ഇന്ന് കൂടുതൽ ആളുകളും ശരീരഭാരം കുറയ്ക്കാൻ വേണ്ടി എന്തൊക്കെ ചെയ്യാമെന്ന് അന്വേഷിച്ചു നടക്കുന്നവരാണ്. എന്നാൽ ഇതിൽ മിക്കവാറും ആളുകളും ഇതിനു വേണ്ടി എളുപ്പവഴികൾ ആയിരിക്കും അന്വേഷിക്കുന്നത്. യഥാർത്ഥത്തിൽ ശരീരത്തിന് ഭാരം എന്നത് നാം കഴിക്കുന്ന ഭക്ഷണത്തിലൂടെ ഉണ്ടാക്കപ്പെടുന്നതാണ്. പാരമ്പര്യമായും ഈ ശരീര പ്രകൃതി നമുക്ക് വന്നുചേരാമെങ്കിലും നമ്മുടെ ഭക്ഷണക്രമീകരണം.
നമ്മൾ ചിട്ടപ്പെടുത്തുന്നതിലൂടെ പാരമ്പര്യ ഘടകങ്ങളെ പോലും ചെറുത്തുനിൽക്കാൻ നമുക്ക് സാധിക്കും. എപ്പോഴും ഇത്തരത്തിൽ ശരീരഭാരം അമിതമായി വർദിക്കുന്നത് കൊണ്ട് തന്നെ ശരീരത്തിൽ പല രീതിയിലുള്ള രോഗാവസ്ഥകളും വന്നുചേരാം. സന്ധിവാതം പോലുള്ളവരാനുള്ള സാധ്യത കൂടുതലുള്ളവർക്ക് വളരെ അധികമാണ്. ഒന്നോ രണ്ടോ സ്റ്റെപ്പ് കയറുമ്പോഴേക്കും അച്ഛൻ നിൽക്കുന്ന ആളുകളെയും കണ്ടിട്ടുണ്ടാകും. ഇത്തരത്തിൽ ശരീരഭാരം വളരെയധികം വർദ്ധിക്കുന്നത് നമ്മുടെ നിത്യ ജീവിതത്തെ പോലും ബാധിക്കും.
അതുകൊണ്ടുതന്നെ ശരീരഭാരം കുറയ്ക്കുക എന്നത് നമ്മുടെ ഒരു പേഴ്സണൽ ആവശ്യമായി കരുതണം. ഒരിക്കലും മറ്റുള്ളവരെ ബോധിപ്പിക്കുന്നതിന് വേണ്ടി ആയിരിക്കരുത് ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നത്. നമ്മുടെ ശരീരത്തിന്റെ ആരോഗ്യവും ആയുസ്സും നില ആകണം ശരീരഭാരം കൃത്യമായി മെയിന്റനൈൻ ചെയ്തു പോകേണ്ടത്. ഇന്ന് ഇൻഫെർട്ടിലിറ്റി പോലുള്ള പ്രശ്നങ്ങൾ അധികം വർദ്ധിച്ചിട്ടുണ്ട്.
ഇതിൽ ഒരു കാരണം നമ്മുടെ പൊണ്ണത്തടിയാണ്. ഭക്ഷണത്തെ കൂടുതൽ ആരോഗ്യകരമാക്കി, കാർബോഹൈഡ്രേറ്റ് പോലുള്ള ചോറ്, ചപ്പാത്തി, അരി ഭക്ഷണങ്ങൾ എന്നിവ കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യാം. പ്രത്യേകിച്ച് നാം മലയാളികൾക്ക് ദിവസത്തിൽ മൂന്നുനേരവും ചോറാണ് കഴിക്കാന്‍ ലഭിക്കുന്നത് എങ്കിൽ വളരെയധികം മനസംതൃപ്തിയായിരിക്കും. ഇതുതന്നെയാണ് നിങ്ങളെ വലിയ രോഗിയാക്കി മാറ്റുന്നതും. അതുകൊണ്ട് ചോറ് ഒഴിവാക്കി പകരം പച്ചക്കറികൾ വേവിച്ചു കഴിക്കാം.