഈ ജ്യൂസ് നിങ്ങൾക്ക് ശീലമാക്കാം. ആന്തരിക അവയവങ്ങളുടെ ആരോഗ്യവും ഈ ജ്യൂസ് സ്ഥിരമായി കഴിക്കുന്നത് വഴി വർദ്ധിക്കും. നിങ്ങളുടെ ദിവസവും ഈ ജ്യൂസ് കുടിച്ചുകൊണ്ട് ആരംഭിക്കാം. രാവിലെ ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്നതിനു മുൻപായി ജ്യൂസ് കഴിക്കുന്നതാണ് ഉത്തമം. വെറും വയറ്റിൽ കഴിക്കാൻ സാധിക്കാത്തവരാണ് എങ്കിൽ, ഏതെങ്കിലും രണ്ട് ഭക്ഷണത്തിന് ഇടയ്ക്കുള്ള സമയം ഇതിനുവേണ്ടി തിരഞ്ഞെടുക്കാം.