ഒരുപാട് തരത്തിലുള്ള ടൈ നമ്മൾ ഉപയോഗിച്ചിട്ടുണ്ടാകും. എന്നാൽ പലപ്പോഴും ഡൈ ഉപയോഗിക്കുമ്പോൾ അതിലെ കെമിക്കൽസ് നമുക്ക് ഒരുപാട് അലർജികളും ഉണ്ടാക്കാം. ഇത് ഉള്ള കെമിക്കലുകളുടെ അലർജി മൂലം തന്നെ തലയിൽ ചൊറിഞ്ഞു കൂട്ടുകയോ ചുവന്ന തടിക്കുകയോ മുടി കൊഴിയുകയോ ചെയ്യാം. അതുകൊണ്ടുതന്നെ ഒരു തരത്തിലുള്ള കെമിക്കലും ഉപയോഗിക്കാതെ നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു നാച്ചുറൽ ഡൈ പരിചയപ്പെടാം.
ഇത് തയ്യാറാക്കാനായി നമ്മുടെ പാടത്തും പറമ്പിലും നിൽക്കുന്ന പനി കൂർക്ക ആണ് ഏറ്റവും പ്രധാനമായും ആവശ്യമായിട്ടുള്ളത്. ഇതിനോടൊപ്പം തന്നെ ചെമ്പരത്തി പൂക്കളും ചേർക്കേണ്ടതുണ്ട്. ഒപ്പം കറിവേപ്പിലയും ഉപയോഗിക്കണം. ഇവ മൂന്നും തുല്യമായ അളവിൽ എടുത്ത് നല്ലപോലെ കഴുകി വൃത്തിയാക്കി വേണം ഉപയോഗിക്കാൻ. കടുത്ത നിറത്തിൽ ഡൈ കിട്ടുന്നതിന് വേണ്ടി ഇതിലേക്ക് രണ്ടോ മൂന്നോ ടേബിൾ സ്പൂൺ ചായപ്പൊടി തിളപ്പിച്ച് എടുക്കാം.
ഈ ആ ചെമ്പരത്തിയും പനിക്കൂർക്കയും കറിവേപ്പിലയും മിക്സിയുടെ ജാറിൽ അരച്ചെടുക്കുമ്പോൾ ഇതിലേക്ക് നനവ് കിട്ടാനായി കടുത്ത ചായ വെള്ളം ചേർക്കാം. നല്ല പേസ്റ്റ് രൂപത്തിൽ അരച്ചെടുത്ത ഈ മിക്സ് മാറ്റി വയ്ക്കാം. ഉപയോഗമില്ലാത്ത പഴയ ഒരു ഇരുമ്പ് ചട്ടി ഇതിന് വേണ്ടി ഉപയോഗിക്കാം. ഈ പാത്രത്തിലേക്ക് രണ്ട് ടേബിൾ സ്പൂൺ ഹെന്ന പൗഡർ ഒരു ടേബിൾ സ്പൂൺ നെല്ലിക്ക പൊടിയും ചേർത്തു കൊടുക്കാം. ഈ പൊടികൾ രണ്ടും കൂടി ചെറുതായി ഒന്ന് വറുത്തെടുക്കാം.
ശേഷം ഇതിലേക്ക് ചെമ്പരത്തിയും വേപ്പും പനിക്കൂർക്കയും ചേർന്ന മിക്സ് ചേർത്തു കൊടുക്കാം. ആവശ്യത്തിന് ചായവെള്ളവും ചേർത്ത് നല്ലപോലെ ഡ്രൈ ആക്കി വറ്റിച്ചെടുക്കണം. ശേഷം ഇത് പാത്രത്തിൽ തന്നെ മൂടിവെച്ച് പിറ്റേദിവസം നിങ്ങൾക്ക് എടുത്ത് നല്ലപോലെ പേസ്റ്റ് രൂപത്തിലാക്കി ഉപയോഗിക്കാം. തീർച്ചയായും നിങ്ങൾക്ക് സൈഡ് എഫക്ട് ഒന്നുമില്ലാതെ, നല്ല നാച്ചുറലായി മുടിയിഴകൾ കട്ട കറുപ്പാക്കി കിട്ടും.