ആരോഗ്യവും ഉന്മേഷവും ഒരുപോലെ വർദ്ധിപ്പിക്കും ഈ ആറു കാര്യങ്ങൾ.

ദിവസവും രാവിലെ ഉണർവ് എഴുന്നേൽക്കുന്ന സമയത്ത് നമ്മുടെ മനസ്സിലുള്ള ചിന്തകളും നമ്മുടെ ശരീരത്തിന്റെ പ്രവർത്തികളും കൂടുതൽ ഉന്മേഷം നൽകുന്നതും സന്തോഷം നൽകുന്നതും ആയിരിക്കാൻ ശ്രദ്ധിക്കണം. രാവിലെ എഴുന്നേറ്റ ഉടനെ തന്നെ ആരോടെങ്കിലും വഴക്കിടാൻ ഉദ്ദേശപ്പെടാനോ ഇഷ്ടക്കേട് കാണിക്കാനോ ഇടയാകരുത് കാരണം അത് നമ്മുടെ അന്നത്തെ ദിവസം തന്നെ നശിപ്പിക്കാൻ കാരണമാകും. അതുകൊണ്ട് ദിവസവും രാവിലെ എഴുന്നേൽക്കുമ്പോൾ മുഖത്ത് ഒരു ചെറു പുഞ്ചിരിയോടുകൂടി വളരാൻ ശ്രമിക്കുക.

   

ഇത്തരത്തിൽ എഴുന്നേറ്റ് ഉടനെ നിങ്ങൾ ചെയ്യേണ്ട ആറ് പ്രധാന കാര്യങ്ങളുണ്ട്. കൃത്യമായി ഈആറു കാര്യങ്ങൾ നിങ്ങൾ ദിവസവും പാലിക്കുകയാണ് എങ്കിൽ നിങ്ങളുടെ ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യം വർധിക്കാനും അന്നത്തെ ദിവസം കൂടുതൽ ഊർജ്ജവും ഉന്മേഷവും നിങ്ങൾക്ക് ഉണ്ടാകാനും സഹായിക്കും. ഇതിനായി രാവിലെ എഴുന്നേറ്റ് വാ കഴുകിയശേഷം രണ്ട് ഗ്ലാസ് ഇളം ചൂടുവെള്ളം കുടിക്കുക. ശേഷം ശരീരത്തിന്റെ ഓരോ ജോയിന്റുകൾക്കും വേണ്ട ചെറിയ രീതിയിലുള്ള സ്ട്രെച്ചുകൾ നൽകുക.

എന്തെങ്കിലും ഒരു നട്സ് ഈ സ്ട്രച്ചുകൾ ചെയ്ത ശേഷം കഴിക്കാം. ശേഷം വാ കഴുകി ബ്രഷ് ചെയ്ത് ടോയ്‌ലറ്റിൽ പോവുക. വീണ്ടും നിങ്ങളുടെ ശരീരത്തിന് ആവശ്യമായ രീതിയിലുള്ള വ്യായാമങ്ങൾ ചെയ്യുക. ഇതിനിടയിൽ നല്ല രീതിയിൽ തന്നെ ബ്രീത്തിങ് എക്സർസൈസുകളും ചെയ്യാം. ഓരോ ദിവസവും ഈ പറഞ്ഞ കാര്യങ്ങൾ നിങ്ങൾ വളരെ കൃത്യമായി ചെയ്യുന്നുണ്ട് എങ്കിൽ നിങ്ങൾക്ക് തന്നെ മനസ്സിലാകും നിങ്ങളെ ശരീരത്തിന് പ്രത്യേകമായ ഒരു ഊർജ്ജം ലഭിക്കുന്നുണ്ട് എന്നത്.

ഇതിനോടൊപ്പം തന്നെ നിങ്ങളുടെ ശരീരത്തിന്റെ ദഹനപ്രക്രിയകളും വളരെ നോർമലായി കൃത്യമായി നടക്കും. രാവിലെ എഴുന്നേറ്റ് ഉടനെ രണ്ട് ഗ്ലാസ് ഇളം ചൂടുവെള്ളം കുടിക്കുന്നത് നിങ്ങളെ ശരീരത്തിന്റെ എല്ലാ തരത്തിലുള്ള മെറ്റബോളിസവും വർദ്ധിപ്പിക്കും. നിങ്ങൾക്കും ഇനി ഓരോ ദിവസവും ആരോഗ്യവും ഉന്മേഷവും ഊർജ്ജവും ഒരുപോലെ നിലനിൽക്കും.

Leave a Reply

Your email address will not be published. Required fields are marked *