ഉറങ്ങുന്നതിനു മുൻപ് ഇങ്ങനെ ചെയ്താൽ നിങ്ങളും ഇനി ചെറുപ്പക്കാരൻ ആകും.

ചർമ്മത്തിൽ ഒരുപാട് ചുളിവുകളും പാടുകളും ആയി ഉള്ള ആളുകളെ നാം കണ്ടിട്ടുണ്ടാകും. പലപ്പോഴും ഇവർക്ക് അധികം പ്രായം ഉണ്ടാകില്ല. എങ്കിലും ഇവരുടെ ചർമം കണ്ടാൽ ഒരുപാട് പ്രായമുള്ളവരാണ് എന്ന് തെറ്റിദ്ധരിപ്പിക്കപ്പെടുന്ന ചില സാഹചര്യങ്ങൾ ഉണ്ട്. ഇത്തരത്തിൽ ചർമ്മത്തിൽ ഉണ്ടാകുന്ന പാടുകളും നിറങ്ങളും ചുളിവുകളും മാറി കിട്ടുന്നതിന് വീട്ടിൽ തന്നെയുള്ള ചില ഹോം റെമഡികൾ നിങ്ങളെ സഹായിക്കും.

   

പ്രധാനമായും ചർമ്മത്തിലുള്ള കോളാജന്റെയും, ഗ്ളൂട്ടാത്തയോണിന്റെയും കണ്ടന്റുകൾ നഷ്ടപ്പെടുമ്പോഴാണ് ഇത്തരത്തിൽ സംഭവിക്കുന്നത്. ചർമ്മത്തിന് ഇലാസ്റ്റിസിറ്റി നൽകുന്ന ഘടകങ്ങളാണ് ഇവ. ഇവ നഷ്ടപ്പെടും തോറും ചർമത്തിന്റെ സോഫ്റ്റ്നസും ഇലാസ്റ്റിസിറ്റിയും നഷ്ടപ്പെടും. നിങ്ങളുടെ ചർമ്മത്തിന് കൂടുതൽ തിളക്കവും മൃദുലതയും ഉണ്ടാകുന്നതിനുവേണ്ടി നിങ്ങൾക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന ചില ഹോം പാക്കുകൾ പരിചയപ്പെടാം.

ഏറ്റവും പ്രധാനമായും നിങ്ങൾക്ക് വളരെ ഈസിയായി ഉപയോഗിക്കാവുന്ന ഒന്നാണ് രക്തചന്ദന പാക്ക്. രക്തചന്ദനത്തിന്റെ പൊടിയോ തടിയോ നിങ്ങൾക്ക് ഇതിനുവേണ്ടി ഉപയോഗിക്കാം. മരക്കഷണം ആണ് ഉപയോഗിക്കുന്നത് എങ്കിൽ നല്ല പോലെ കല്ലിൽ ഉരച്ചെടുത്ത് അതിന്റെ പേസ്റ്റിലേക്ക് ഒരു വിറ്റമിൻ ഈ ഓയിലും അല്പം ഗ്ലിസറിനും കൂടി ചേർത്ത് മുഖത്ത് നല്ലപോലെ സോഫ്റ്റ് ആയി പുരട്ടിയിടാം.

ദിവസവും രാത്രിയിൽ ഇത് പുരട്ടി അല്പസമയം കഴിഞ്ഞ് കഴുകിക്കളയാം അല്ലെങ്കിൽ രാവിലെ കഴുകിക്കളയാം. ഇത് ഒരുപാട് ഗുണം നൽകുന്ന ഒരു പാക്ക് ആണ്. മറ്റൊരു പാക്ക് ആയി നിങ്ങൾക്ക് ഉപയോഗിക്കാവുന്നത് അവക്കാഡോ, അലോവേര ജെല്ല്, വിറ്റാമിൻ ഇ ഓയില് എന്നിവ നല്ലപോലെ മിക്സ് ചെയ്ത് ദിവസവും രാത്രിയിൽ മുഖത്ത് പുരട്ടി അരമണിക്കൂറിനു ശേഷം കഴുകിക്കളയാം.

Leave a Reply

Your email address will not be published. Required fields are marked *