ഇന്ന് പ്രമേഹമുള്ള ആളുകളുടെ എണ്ണം നമുക്ക് ചുറ്റും വളരെയധികം വർദ്ധിച്ചു വരുന്ന അവസ്ഥ കാണുന്നു. പ്രത്യേകമായി പ്രമേഹം എന്ന അവസ്ഥ ഉണ്ടാകുന്നത് തന്നെ നമ്മുടെ ശരീരത്തിന്റെ തെറ്റായ ശൈലി പാലനം കൊണ്ടാണ്. പണ്ടുള്ള ആളുകൾക്ക് ഒന്നും ഇത്തരത്തിലുള്ള രോഗങ്ങൾ ഒന്നും ഉണ്ടാകാറില്ല. കാരണം ശ്രദ്ധിച്ചാൽ തന്നെ മനസ്സിലാകും ഇവരുടെ ജീവിതശൈലിയും ശരീരപ്രകൃതവും വളരെയധികം ആരോഗ്യകരമാണ്.
കൃത്യമായ ഒരു ബോഡി മാസ് ഇൻഡക്സ് ഇവർക്ക് ഉണ്ടായിരിക്കും. ഇത് ഇങ്ങനെ നിലനിർത്തുന്നത് അവർ അതിനുവേണ്ടി ശ്രദ്ധിച്ചു ചെയ്യുന്നതല്ല. എന്നാൽ അന്ന് അവർക്ക് ഉണ്ടായിരുന്ന ജോലികൾ അത്തരത്തിലുള്ളവയായിരുന്നു. ഇന്ന് ഒരു റൂമിൽ തന്നെ ഒതുങ്ങിയിരുന്നു ചെയ്യുന്ന ജോലികളാണ് മിക്കവാറും ആളുകൾക്ക് എല്ലാം തന്നെ ഉള്ളത്. അതുകൊണ്ടുതന്നെ ശരീരത്തിൽ ധാരാളം ആയി കൊഴുപ്പും ഗ്ലൂക്കോസും അടിഞ്ഞുകൂടി ഇൻസുലിൻ റെസിസ്റ്റൻസ് കൂടുന്നു.
ഇൻസുലിൻ റെസിസ്റ്റൻസ് എന്ന ശരീരത്തിൽ ഇൻസുലിന്റെ അളവ് കൂടുമ്പോൾ വീണ്ടും ഇൻസുലിൻ ഗ്ലൂക്കോസ് ആയി രൂപപ്പെട്ട് ശരീരം കൂടുതൽ രോഗാവസ്ഥയിലേക്ക് മാറുന്നതാണ്. ഇങ്ങനെയുള്ള അവസ്ഥകൾ നിങ്ങൾ ശരീരമുണ്ടെങ്കിൽ തീർച്ചയായും നിങ്ങൾ കൃത്യമായി മരുന്നുകൾ കഴിക്കുക എന്നത് ശ്രദ്ധിക്കണം. ഏറ്റവും ആരംഭ ഘട്ടത്തിലെ നിങ്ങളുടെ ശരീരത്തിലെ പ്രമേഹം തിരിച്ചറിയുകയാണ് എങ്കിൽ ഒരു മരുന്നു പോലുമില്ലാതെ തന്നെ ഇതിനെ അപ്പാടെ ഇല്ലാതാക്കാം.
ഇതിനായി കൃത്യമായ ഒരു ഭക്ഷണ രീതി നാം പാലിക്കുക. നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു വില്ലനാണ് കാർബോഹൈഡ്രേറ്റ്. ചോറിലും ചപ്പാത്തിയിലും എല്ലാം അടങ്ങിയിരിക്കുന്ന ഈ കാർബോഹൈഡ്രേറ്റ് ആണ് നമുക്ക് രോഗങ്ങൾ ഉണ്ടാക്കാനുള്ള പ്രധാന കാരണം. അതുകൊണ്ടുതന്നെ ഇത് നമുക്ക് പൂർണ്ണമായും ഒഴിവാക്കാം. ഒപ്പം തന്നെ മധുരമുള്ള ഭക്ഷണങ്ങളും കിഴങ്ങ് വർഗ്ഗങ്ങളും ഒഴിവാക്കുക. പകരമായി ധാരാളമായി ഫൈബർ അടങ്ങിയ പച്ചക്കറികളും ഇലക്കറികളും വെച്ച് നമ്മുടെ വയറു നിറക്കാൻ ശ്രദ്ധിക്കുക.
വയറ് എപ്പോഴും പൂർണമായും നിറയ്ക്കരുത്. ഗ്യാസ് നിറയുന്നതിനും ഭക്ഷണം കൂടുതൽ ദഹിക്കാൻ ഉള്ളതിനും ആയ ഒരു ഗ്യാപ്പ് അവിടെ ഇട്ട് ഭക്ഷണം കഴിക്കുക. വ്യായാമം എന്നതും നാം ധാരാളമായി ചെയ്യണം. നിങ്ങൾക്ക് ലഭിക്കുന്ന സമയത്ത് കൃത്യമായി അരമണിക്കൂർ നേരം വ്യായാമം ചെയ്യാനായി ശ്രമിക്കുക. ഏതെങ്കിലും സാഹചര്യത്തിൽ മരുന്ന് കഴിക്കേണ്ട ഒരു അവസ്ഥയാണ് നിങ്ങൾക്ക് ഉള്ളത് എങ്കിൽ ഇവ ഒരിക്കലും മുടങ്ങാതെ തന്നെ കഴിക്കണം. മാസംതോറും ഡോക്ടറെ കണ്ട് മരുന്നുകൾ പുതുക്കുകയും വേണം.