ശരീരത്തിലെ അമിതമായ യൂറിക്കാസിഡ് കൂടുന്ന സമയത്ത് ശരീരം പലതരത്തിലുള്ള ലക്ഷണങ്ങൾ കാണിക്കാറുണ്ട്. പ്രധാനമായും യൂറിക് ആസിഡി ശരീരത്തിന് ആവശ്യമുള്ള ഒരു ഘടകം തന്നെയാണ്. എന്നാൽ ഏതു അളവിൽ കൂടുതൽ ആകുമ്പോൾ ഗുരുതരമാണ് എന്ന രീതി തന്നെയാണ് യൂറിക് ആസിഡ് കാര്യത്തിലും സംഭവിക്കുന്നത്.കൃത്യമായ അളവിൽ കൂടുതലായി യൂറിക്കാസിഡ് ശരീരത്തിൽ ഉണ്ടാകുന്ന സമയത്ത് ഇത് വളരെ ഗുരുതരമായ അവസ്ഥയിൽ ശരീരത്തെ ബാധിക്കും.
പ്രധാനമായും യൂറിക് ആസിഡ് നമ്മുടെ ശരീരത്തിൽ ഉണ്ടാക്കപ്പെടുന്നത് നാം കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്നുമാണ്. അധികമായി പ്രോട്ടീൻ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങളാണ് യൂറിക് ആസിഡ് ഉണ്ടാക്കുന്നത്. നല്ല പ്രോട്ടീന് പകരമായി ചീത്ത പ്രോട്ടീൻ അടങ്ങിയിട്ടുള്ള പ്യൂരിൻ കണ്ടന്റ് അധികമായി ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുമ്പോൾ ഇത് യൂറിക്കാസിഡ് ആയി രൂപമാറ്റം സംഭവിക്കുന്നു. ഇത്തരത്തിൽ യൂറിക്കാസിഡ് അധികമായി ശരീരത്തിൽ ഉണ്ടാകപ്പെടുന്ന സാഹചര്യത്തിൽ.
പ്രധാനമായും വേദനയും പേരുപരിപ്പും അനുഭവപ്പെടുന്നത് കാലിന്റെ തള്ളവിരലിൽ നിന്നുമാണ്. കാലിന്റെ തള്ളവിരൽ ചുവന്ന തടിച്ചു വരുന്ന ഒരു അവസ്ഥ ഇതുമൂലം കാണാറുണ്ട്. മാത്രമല്ല കാലിന്റെ തള്ളവിരലിന് താഴെയായി മാംസം തള്ളി നിൽക്കുന്ന രീതിയിലോ, അല്ലെങ്കിൽ കഴലകൾ പോലെയോ, തടിച്ചു വീർത്ത കായകൾ പോലെയോ കാണാം. ഇത്തരത്തിലുള്ള കടലകൾ കാണുന്നുണ്ടെങ്കിൽ തീർച്ചയായും യൂറിക് ആസിഡ് കൂടുതലാണോ എന്ന് സംശയിക്കണം.
വളരെയധികം ചെലവ് കുറഞ്ഞ രീതിയിൽ തന്നെ യൂറിക്കാസിഡ് ടെസ്റ്റ് ചെയ്തു നോക്കാൻ സാധിക്കും. നിങ്ങൾക്കും യൂറിക്കാസിഡ് ഉണ്ടോ എന്നത് ഒന്ന് ടെസ്റ്റ് ചെയ്ത് നിർണയിച്ചു വയ്ക്കുന്നത് നന്നായിരിക്കും. അധികവും യൂറിക് ആസിഡ് കൂടുതലായി ഉല്പാദിപ്പിക്കപ്പെടുന്നത് ചുവന്ന നിറത്തിലുള്ള മാംസങ്ങൾ അമിതമായി കഴിക്കുമ്പോഴാണ്. അതുപോലെതന്നെ കാർബോഹൈഡ്രേറ്റ് അധികം അടങ്ങിയിട്ടുള്ള വെളുത്ത അരി കൊണ്ടുള്ള ചോറ് കഴിക്കുന്നതും യൂറിക്കാസിഡ് കൂടാൻ ഇടയാക്കും.