കഴിക്കുന്ന ഭക്ഷണം നമ്മുടെ ശരീരത്തിന് എത്ര ആരോഗ്യകരമാണ് എന്നത് ശ്രദ്ധിക്കുന്നത് പോലെ തന്നെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് ഭക്ഷണം ദഹിച്ച് വയറ്റിൽ നിന്നും പുറത്തു പോകുന്ന ഒരു അവസ്ഥയും. കാരണം ശരിയായ രീതിയിൽ ദഹനം നടക്കാതെ വരുമ്പോൾ നാം എത്രതന്നെ ഹെൽത്തി ഭക്ഷണം കഴിച്ചു എന്നു പറയുന്നതിലും അർത്ഥമില്ല. കാരണം ശരിയായ രീതിയിൽ ശരീരത്തിന്റെ ആരോഗ്യം.
നിലനിൽക്കണമെങ്കിൽ ഭക്ഷണം മാത്രം പോരാ ദഹനവും കൃത്യമായി നടക്കണം. മിക്ക ആളുകൾക്കും ഉള്ള ഒരു പ്രധാന പ്രശ്നമാണ് മലബന്ധം. മലബന്ധം ഉണ്ടാകുന്നതിന്റെ ഒരു അടിസ്ഥാന കാരണം നമ്മുടെ ഭക്ഷണത്തിൽ ഫൈബർ ഇല്ലാതെ വരുന്നു എന്നതാണ്. അതുകൊണ്ടുതന്നെ കഴിക്കുന്ന ഭക്ഷണത്തിൽ ധാരാളമായി ഫൈബർ കണ്ടന്റ് ഉണ്ടായിരിക്കാൻ ശ്രദ്ധിക്കണം.
ഇതിനായി ധാരാളം പച്ചക്കറികൾ നിങ്ങളുടെ ഭക്ഷണ ശീലത്തിൽ ഉൾപ്പെടുത്താം. ഫൈബർ അടങ്ങാത്തതു കൊണ്ട് മാത്രമല്ല മലത്തിന്റെ നിറത്തിലും പോകുന്ന സമയത്ത് വ്യതിയാനം ഉണ്ട് എങ്കിൽ തീർച്ചയായും ഇതിന്റെ കാരണം തിരിച്ചറിയണം. മലത്തിന് മഞ്ഞ നിറമാണ് ഉണ്ടാകുന്നത് എങ്കിൽ, ഇത് നിങ്ങളുടെ ഭക്ഷണതിന്റെ നിറത്തിന്റെ ഭാഗമായിട്ട് അല്ല വരുന്നത് .
എങ്കിൽ തീർച്ചയായും ലിവർ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടായിരിക്കും എന്ന് മനസ്സിലാക്കണം. അതുപോലെതന്നെ രക്തം കലർന്ന മലം വരുന്നുണ്ട് എങ്കിൽ വൻകൂടല്ലോ ആമാശയത്തിലോ ചെറിയ ബ്ലീഡിങ് ഉണ്ടാകുന്നതിന്റെ ഭാഗമായിട്ട് ആണ് എന്നും മനസ്സിലാക്കാം. ചില ആളുകൾക്കെങ്കിലും പച്ച നിറത്തിലുള്ള മലം പോകാറുണ്ട്. ഇത് ഏതെങ്കിലും തരത്തിലുള്ള വിഷാംശം ശരീരത്തിൽ ചെല്ലുന്നതിന്റെ ഭാഗമായിട്ടാണ്. മലബന്ധമുള്ള ആളുകൾ ധാരാളമായി തന്നെ വെള്ളം കുടിക്കുന്നത് ശീലമാക്കണം.