പലപ്പോഴും ജീവിതത്തിൽ ആഗ്രഹങ്ങളും സ്വപ്നങ്ങളും ഒരുപാട് കൊണ്ട് നടക്കുന്ന ആളുകൾ ആയിരിക്കും, എങ്കിലും പലപ്പോഴും നമ്മുടെ ആഗ്രഹങ്ങൾ സഫലമാകാതെ വരാറുണ്ട്. ഇത്തരത്തിലുള്ള നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും നടക്കുന്നതിന് മുന്നോടിയായി നിങ്ങളുടെ വീട്ടുപരസരത്ത് ഈ പക്ഷികളെ കാണാറുണ്ട്. പ്രധാനമായും നമ്മുടെ വീട്ടിലേക്കുള്ള മംഗള കർമ്മങ്ങൾ നടക്കുന്നതിനു മുന്നോടിയായി വീട്ടുപരിസരത്ത് വരുന്ന ചില പക്ഷികളെ മനസ്സിലാക്കാം.
കൂട്ടത്തിൽ ഏറ്റവും ആദ്യത്തെത് ഓലഞ്ഞാലി കുരുവിയാണ്. നിങ്ങളുടെ വീട്ടുപരിസരത്ത് തുടർച്ചയായി ഈ പക്ഷിയുടെ സാന്നിധ്യം ഉണ്ടാകുന്നുണ്ടെങ്കിൽ ഇത് വീട്ടിൽ ഐശ്വര്യം ഉണ്ടാകാൻ പോകുന്നതിന്റെ മുന്നോടിയാണ് എന്ന് മനസ്സിലാക്കാം. മയിലുകളും ഇങ്ങനെ തന്നെയാണ് വീടിന് മുകളിലായി മയിലുകൾ വന്നിരിക്കുന്നത് സ്ഥിരമായി ഇവരുടെ സാന്നിധ്യം ഉണ്ടാകുന്നതും വീട്ടിലെ ഐശ്വര്യങ്ങളുടെ ആരവമാണ്.
ചെമ്പോത്ത് എന്നത് ഐശ്വര്യങ്ങളുടെ അടയാളമായാണ് കണക്കാക്കുന്നത്. പല സാഹചര്യങ്ങളിലും ചെമ്പോത്ത് വീട്ടുപരിസരത്ത് വരുന്നതും സ്ഥിരമായി ഇവ വീടിന് മുകളിലോ, വീടിന്റെ ചുറ്റുവശത്ത് ആയി കാണുന്നതും നിങ്ങളുടെ വീട്ടിൽ ഐശ്വര്യങ്ങളും മംഗള കർമ്മങ്ങളും നടക്കാൻ പോകുന്നതിന് മുന്നോടിയായിട്ടാണ്. ഏതെങ്കിലും സ്ഥലത്തേക്ക് യാത്ര പോകാനായി പുറത്തിറങ്ങുന്ന സമയത്ത് ചെമ്പോത്തിനെ നിങ്ങൾ ക്കണി കാണുന്നുണ്ടെങ്കിൽ.
തീർച്ചയായും പോകാൻ ഒരുങ്ങുന്ന കാര്യം ഐശ്വര്യമായി അവസാനിക്കും എന്ന് മനസ്സിലാക്കാം. വീടിനു മുകളിലൂടെ പരുന്ത് വട്ടമിട്ട് പറക്കുന്നത്, വീടിന്റെ ഏതെങ്കിലും ഭാഗത്തിരുന്ന് പരുന്ത് ശബ്ദിക്കുന്നത് കേൾക്കുന്നുണ്ടെങ്കിലും ഇത് ഐശ്വര്യത്തിന് ലക്ഷണമായി മനസ്സിലാക്കാം. പ്രാവ് വീട്ടിലേക്ക് സ്ഥിരമായി വരുന്നത് ഐശ്വര്യത്തിന്റെ ലക്ഷണമാണ്. പക്ഷേ പ്രാവ് ഒരിക്കലും വീട്ടിൽ കൂട് ഉണ്ടാക്കാതിരിക്കാൻ ശ്രദ്ധിക്കുക.