കാക്കയ്ക്ക് ആഹാരം കൊടുക്കാറുണ്ടോ, കർക്കിടകത്തിൽ ഈ മൂന്നിൽ ഏതെങ്കിലും ഒന്ന് കൊടുക്കൂ.

കർക്കിടകമാസം എന്നത് രാമായണമാസമാണ്. എങ്കിൽ കൂടിയും ഇതിനേക്കാൾ ഉപരിയായി പിതൃക്കൾക്ക് ഒരുപാട് പ്രാധാന്യം നൽകുന്ന ഒരു മാസമാണ്. മരിച്ചുപോയ പിതൃക്കന്മാർക്ക് ബലിയിടുന്നതിനും അവർക്ക് വേണ്ടി കർമ്മങ്ങൾ ചെയ്യുന്നതിനും പ്രത്യേകമായി തിരഞ്ഞെടുക്കപ്പെട്ട ഒരു മാസമാണ് ഈ കർക്കിടക മാസം. നിങ്ങളുടെ വീട്ടിൽ മരിച്ചുപോയ പിതൃക്കന്മാരുണ്ട് എങ്കിൽ അവർക്ക് വേണ്ടി കർക്കിടകമാസം പ്രത്യേകമായി പരിഗണനകൾ നൽകാം.

   

പ്രത്യേകിച്ച് കാക്ക എന്ന ജീവി പിതൃക്കന്മാരുടെ പ്രതിരൂപമായാണ് കണക്കാക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ നിങ്ങളുടെ പിതൃക്കന്മാരുടെ മറ്റൊരു രൂപമാണ് എന്ന് കരുതിക്കൊണ്ടുതന്നെ ഇവരെ പിതൃക്കന്മാരെ പോലെ സ്നേഹിക്കുകയും അവർക്ക് ഭക്ഷണം നൽകുകയും വേണം. പ്രത്യേകമായി ശനിയാഴ്ച ദിവസങ്ങളിൽ നാം വീട്ടിൽ ഭക്ഷണം പാകം ചെയ്ത ഉടൻതന്നെ ഇതിലേക്ക് അല്പം എള്ള് കൂടി കൂട്ടിക്കുഴച്ച് കാക്കയ്ക്ക് ഉരുളയാക്കി കൊടുക്കുന്നത് ഒരുപാട് ഐശ്വര്യങ്ങളും പൂർവികരുടെ അനുഗ്രഹവും നേടിത്തരും.

എള്ള് ചേർത്ത് ചോറ് മാത്രമല്ല തിങ്കളാഴ്ച ദിവസങ്ങളിൽ അട ഉണ്ടാക്കി നൽകുന്നതും ഒരുപാട് നല്ല പ്രവർത്തി ആയാണ് കരുതപ്പെടുന്നത്. മാത്രമല്ല പൂർവികരുടെ അനുഗ്രഹവും പ്രാർത്ഥനകളും നമ്മോടൊപ്പം ഉണ്ടാകുന്നതിനും അവർക്ക് ജീവിതത്തിൽ മോക്ഷം ലഭിക്കുന്നതിന് വേണ്ടി ഇത് സഹായകമാകും. ഈ രണ്ടു ഭക്ഷണങ്ങൾ എന്നപോലെതന്നെ ദിവസവും കാക്കയ്ക്ക് അല്പം ഭക്ഷണം വിളമ്പി നൽകുന്നത് പുണ്യമാണ്.

കാക്ക നമ്മുടെ വീടിനു ചുറ്റുമായി വന്ന അവശിഷ്ടങ്ങൾ കൊത്തിപ്പറിക്കുന്ന ഒരു രീതിയാണ് കാണാറുള്ളത്. എന്നാൽ നിങ്ങളുടെ വീട്ടിൽ ഭക്ഷണം പാകം ചെയ്ത ഉടൻതന്നെ അതിൽ നിന്നും അല്പം ചോറ് എടുത്ത് ഒരു ഇലയിലോ പാത്രത്തിലോ ആക്കി കാക്കയ്ക്ക് വേണ്ടി വെച്ച് നൽകണം. നാം കഴിച്ചതിന്റെ ബാക്കിയെല്ലാവർക്കും നൽകേണ്ടത്. അവർക്ക് പ്രത്യേകമായി നൽകാം.

Leave a Reply

Your email address will not be published. Required fields are marked *