എല്ലുകൾക്ക് ബലം ലഭിക്കാനായി നമ്മുടെ ശരീരത്തിന് പ്രത്യേകമായി ഭക്ഷണത്തിലൂടെ നൽകേണ്ട ഒരു ലവണമാണ് കാൽസ്യം. എന്നാൽ ഈ കാൽസ്യം നിങ്ങളുടെ ശരീരത്തിൽ എല്ലുകൾക്ക് കൃത്യമായി വലിച്ചെടുക്കാൻ സാധിക്കുന്നുണ്ടോ എന്നത് നാം മനസ്സിലാക്കണം. പ്രത്യേകമായി എല്ലുകൾക്ക് ഇത്തരത്തിൽ കാൽസ്യം വലിച്ചെടുക്കാനുള്ള ശേഷി നിലനിൽക്കുന്നത് 30 വയസ്സ് വരെയാണ്. എല്ലുകൾ കൂടുതൽ ഫലം വയ്ക്കുന്ന സമയമാണ് 30 കൾ. എന്നാൽ പിന്നീട് എല്ലുകൾക്ക് ബലം കുറയാനുള്ള സാധ്യതയെ ഇല്ലാതാക്കാനാണ് നാം ശ്രമിക്കേണ്ടത്.
ഇത്തരത്തിൽ എല്ലുകൾക്ക് ഫലക്കുറവ് ഉണ്ടായാൽ വീണ്ടും ഇതിനെ തിരിച്ചുപിടിക്കുക അല്പം പ്രയാസമാണ്. പ്രായം കൂടുന്തോറും ആളുകൾക്ക് എല്ലിന് ബലക്ഷയം ഉണ്ടാകാറുണ്ട്. നിങ്ങളുടെ നല്ല പ്രായത്തിൽ നിങ്ങൾ കഴിക്കുന്ന ഭക്ഷണങ്ങളാണ് ശരീരത്തിന്റെ ആരോഗ്യം നിലനിർത്തുന്നത്. കാൽസ്യം വലിച്ചെടുക്കാൻ എല്ലുകൾക്ക് ശക്തി ഉണ്ടാകണമെങ്കിൽ ഇതിന് ആവശ്യമായ വിറ്റമിൻ ഡി കൂടി ഒപ്പം നൽകേണ്ടതുണ്ട്. ഞാൻ ഇങ്ങനെ വിറ്റാമിൻ ഡി ഇല്ലാത്ത പക്ഷം കാൽസ്യം ശരീരത്തിൽ വെറുതെ നിലനിൽക്കുകയും.
എല്ലുകൾക്ക് വലിച്ചെടുക്കാൻ സാധിക്കാതെ വരികയും ചെയ്യും. പലർക്കും ശരീരത്തിൽ ഭക്ഷണത്തിലൂടെ ആവശ്യത്തിന് കാൽസ്യം ലഭിക്കാതെ വരുന്നു എന്നത് തന്നെയാണ് എല്ലുകൾക്ക് ബലക്ഷയം ഉണ്ടാകാനും എല്ലുകൾ ദ്രവിച്ച് പൊട്ടാനും ഇടയാകുന്നത്. ഏതെങ്കിലും ഒരു സാഹചര്യത്തിൽ എല്ലുകളുടെ ഫലക്കുറവുകൊണ്ട് ദ്രവിച്ച് പൊട്ടുക ഉണ്ടായാൽ പിന്നീട് സൂക്ഷിക്കണം. കാരണം ഒരിക്കൽ ഇങ്ങനെ എല്ല് പൊട്ടിക്കഴിഞ്ഞാൽ പിന്നീട് എല്ല് പൊട്ടാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ എല്ലുകൾ പൊട്ടാതിരിക്കാനുള്ള ട്രീറ്റ്മെന്റ് കൂടി നിങ്ങൾ നിത്യേന മരുന്നിലൂടെ ചെയ്യേണ്ടതുണ്ട്.
ഒരിക്കൽ ഇങ്ങനെ എല്ല് പൊട്ടിയാൽ സ്ഥിരമായി നിങ്ങൾ മരുന്ന് കഴിക്കേണ്ടത് അത്യാവശ്യമാണ്. പ്രധാനമായും അമിതഭാരമുള്ള ആളുകളാണ് എങ്കിൽ ഇത് കുറയ്ക്കാനായി ശ്രമിക്കണം. ശരീരഭാരം കുറയ്ക്കാൻ വേണ്ടി വ്യായാമം ചെയ്യുമ്പോൾ ഇത് നിങ്ങളുടെ എല്ലുകളെ കൂടുതൽ ഫലപ്പെടുത്തും. എന്നാൽ നീന്തൽ സൈക്ലിംഗ് എന്നിങ്ങനെയുള്ള വ്യായാമങ്ങൾ എല്ലുകൾക്ക് ബലം ലഭിക്കാൻ ഉതകുന്നതല്ല. നിങ്ങളുടെ ഭക്ഷണത്തിൽ ആവശ്യമായ അളവിൽ കാൽസ്യം ഉണ്ടെന്ന് ഉറപ്പിക്കണം. പ്രായമേ റിയാൽ എന്നും കാൽസ്യം നഷ്ടപ്പെട്ടു പോകാതിരിക്കാനും ഭക്ഷണ നിയന്ത്രണം ആവശ്യമാണ്. പ്രായം 45 കഴിഞ്ഞാൽ തീർച്ചയായും നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് മാത്രമായിരിക്കണം നിങ്ങളുടെ പ്രധാന ശ്രദ്ധ.