പല്ലുകളുടെ നിറംമങ്ങുന്നതും പല്ലുകളിൽ കറപിടിച്ച ഒരു അവസ്ഥ കാണുന്നതും സൗന്ദര്യസങ്കല്പം ഉള്ള ആളുകൾക്ക് മനോവിഷമം ഉണ്ടാക്കുന്ന കാര്യമാണ്. ഇവർക്ക് മാത്രമല്ല ഇത്തരത്തിൽ പല്ലുകളിൽ കറ പിടിക്കുന്നത് ആരോഗ്യപരമായി ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാകും. ചിലപ്പോഴൊക്കെ നിങ്ങളുടെ ശരീരത്തുള്ള ചില രോഗങ്ങളുടെ ലക്ഷണമായി ഇത്തരത്തിൽ പല്ലിൽ കറ പിടിക്കുന്നത് മനസ്സിലാക്കാം.
ഇത്തരത്തിലുള്ള സാധാരണയായി പേസ്റ്റ് ഉപയോഗിച്ച് പല്ല് തേക്കുമ്പോൾ പോകുന്നത് കാണുന്നില്ല. എന്നാൽ വളരെ എളുപ്പത്തിൽ നിസ്സാരമായി നിങ്ങൾക്ക് നിങ്ങളുടെ പല്ലുകളിൽ ഒട്ടിപ്പിടിച്ച ഈ കറ മാറ്റുന്നതിനും, പല്ലുകളെ കൂടുതൽ മനോഹരമാക്കുന്നതും തിളക്കമുള്ളതാക്കുന്നതിനും നിങ്ങളുടെ വീട്ടിൽ തന്നെ നിസ്സാരമായി ചെയ്യുന്ന ചില പ്രവർത്തികൾ സഹായിക്കും.
ഇത്തരത്തിൽ ഏറ്റവും ചിലവ് കുറഞ്ഞ രീതിയിൽ തന്നെ നിങ്ങൾക്ക് നിങ്ങളുടെ പല്ലുകളെ തിളക്കമുള്ളതാക്കാം. നിങ്ങളുടെ അടുക്കളയിൽ കറിയിലേക്ക് ഉപയോഗിക്കുന്ന വെളിച്ചെണ്ണ തന്നെയാണ് ഇതിനുള്ള പ്രതിവിധി. ഇതിനായി അല്പം വെളിച്ചെണ്ണ നിങ്ങളുടെ പ്രഷുകളിൽ പുരട്ടി പല്ലുകളിൽ നല്ലപോലെ തേച്ചുരക്കാം. ഇങ്ങനെ ചെയ്യുമ്പോൾ പള്ളിയുടെ കറ മാറുകയും പല്ലുകൾക്ക് കൂടുതൽ തിളക്കവും മിനുക്കവും.
കിട്ടുകയും ചെയ്യും. വെളിച്ചെണ്ണ മാത്രമല്ല വെളിച്ചെണ്ണ ഉമിക്കരി മിക്സ് ചെയ്ത് പല്ലു തേക്കുന്നതും കൂടുതൽ ഫലം ചെയ്യും. കൈവിരലുകൾ ഉപയോഗിച്ച് പല്ലു തേക്കുമ്പോൾ ഉമിക്കരിയും കൂടി ചേർത്ത് വെളിച്ചെണ്ണ ഉപയോഗിക്കുന്നത് പല്ലുകൾ പൊന്തുന്നത് തടയാനും പല്ലുകളിലെ തിളക്കം നിലനിർത്താനും സഹായിക്കും. ഇന്ന് മാർക്കറ്റിൽ ലഭിക്കുന്ന പല പേസ്റ്റുകളും ഉപയോഗിക്കുമ്പോൾ നിങ്ങളുടെ പല്ലുകളുടേ ആരോഗ്യം നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. എപ്പോഴും പല്ലിന്റെ ഇനാമലും തിളക്കവും നിലനിർത്താൻ പഴയ രീതികൾ തന്നെയാണ് ഉത്തമം.