പലരും ഇന്ന് അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് നടുവേദന. നടുവേദന ഉണ്ടാകുന്നതിന് ഒരുപാട് കാരണങ്ങളുണ്ട്. ഏറ്റവും പ്രധാനമായും നടുവേദനയ്ക്ക് കാരണമാകുന്നത് നടുവിലുള്ള ഡിസ്കുകളുടെ സ്ഥാനഭ്രംശമാണ്. ഒരു മനുഷ്യന്റെ നട്ടെല്ല് നിർമ്മിച്ചിരിക്കുന്നത് ഒരുപാട് ഡിസ്കുകൾ കൃത്യമായി രീതിയിൽ അടുക്കി പെറുക്കി വെച്ചാണ്.
ഇങ്ങനെ നിരയായി അടുക്കി വെച്ചിരിക്കുന്ന ഡിസ്കുകളിൽ ഏതെങ്കിലും ഒന്ന് സ്ഥാനം മാറ്റം സംഭവിക്കുമ്പോൾ തിരിച്ച് അതേ പൊസിഷനിലേക്ക് പോകാത്ത അവസ്ഥ ഉണ്ടാകുമ്പോൾ ഇത് നടുവിന് വേദന കലശലാക്കാം. ഇത്തരത്തിലുള്ള നടുവേദനകൾ ഉണ്ടാകുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ടത് നിങ്ങളുടെ നടുവിന് അധികം ആയാസം വരുന്ന രീതിയിലുള്ള ചലനങ്ങൾ ഒന്നും നിങ്ങൾ ഉണ്ടാക്കരുത്.
ചില ആളുകൾക്ക് ഈ നടുവിന്റെ വേദന കാലുകളിലേക്ക് പ്രവഹിക്കുന്നതായി അനുഭവപ്പെടാറുണ്ട്. പ്രധാനമായും നട്ടെല്ലിന് ഉള്ളിൽ നിന്നും ആരംഭിക്കുന്ന ഞരമ്പുകൾ ആണ് ഇതിന് കാരണമാകുന്നത്. നട്ടെല്ലിനും കാലിലേക്ക് ഊർന്നിറങ്ങുന്ന ഞരമ്പുകൾ ആണ് സയാറ്റിക്ക ഞരമ്പുകൾ. ഈ സയാറ്റിക്ക് ഞരമ്പുകൾ ഡിസ്ക്കിന്റെ സ്ഥാനഭ്രംശം കൊണ്ട് കൂടുതൽ വലിച്ച് അനുഭവപ്പെടാനും ഇതുമൂലം കാലുകളിലേക്ക് വേദന ഇറങ്ങി വരാനും കാരണമാകും. ഇത്തരത്തിലുള്ള വേദനകൾ നിങ്ങൾക്ക് ഉണ്ടെങ്കിൽ പ്രധാനമായും ചെയ്യേണ്ടത് റസ്റ്റ് തന്നെയാണ്.
അതുപോലെതന്നെ കാലുകൾ കൂടുതൽ സ്ട്രെയിൻ ചെയ്യുന്ന രീതിയിലുള്ള മൂവ്മെന്റ്സ് ഒന്നും കൊടുക്കാതിരിക്കുക. വെള്ളം ഒരു ജീവിതശൈലിയും വ്യായാമ ശീലവും വർദ്ധിപ്പിച്ചെടുക്കാനും ശ്രദ്ധിക്കണം. എല്ലുകൾക്ക് കൂടുതൽ ബലം കിട്ടുന്ന രീതിയിൽ വേണ്ട ഭക്ഷണക്രമങ്ങൾ പാലിക്കുക. കാൽസ്യം വിറ്റമിൻ ഡി എന്നിവയുള്ള ഭക്ഷണങ്ങൾ ധാരാളമായി കഴിക്കാനായി ശ്രമിക്കുക. പ്രത്യേകമായി ഭക്ഷണത്തിൽ നിന്നും പോഷകങ്ങളും, വിറ്റാമിനുകളും കിട്ടാതെ വരുമ്പോൾ ഇതിനുവേണ്ടി സപ്ലിമെന്റുകളും പ്രയോഗിക്കാം.