മുഖസൗന്ദര്യം വർദ്ധിപ്പിക്കാൻ പല മാർഗങ്ങളും ഉപയോഗിച്ച് തോറ്റു പോയവരായിരിക്കും പലരും. പലതരത്തിലുള്ള കെമിക്കലുകൾ അടങ്ങിയ ഫേസ് പാക്കുകൾ ഉപയോഗിച്ച് മുഖത്ത് പാടുകളും നിറങ്ങളും ഒരുപോലെ വർദ്ധിച്ചുവരുന്ന സാഹചര്യങ്ങളും ചിലപ്പോഴൊക്കെ കാണാറുണ്ട്. ഇത്തരത്തിൽ നിങ്ങളുടെ മുഖത്ത് ഉണ്ടാകുന്ന കറുത്ത പാടുകളും കുരുക്കളും ഒരുപാട് മാനസിക പ്രയാസങ്ങൾക്ക് കാരണമാകും.
നിങ്ങളുടെ മുഖത്തെ ഇത്തരത്തിലുള്ള നിറങ്ങളും പാടുകളും ഇല്ലാതാക്കാൻ നിങ്ങൾക്ക് വീട്ടിൽ തന്നെ പൊടിക്കൈകൾ പ്രയോഗിക്കാം. ഈ മാർഗങ്ങൾ പരീക്ഷിക്കുന്നതിലൂടെ മറ്റ് സൈഡ് എഫക്റ്റുകൾ ഒന്നും ഉണ്ടാകുന്നില്ല എന്നതാണ് കൂടുതൽ ഇമ്പ്രസീവ് ആയിട്ടുള്ള കാര്യം. മുഖത്തെ പാടുകളും കുരുക്കളും മാറുകയും ഒപ്പം മുഖം കൂടുതൽ തിളങ്ങുകയും ചെയ്യാൻ നിങ്ങൾക്ക് വീട്ടിൽ തന്നെ തക്കാളി ഉപയോഗിച്ച് ഫേസ് പാക്കും.
സ്ക്രബ്ബും ഒരുപോലെ ഉണ്ടാക്കാം. ഇതിനായി രണ്ട് തക്കാളിയാണ് ആവശ്യമായിട്ടുള്ളത്. രണ്ട് തക്കാളി നല്ല പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ശേഷം ഒരു ബൗളിലേക്ക് രണ്ട് ടീസ്പൂൺ ഈ പേസ്റ്റ് എടുത്ത് ഇതിലേക്ക് ഒരു ടീസ്പൂൺ പാല് ചേർത്ത് യോജിപ്പിക്കുക. ഇത് നിങ്ങളുടെ മുഖത്തേക്ക് നല്ലപോലെ മസാജ് ചെയ്യുക. സോപ്പ് ഉപയോഗിച്ച് മുഖം കഴുകുന്നതിന് തുല്യമാണ് ഇത്.
പരമാവധിയും മുഖത്ത് സോപ്പ് ഉപയോഗിക്കാതിരിക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഇതിനുശേഷം അല്പം തക്കാളി പേസ്റ്റിലേക്ക് ഒരു ടീസ്പൂൺ പഞ്ചസാര യോജിപ്പിച്ച് നല്ലപോലെ സ്ക്രബ് ചെയ്യാം. ഒരു ടീസ്പൂൺ തേനും അല്പം ചെറുനാരങ്ങാനീരും ചേർത്ത് തക്കാളി പേസ്റ്റ് നല്ലപോലെ ഇളക്കി യോജിപ്പിച്ച് മുഖത്ത് ഒരു ഫേസ് പാക്ക് ആയി അപ്ലൈ ചെയ്യാം. ഒരുമാസം തുടർച്ചയായി ഇങ്ങനെ ഉപയോഗിച്ചാൽ നിങ്ങളുടെ മുഖം കൂടുതൽ മനോഹരമാകും.