ശരീരത്തിലെ മടക്കുകളിലും ഇടുക്കുകളിലും എല്ലാം കറുപ്പുനിറം ഉണ്ടാകുന്നത് പല ആളുകളിലും നാം കണ്ടിട്ടുണ്ട്. പ്രത്യേകിച്ച് കഴുത്തിലും കക്ഷത്തിലും ആണ് ഇത് അധികവും കണ്ടുവരാറുള്ളത്. തുടയിടുക്കിലും ചില ആളുകൾക്ക് ഈ കറുപ്പ് നിറം കാണാറുണ്ട്. പ്രധാനമായും ഇറുകിയ അടിവസ്ത്രങ്ങൾ ഉപയോഗിക്കുന്നത് ഈ കറുപ്പ് നിറത്തിന് ഒരു കാരണമാണ്.
ക്വാളിറ്റി ഇല്ലാത്ത സാനിറ്ററി പാടുകൾ ഉപയോഗിക്കുന്നതും ഈ കറുപ്പ് നിറം ഉണ്ടാകുന്നതിന് കാരണമായിത്തീരുന്നു. നിങ്ങളും നിങ്ങളുടെ കക്ഷത്തിലും കഴുത്തിലും കറുപ്പ് നിറം ഉണ്ടാകുമ്പോൾ, ഒരിക്കലും കെമിക്കലുകൾ അടങ്ങിയ ക്രീമുകൾ ഈ ഭാഗങ്ങളിൽ ഉപയോഗിക്കരുത്. ഇത്തരത്തിലുള്ള കെമിക്കലുകൾ ഉപയോഗിക്കുമ്പോൾ ഇത് ശരീരത്തിന് ഒരുപാട് ദോഷം ചെയ്യും.
നിങ്ങളുടെ വീട്ടിൽ തന്നെ ഉപയോഗിക്കാവുന്ന നാച്ചുറൽ ആയുള്ള റെമഡികൾ ഇതിനുവേണ്ടി പരീക്ഷിക്കാം. ഇത്തരത്തിൽ നിങ്ങൾക്ക് തീർച്ചയായും റിസൾട്ട് കിട്ടുന്ന ഒരു ഹോം റെമഡി പറഞ്ഞു തരാം. ഇതിനായി ഒരു രണ്ട് കറ്റാർവാഴ ആവശ്യമാണ്. നല്ലപോലെ റബ്ബ് ചെയ്യുന്നതിന് വേണ്ടിയാണ് കറ്റാർവാഴയുടെ തണ്ട് ഉപയോഗിക്കുന്നത്. ഒപ്പം തന്നെ ഇതിലുള്ള നല്ല ഗുണങ്ങളും നമുക്ക് ലഭിക്കുന്നു.കറ്റാർവാഴയുടെ തണ്ടിലേക്ക്.
ഒരു പാക്ക് കൂടി കൊടുക്കേണ്ടതുണ്ട്. ഈ പാക്ക് തയ്യാറാക്കാനായി ഒരു സ്പൂൺ കടലമാവ് ഒരു സ്പൂൺ കാപ്പിപ്പൊടി ഒരു സ്പൂൺ പഞ്ചസാര എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്യാം. ഇതിലേക്ക് അല്പം മാത്രം ഗ്ലിസറിൻ കൂടി മിക്സ് ചെയ്ത് എടുക്കാം. കറ്റാർവാഴയുടെ തണ്ടിലേക്ക് ഈ മിക്സ് ഒന്ന് ഒപ്പിയെടുക്കാം. ശേഷം ഈ തണ്ട് ഉപയോഗിച്ച് നിങ്ങളുടെ കറുപ്പ് നിറമുള്ള ഭാഗങ്ങളിൽ നല്ലപോലെ 10 മിനിറ്റെങ്കിലും സ്ക്രബ്ബ് ചെയ്യുക.