നിങ്ങളുടെ വീട്ടിലുള്ള ഈ രണ്ടു വസ്തു മതി മുഖത്തും മുതുകിലുമുള്ള കുരുക്കൾ പൂർണ്ണമായി നീക്കം ചെയ്യാം.

പലപ്പോഴും ചെറുപ്പക്കാരിൽ മുഖത്തും അതുപോലെതന്നെ പുറത്തും കഴുത്തിലും ആയി വലിയ കുരുക്കൾ വരുന്നത് കാണാറുണ്ട്. കുരുക്കൾ ഇവർക്ക് പലതരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാക്കാം. ഈ കുരുക്കൾ ഇവരുടെ ശരീരത്തിൽ നിന്നും ഇല്ലാതാക്കാനായി വീട്ടിൽ ചെയ്യാവുന്ന ചില നല്ല പാക്കുകളാണ് പരിചയപ്പെടുന്നത്. ഈ പാക്ക് തയ്യാറാക്കാൻ നിങ്ങളുടെ തന്നെ വീട്ടിലുള്ള വസ്തുക്കൾ മാത്രം മതിയാകും.

   

പ്രധാനമായും ഇതിനും അല്പം കൂടി എഫക്ട് കിട്ടുന്ന പൗഡർ രൂപത്തിലുള്ള പാക്കും പരിചയപ്പെടാം. ഇതിനായി 2 ടീസ്പൂൺ ചെറുപയർ പൊടിയും രണ്ട് ടീസ്പൂൺ തൃപ്പല്ല ചൂർണ്ണവും ചെറു ചൂടുവെള്ളത്തിൽ മിക്സ് ചെയ്തു മുഖത്തും കഴുത്തിലും നിങ്ങൾക്ക് കുരുക്കൾ വരുന്ന ഭാഗങ്ങളിൽ പുരട്ടുകയാണ് എങ്കിൽ, കുരുക്കൾ മാറുകയും ഒപ്പം മുഖം കൂടുതൽ തിളങ്ങാനും സഹായിക്കും.

പ്രത്യേകമായി ഒരു ടീസ്പൂൺ ചെറുതേനും ഒരു ടീസ്പൂൺ ചെറുനാരങ്ങാനീരും കൂടി നല്ലപോലെ ഇളക്കി യോജിപ്പിക്കുക 10 മിനിറ്റ് നേരമെങ്കിലും ഇത് ഇളക്കണം. ഇങ്ങനെ ഇളക്കുമ്പോൾ ഇത് ഒരു കൊഴുത്ത രൂപത്തിലേക്ക് മാറിക്കിട്ടും. ശേഷം 10 മിനിറ്റ് ഇത് അനക്കാതെ മൂടി ഒരുഭാഗത്ത് വയ്ക്കുക. ഫ്രിഡ്ജിനകത്ത് വെക്കരുത്.ഈ മിക്സ് നിങ്ങളുടെ മുഖത്ത് പുരട്ടിയിട്ട് അരമണിക്കൂറിന് ശേഷം കഴുകിക്കളയുകയാണ് എങ്കിൽ വേദന ഇല്ലാതെ കുരുക്കളെ പെട്ടെന്നുതന്നെ മാറ്റിയെടുക്കാം.

രണ്ട് ടീസ്പൂൺ കറ്റാർവാഴയുടെ ജെല്ല് നല്ലപോലെ ഉടച്ചെടുത്ത ശേഷം, ഒരു ടീസ്പൂൺ നല്ല വീട്ടിൽ പൊടിച്ചെടുത്ത മഞ്ഞൾപൊടി ചേർത്ത് ഇളക്കുക. ഇവ രണ്ടും നല്ലപോലെ യോജിക്കുന്ന വിധത്തിലേക്ക് ഉടച്ചെടുക്കണം. ഇത് നിങ്ങളുടെ മുഖത്ത് നല്ലപോലെ പുരട്ടിയിട്ട് അരമണിക്കൂറിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. തീർച്ചയായും കുരുക്കൾ വളരെ പെട്ടെന്ന് തന്നെ മുഖത്തുനിന്നും കഴുത്തിൽ നിന്നും പുറത്തുനിന്നും മാഞ്ഞുപോകുന്നതായി കാണാനാകും. വളരെ നിസ്സാരമാണ് എങ്കിലും പെട്ടെന്ന് റിസൾട്ട് കിട്ടുന്ന രണ്ട് പാക്കുകളാണ് ഇവർ.

Leave a Reply

Your email address will not be published. Required fields are marked *