എത്ര വലുതും ചെറുതുമായ ആളുകൾ ആണെങ്കിലും ചില കാലാവസ്ഥ മാറ്റങ്ങൾ ഇവരിൽ രോഗാവസ്ഥകൾ സൃഷ്ടിക്കാറുണ്ട്. പ്രത്യേകമായി കാലാവസ്ഥകൾ പെട്ടെന്ന് മാറുമ്പോൾ കുട്ടികൾ കാണപ്പെടുന്ന ഒരു അവസ്ഥയാണ് പനി വരുക എന്നുള്ളത്. പനിയേക്കാൾ കൂടുതലായി ഇവരെ പ്രശ്നത്തിലാക്കുന്നത് കഫക്കെട്ട് ആണ്. കഫക്കെട്ട് കൂടുതലായി കാണുന്നത് കൊണ്ട് ഇവർക്ക് ശരിയായി ശ്വാസം വലിക്കാൻ പോലും സാധിക്കാതെ വരാം.
ഈത്തപ്പം തലയുടെ ഭാഗത്തും നെറ്റിയിലും മൂക്കിന്റെ ഭാഗത്തും കഴുത്തിലുമായി കെട്ടിക്കിടക്കുന്നത് പോലെ അനുഭവപ്പെടും. ഒരുപാട് മരുന്നുകൾ ഇതിന് പ്രതിരോധമായി കഴിക്കുന്നത് കൊണ്ട് കാര്യമില്ല. എന്നാൽ നിങ്ങൾ നാച്ചുറലായി ചെയ്യുന്ന ചില കാര്യങ്ങൾ ഈ കഫക്കെട്ടിനെ പൂർണമായും ഇല്ലാതാക്കാൻ സഹായിക്കും. ഇതിനായി തുളസിയില അല്പം എടുത്ത്, ഇതിലേക്ക് അല്പം കറുവപ്പട്ടയും, ഒന്നോ രണ്ടോ കരയാപൂവും കൂടി ചേർത്ത്,ചെറിയ ഒരു കഷണം മഞ്ഞൾ കൂടി ചേർത്ത് ഒരു തുണിയിൽ നല്ലപോലെ കെട്ടിയ ശേഷം ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ച്.
ഇതിലേക്ക് ഈ കിഴി ഇട്ടുകൊടുക്കാം. ഇങ്ങനെ വെള്ളം നല്ലപോലെ വെട്ടി തിളപ്പിച്ച ശേഷം നിങ്ങൾക്ക് ആവി പിടിക്കാം. ഇത്തരത്തിൽ കഫക്കെട്ടുള്ള സമയങ്ങളിൽ ആവി പിടിക്കുന്നത് നിങ്ങളുടെ കഫം പൂർണമായും ഉരുകിപ്പോകുന്നതിന് സഹായിക്കും. ചെറിയ കുട്ടികൾക്കാണ് എങ്കിൽ ഇതിന് അല്പം ചൂട് കുറച്ചെടുക്കുന്നതാണ് നല്ലത്. ഇടയ്ക്കിടെ ചെറുചൂടുള്ള വെള്ളം കുടിക്കുന്നതും ഈ കഫക്കെട്ട് ഉള്ളവർക്ക് ഒരു ആശ്വാസമാകും. നിങ്ങളുടെ ജീവിതശൈലി നിയന്ത്രണവും ഈ കാര്യത്തിൽ വളരെ പ്രധാനപ്പെട്ടതാണ്.
ഭക്ഷണത്തിൽ നല്ലപോലെ പ്രൊ ബയോട്ടിക്കുകൾ ഉൾപ്പെടുത്തുന്നത് നിങ്ങളുടെ രോഗാവസ്ഥയെ തടയാൻ സഹായകമാകും. പ്രത്യേകമായ ശരീരത്തിന്റെ രോഗ പ്രതിരോധശേഷി നിലനിർത്താനും വീണ്ടെടുക്കാനും ഈ ഭക്ഷണ ശീലം നിങ്ങളെ സഹായിക്കും. ശരീരത്തിന്റെ രോഗപ്രതിരോധശേഷി കുറയുമ്പോഴാണ് ഇത്തരത്തിലുള്ള അവസ്ഥകൾ വളരെ പെട്ടെന്ന് നമ്മുടെ ശരീരത്തിലേക്ക് എത്തിച്ചേരുന്നത്. നെഞ്ചിലും തലയിലുമായി കെട്ടിക്കിടക്കുന്ന ഈ കഫം ഒരുപാട് പഴകിയാൽ പിന്നീട് ന്യൂമോണിയ പോലുള്ള അവസ്ഥകളിലേക്ക് പോലും മാറാം. അതുകൊണ്ട് വളരെ പെട്ടെന്ന് ഈ അവസ്ഥ മാറ്റിയെടുക്കാൻ ശ്രദ്ധിക്കുക.