നിങ്ങളുടെ മുഖസൗന്ദര്യം വർദ്ധിപ്പിക്കാൻ പണമിനി ചെലവാക്കേണ്ടതില്ല. മുഖ സൗന്ദര്യം വർദ്ധിപ്പിക്കാൻ ഇനി പ്രതിവിധി വീട്ടിൽ തന്നെ.

എത്ര ഇരുണ്ട പാടുകളും മാറി കിട്ടുക എന്നത് അല്പം പ്രയാസമുള്ള കാര്യമാണ്. എന്നാൽ നിങ്ങളുടെ മുഖത്ത് ഉണ്ടാകുന്ന ഇത്തരത്തിലുള്ള ഇരുണ്ട നിറത്തിലുള്ള പാടുകൾ മാറി കിട്ടുന്നതിന് വീട്ടിൽ തന്നെയുള്ള ചില വസ്തുക്കൾ ഉപയോഗിച്ചുകൊണ്ടുള്ള ഒരു പ്രയോഗം നമുക്ക് ചെയ്യാം. ഈ പ്രയോഗം ചെയ്യുന്നത് നിങ്ങളുടെ മുഖത്തുള്ള കറുത്ത കുത്തുകളും, പാടുകളും, മെലാസ്മ്മ എന്ന അവസ്ഥ പോലും മാറി കിട്ടാൻ സഹായകമാണ്.

   

ഇത്തരത്തിൽ നിങ്ങളുടെ മുഖത്തിന്റെ കവലുകളിൽ രണ്ടു ഭാഗത്തും നെറ്റിയിലും കാണുന്ന കറുപ്പ് നിറത്തിന് ആണ് മേലാസ്മ എന്ന് പറയുന്നത്. പ്രധാനമായും നാല്പതുകളിലും അൻപാതകളിലും എത്തിനിൽക്കുന്ന സ്ത്രീകളിലാണ് ഇത് കാണാറുള്ളത്. ഇവരുടെ ശരീരത്തിലെ ഹോർമോണുകളുടെ വ്യതിയാനം ആണ് ഇത്തരമൊരു അവസ്ഥയ്ക്ക് കാരണമാകുന്നത്.

നിങ്ങളുടെ മുഖത്തുള്ള ഇത്തരം കറുത്ത പാടുകൾ ഇല്ലാതാക്കുന്നതിനായി വീട്ടിൽ നിങ്ങൾക്ക് നല്ല ഒരു ഫേസ് പാക്ക് തയ്യാറാക്കി ഉപയോഗിക്കാം. ഈ ഫേസ് പാക്ക് തയ്യാറാക്കുന്നതിനായി ഒരു പാത്രത്തിലേക്ക് ഒരു സ്പൂൺ കടലപ്പൊടി അല്ലെങ്കിൽ അരിപ്പൊടി ചേർത്തു കൊടുക്കാം. ഇതിനോടൊപ്പം തന്നെ ഒരു സ്പൂൺ അളവിൽ തൈര് കൂടി ഇതിൽ ചേർത്ത് മിക്സ് ചെയ്യാം. കറ്റാർവാഴ കുക്കുംബർ എന്നിവ ഒരു പേസ്റ്റ് രൂപത്തിലാക്കിയതിനു ശേഷം ഇതിലേക്ക് ചേർത്തു കൊടുക്കാം. ഒരു സ്പൂൺ തേനും ഒരു സ്പൂൺ തന്നെ ചെറുനാരങ്ങാനീരും കൂടി നല്ലപോലെ ഇളക്കി യോജിപ്പിക്കാം.

ശേഷം രണ്ട് വിറ്റമിൻ ഈ ഗുളിക കൂടി ഇതിലേക്ക് പൊട്ടിച്ചൊഴിക്കാം. ഇവയെല്ലാം നല്ലപോലെ ചേർത്തിളക്കിയ ശേഷം മുഖത്ത് ഒരു മാസ്ക് രൂപത്തിൽ തേച്ചു പിടിപ്പിക്കാം. മാസ്ക് ഇടുന്നതിനുമുൻപായി മുഖം നല്ല പോലെ ഒരു നല്ല ഫേസ് വാഷ് ഉപയോഗിച്ച് കഴുകണം. ഈ ഫേസ് പാക്കറ്റ് 20 മിനിറ്റ് നേരമെങ്കിലും മുഖത്ത് വച്ചിരിക്കണം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. ഒരു ഐസ്ക്യൂബ് കൊണ്ട് മുഖം നല്ല പോലെ ചെയ്യാം. നല്ല മുഖത്തുള്ള കറുത്ത പാടുകൾ എത്ര പഴകിയതും ആയിക്കോട്ടെ മാറിക്കിട്ടും.

Leave a Reply

Your email address will not be published. Required fields are marked *