ഷീണവും മടിയും മാറും കൂടുതൽ ഉന്മേഷവാനാകും. ഓർമ്മക്കുറവും എളുപ്പം പരിഹരിക്കാം.

പലപ്പോഴും സ്കൂൾ കുട്ടികൾ ആരോഗ്യമില്ലാതെ കുഴഞ്ഞുവീഴുന്ന ഒരു അവസ്ഥയും ഒന്നിലും ഉന്മേഷം ഇല്ലാതെ ഉറക്കെ തൂങ്ങിയിരിക്കുന്ന അവസ്ഥയും എല്ലാം കാണാറുണ്ട്. ഇവർക്ക് ഇത്തരത്തിൽ ഉണ്ടാകുന്നതിന്റെ പ്രധാന കാരണം ഇവരുടെ ശരീരത്തിൽ രക്തക്കുറവ് മൂലമുള്ള അനീമിയ കാരണം കൊണ്ടാണ്. ശരീരത്തിൽ പല കാരണം കൊണ്ടും ഇത്തരത്തിൽ അനീമിയ ഉണ്ടാകാം.

   

പ്രധാനമായും ഏതെങ്കിലും തരത്തിലുള്ള ആക്സിഡന്റുകളുടെ ഭാഗമായി ശരീരത്തിൽ നിന്നും രക്തം വാർന്നുപോയി ഇത്തരത്തിൽ രക്തക്കുറവ് അനീമിയ ഉണ്ടാകും. അതുപോലെതന്നെ നാം കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും ആയേനും കാൽസ്യവും ആവശ്യമായ വിറ്റമിൻസും ശരീരം കൃത്യമായി വലിച്ചെടുക്കാതെ വരുന്ന സമയത്തും ഇത്തരത്തിൽ രക്തക്കുറവ് അനുഭവപ്പെടാം.

രക്തത്തിലെ ചുവന്ന നിറം നൽകുന്ന ഹീമോഗ്ലോബിന്റെ അളവ് കുറയുന്നതും ഈ അനീമിയ എന്ന അവസ്ഥയ്ക്ക് കാരണമാകും. കുട്ടികളിൽ ആണെങ്കിൽ ഇത് ഉറക്ക് ചടവും പഠനത്തിൽ പിന്നാക്കം നിൽക്കുന്ന ഒരു അവസ്ഥയും എപ്പോഴും ക്ഷീണിച്ച് തളർന്നു ഇരിക്കുന്ന ഒരു അവസ്ഥയും കാണാം. സ്ത്രീകളിൽ മുലയൂട്ടുന്ന അമ്മമാരിലും ഗർഭാവസ്ഥയിൽ ആയ സ്ത്രീകളിലും ആർത്തവത്തിൽ ധാരാളമായി ബ്ലീഡിങ് ഉള്ള ആളുകൾക്കും ഇത്തരം ഒരു അവസ്ഥ ഉണ്ടാകാറുണ്ട്.

പ്രായമായവരിലും ശരീരത്തിൽ തൊട്ടുനോക്കുമ്പോൾ പോലും അല്പം പോലും രക്തം ഇല്ലാത്ത ഒരവസ്ഥയിലേക്ക് എത്തിച്ചേരുന്ന സാഹചര്യങ്ങൾ ഉണ്ട്. ഓരോരുത്തരുടെയും പ്രായം അനുസരിച്ച് ഇവർക്കുണ്ടാകുന്ന അനീമിയയുടെ കാഠിന്യവും കൂടിയും കുറഞ്ഞുമിരിക്കും. ഭക്ഷണത്തിൽ ധാരാളമായി അയൺ കണ്ടെന്റ് ഉൾപ്പെടുത്താൻ വേണ്ടി പ്രത്യേകം ശ്രദ്ധിക്കണം ഒപ്പം തന്നെ ഇവയെല്ലാം ശരീരത്തിലേക്ക് വലിച്ചെടുക്കാനുള്ള ശേഷി ഉണ്ടോ എന്നതും പരിശോധിക്കണം .വിറ്റാമിൻ b7, b12 എന്നിവയെല്ലാം ഭക്ഷണത്തിലൂടെ ധാരാളമായി നൽകണം.

Leave a Reply

Your email address will not be published. Required fields are marked *