സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ കാണപ്പെടുന്ന ഒരു പ്രശ്നമാണ് നടുവേദന എന്നത്. സ്ത്രീകൾക്ക് ഗർഭവസ്ഥയിലും ഇത്തരത്തിലുള്ള നടുവേദനകൾ ഉണ്ടാകാറുണ്ട്. എന്നാൽ പ്രസവശേഷം ഉണ്ടാകുന്ന നടുവേദനയും പുരുഷന്മാർക്ക് ജോലി ഭാരത്തിനോട് അനുബന്ധിച്ചു ഉണ്ടാകുന്ന നടുവേദനയും എല്ലാം മാറി കിട്ടുന്നതിനും, ഈ വേദനകളെ ഇല്ലാതാക്കുന്നതിനായി ഒരു എളുപ്പമാർഗം നിങ്ങൾക്ക് വീട്ടിൽ തന്നെ ചെയ്തു നോക്കാം.
പ്രധാനമായും നടുവേദന കാലുകളിൽ ഉള്ള വേദന മുട്ടുവേദന എന്നിവയെല്ലാം ഇതുകൊണ്ട് പരിഹരിക്കാൻ ആകും. തുടർച്ചയായി ഏഴു ദിവസമെങ്കിലും ഇത് ഉപയോഗിക്കുകയാണ് എങ്കിൽ നിങ്ങളുടെ വേദന അത്ഭുതകരമായ രീതിയിൽ മാറികിട്ടും. ഏറ്റവും പ്രധാനമായും ഇത് തയ്യാറാക്കുന്നതിനായി ആവശ്യമായ വസ്തുക്കൾ മൂന്നു തരത്തിലാണ്. കറികളിൽ രുചിക്കും മറ്റുമായി ഉപയോഗിക്കുന്ന .
ചെറിയ ജീരകം ഈ മരുന്ന് തയ്യാറാക്കാനായി ഉപയോഗിക്കാം. അതുപോലെതന്നെ പ്രധാനപ്പെട്ട ഒന്നാണ് അയമോദകം. ഇതിനോടൊപ്പം ചേർക്കേണ്ട മറ്റൊരു വസ്തുവാണ് ചുക്ക്. ചുക്ക് പൊടിയായോ കഷണമായോ ചേർത്തു കൊടുക്കാം. കഷണമായി ചേർത്തു കൊടുക്കുന്നു എങ്കിൽ അല്പം അധികനേരം ഇത് തയ്യാറാക്കാനായി എടുക്കേണ്ടതായി വരും. ഒരു പാത്രത്തിലേക്ക് ഒന്നര ഗ്ലാസ് നിറയെ വെള്ളം ചേർത്തു കൊടുക്കാം.
ഇതിലേക്ക് അര സ്പൂൺ ചെറിയ ജീരകം, അര സ്പൂൺ അയമോദകം, അര സ്പൂൺ അളവിൽ തന്നെ ചുക്കും കൂടി ചേർത്തു കൊടുക്കാം. ഇത് നല്ലപോലെ തിളപ്പിച്ച് എടുക്കാം. ചുക്ക് കഷണമാണ് എങ്കിൽ അല്പനേരം അധികം തിളപ്പിക്കാം. ശേഷം ഒരു അരിപ്പയിലൂടെ അരിച്ചെടുത്ത് ദിവസവും നിങ്ങൾക്ക് രണ്ട് നേരമായി ഉപയോഗിക്കാം. രാവിലെയും രാത്രിയും ഭക്ഷണത്തിന് 10 മിനിറ്റ് മുൻപാണ് ഇത് കുടിക്കേണ്ടത്.