എത്ര ചികിത്സിച്ചിട്ടും മാറാത്ത ശരീര വേദനയാണ്. കാരണങ്ങൾ അറിയാത്ത ഈ വേദനയ്ക്കും കാരണമുണ്ട്.

ശരീരത്തിൽ ഏതെങ്കിലും തരത്തിലുള്ള വേദനകൾ ഉണ്ടാകുമ്പോൾ നമ്മൾ ആദ്യം ചെയ്യുന്നത് ഏതെങ്കിലും തരത്തിലുള്ള ഭാമുകളോ എണ്ണകളോ ഓയിന്മെന്റുകളോ ഉപയോഗിക്കുക എന്നുള്ളതാണ്. എന്നാൽ ഇത്തരത്തിൽ ഉണ്ടാകുന്ന വേദനകളുടെ അടിസ്ഥാന കാരണം തിരിച്ചറിഞ്ഞു കൊണ്ടാണ് ചികിത്സകൾ ചെയ്യേണ്ടത്. പ്രത്യേകമായി വേദനകൾക്ക് ചികിത്സ ഒരു ഡോക്ടറുടെ സഹായത്തോടുകൂടി തന്നെ ചെയ്യുന്നതാണ് ഉത്തമം. മരുന്നുകൾ കഴിക്കേണ്ട സാഹചര്യത്തിൽ മാത്രം ഇത്തരം മരുന്നുകൾക്ക് സ്ഥാനം കൊടുക്കുക.

   

പലപ്പോഴും ആളുകൾക്ക് ഉണ്ടാകുന്ന വേദനകളുടെ കാരണം ഇവരുടെ ശരീരത്തിൽ ആയിരിക്കില്ല മനസ്സിലായിരിക്കും. മനസ്സിലുണ്ടാകുന്ന വേദനകൾക്ക് മരുന്ന് പുറമേ പെരട്ടിയിട്ട് ഒരു തരത്തിലുള്ള പ്രയോജനവും ഉണ്ടാകില്ല. അതുകൊണ്ട് മനസ്സിൽ ഏതെങ്കിലും തരത്തിലുള്ള സ്ട്രെസ്സ് ടെൻഷൻ വിഷമങ്ങൾ എന്നിവ ഉണ്ടാകുന്ന സമയത്ത് ഇത് തലച്ചോറിൽ സ്ട്രെസ് ഹോർമോണുകൾ ഉത്പാദിപ്പിക്കും. ഈ സ്ട്രെസ് ഹോർമോണുകൾ നമ്മുടെ ശരീരത്തിലെ മജ്ജയിലേക്കും എല്ലുകളിലേക്കും എല്ലാം പ്രവഹിക്കുന്നതായി നമുക്ക് അനുഭവപ്പെടും.

എന്നാൽ നിങ്ങളുടെ ഇത്തരത്തിലുള്ള ശരീരവേദനകൾ കൊണ്ട് ഒരു ഡോക്ടറുടെ അടുത്ത് ചെന്ന് സ്കാനുകളോ ബ്ലഡ് ടെസ്റ്റുകൾ ചെയ്യുമ്പോൾ ഇവയിൽ എല്ലാം നോർമൽ ആയിട്ടുള്ള അവസ്ഥയായിരിക്കും കാണുന്നത്. ഒരുതരത്തിലുള്ള വ്യത്യാസങ്ങളും ഇവരുടെ ശാരീരിക അവസ്ഥയിൽ ഉണ്ടാവുകയില്ല. യഥാർത്ഥത്തിൽ ഇവരുടെ ശരീരത്തിലുള്ള ഇത്തരം വേദനകൾക്ക് കാരണം ഇവരുടെ മനസ്സിലുള്ള ടെൻഷനുകളാണ്. മനസ്സിലുള്ള ഇത്തരം ടെൻഷനുകളെ ഒരു കൗൺസിലറുടെയോ സൈക്കോളജിസ്റ്റിനെയോ സഹായത്തോടുകൂടി സംസാരിച്ച് .

മനസ്സിനെ അല്പം ശാന്തത നൽകാൻ ശ്രമിക്കുക. എല്ലാ ദിവസവും അല്പസമയം എങ്കിലും ഒരു ബ്രീത്തിങ് എക്സർസൈസുകൾ ചെയ്യുക നല്ലതാണ്. ഒപ്പം തന്നെ ശരീരത്തിനും ചെറിയ രീതിയിലുള്ള വ്യായാമങ്ങൾ നൽകാനായി ശ്രമിക്കാം. ഇത്തരത്തിൽ മനസ്സിനെ ഒന്ന് ശാന്തമാക്കുക അതിനുശേഷം മാത്രം നിങ്ങൾ ശരീരത്തിന് വേണ്ട വ്യായാമങ്ങൾ ചെയ്യുക. പലർക്കും മനസ്സ് ശാന്തമാകുമ്പോൾ തന്നെ ശരീരത്തിലെ വേദനകളെല്ലാം മാറിപ്പോയതായി അനുഭവപ്പെടാറുണ്ട്. ശരീരത്തിൽ മുറിവുണ്ടാകണം എന്നില്ല വേദനയുണ്ടാകാൻ മനസ്സിൽ മുറിവുണ്ടായാലും മതി.

Leave a Reply

Your email address will not be published. Required fields are marked *