നിങ്ങളുടെ ഏത് വലിയ ആഗ്രഹവും സാധിച്ചു നൽകുന്ന ഒരു പുഷ്പാഞ്ജലി.

ആഗ്രഹങ്ങൾ എത്ര വലുതും ആയിക്കോട്ടെ നിങ്ങളുടെ പ്രാർത്ഥനകളും മനസ്സുമാണ് ഇവയെ കൂടുതലും സഫലമാക്കുന്നത്. അതുകൊണ്ടുതന്നെ ഏത് ആഗ്രഹം നിങ്ങളുടെ ഉള്ളിലുണ്ട് എങ്കിലും ഇതിന് നന്മയുള്ള ഒരു മനസ്സ് കൂടി നമുക്ക് ഉണ്ടായിരിക്കണം. എപ്പോഴും ഈശ്വര ചിന്തയും പ്രാർത്ഥനയും നിങ്ങൾക്ക് മുൻപോട്ടുള്ള വഴികളിൽ തുണയായിരിക്കും. ആഗ്രഹങ്ങൾ ഇല്ലാത്ത മനുഷ്യനില്ല എങ്കിലും നിങ്ങളുടെ ആഗ്രഹം സഫലമാക്കാൻ ഈശ്വരന്റെ തുണ കൂടി വേണം എന്നത് പ്രത്യേകം ശ്രദ്ധിക്കണം.

   

ഇത്തരത്തിൽ നിങ്ങളുടെ മനസ്സിലുള്ള വലിയ ഒരു ആഗ്രഹം നടന്നു കിട്ടാൻ വേണ്ടി ഗണപതി ഭഗവാനെ പ്രാർത്ഥിക്കാം. ഗണപതി ഭഗവാനെ പ്രാർത്ഥിച്ചാൽ മാത്രം പോരാ. ഗണപതി ക്ഷേത്രങ്ങളിൽ പോയി ചില വഴിപാടുകളിൽ കൂടി ചെയ്യുകയാണ് എങ്കിൽ തീർച്ചയായും നിങ്ങളുടെ ഏത് ആഗ്രഹവും സാധിച്ചു കിട്ടും. ഗണപതി പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളാണ് എങ്കിൽ കൂടുതൽ ഉത്തമം. എന്നാൽ ഗണപതി പ്രധാന പ്രതിഷ്ഠ അല്ലെങ്കിൽ കൂടിയും ഉപപ്രതിഷ്ഠയായ ക്ഷേത്രങ്ങളിലും ഈ വഴിപാട് ചെയ്യാം.

പ്രത്യേകമായി ഈ വഴിപാട് ചെയ്യുമ്പോൾ എല്ലാ മാസത്തിലെയും ആദ്യത്തെ ഒന്നാം തീയതിയാണ് നാം തിരഞ്ഞെടുക്കേണ്ടത്. ഇത് ചിങ്ങം ഒന്നാണ് എങ്കിൽ കൂടുതൽ ഉത്തമം. ഒന്നാം തീയതി ക്ഷേത്രത്തിൽ പോയി ഭഗവാനോട് മനസ്സിൽ സങ്കല്പമെടുത്ത് പ്രാർത്ഥിക്കണം. ഒപ്പം നമ്മുടെ ആഗ്രഹം നല്ലപോലെ പറഞ്ഞ് പ്രാർത്ഥിക്കുക. ഇതിനോടൊപ്പം തന്നെ ഭഗവാനെ ഒരു കറുകനാരങ്ങ മാലയും സമർപ്പിക്കാം. ചില ക്ഷേത്രങ്ങളിൽ നാരങ്ങ കൂടി കിട്ടിയ മാല സമർപ്പിക്കാൻ അനുവദനീയമല്ല ആയിരിക്കും ഇങ്ങനെയുള്ള കറുക മാത്രം കെട്ടി മാല സമർപ്പിക്കാം.

തുടർന്ന് പിറ്റേദിവസം ക്ഷേത്രത്തിൽ ഭഗവാനെ ഒരു നെയ് വിളക്ക് സമർപ്പിച്ചു പ്രാർത്ഥിക്കാം. തുടർച്ചയായി 27 ദിവസം ഈ നെയ്‌വിളക്ക് സമർപ്പിച്ച് പ്രാർത്ഥിക്കാം. ഇരുപത്തിയേഴാമത്തെ ദിവസം മുക്കുറ്റി പുഷ്പാഞ്ജലി കൂടി നടത്തുക. ഇത്രയും നിങ്ങൾ ചെയ്യുകയാണ് എങ്കിൽ, നിങ്ങളുടെ മനസ്സിനെ ആഗ്രഹം എത്രതന്നെ വലുതാണ് എങ്കിലും ഭഗവാൻ ഇത് സാധിച്ചു നൽകും.

Leave a Reply

Your email address will not be published. Required fields are marked *